Actress
അറിയാത്ത പെൺകുട്ടികൾ എന്നെ തൊടുന്നതും എന്നോട് അവർ എക്‌സ്ട്രാ സ്‌നേഹം കാണിക്കുന്നതൊ ന്നുംഎനിക്ക് ഇഷ്ടമല്ല, അനാർക്കലി മരിക്കാർ
അറിയാത്ത പെൺകുട്ടികൾ എന്നെ തൊടുന്നതും എന്നോട് അവർ എക്‌സ്ട്രാ സ്‌നേഹം കാണിക്കുന്നതൊ ന്നുംഎനിക്ക് ഇഷ്ടമല്ല, അനാർക്കലി മരിക്കാർ
വളരെ കുറച്ചു സിനിമകൾ കൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് അനാർക്കലി മരിക്കാർ. ആനന്ദത്തിലൂടെ എത്തിയ അനാർക്കലി ‘ഉയരെ’ എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ മനസ്സിൽ ഉയരെ എത്തിയത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനാർക്കലിയുടെ ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അനാർക്കലി, സുഹാസിനി, രൺജി പണിക്കർ, ഡയാന ഹമീദ് തുടങ്ങിയവർ ഒന്നിച്ചെത്തുന്ന പുതിയ മലയാളം വെബ് സീരീസാണ് സോൾ സ്‌റ്റോറീസ്. ഈ സീരീസിനെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി.
സോൾ സ്‌റ്റോറീസിന്റെ പ്രമേയം പുരുഷനായ എന്റെ ഒരു ഫ്രണ്ട് സമ്മതമില്ലാതെ ഉമ്മവെച്ചു എന്നതാണ്. പക്ഷെ പിന്നീടുള്ള ഭാഗങ്ങളിൽ ഫ്രണ്ട് ഇതേകാര്യം ചെയ്യുന്നത് മറ്റുള്ള ആണുങ്ങളെയും അൺകംഫേർട്ടബിൾ ആക്കുന്നുണ്ട്. ഇത് പെണ്ണുങ്ങളുടെ മാത്രം വിഷയമല്ല. ആണുങ്ങൾക്കും കൺസെന്റ് വേണം. അവർക്കും ചിലപ്പോൾ മറ്റുള്ളവർ തൊടുന്നതും പിടിക്കുന്നതും ഇഷ്ടമാകില്ല.
അറിയാത്ത പെൺകുട്ടികൾ എന്നെ തൊടുന്നത് എനിക്ക് ഇഷ്ടമല്ല. എന്നോട് അവർ എക്‌സ്ട്രാ സ്‌നേഹം കാണിക്കുന്നതും ഇഷ്ടമല്ല. അതിപ്പോൾ എന്റെ കുട്ടികാലത്തെ കൂട്ടുകാരാണെങ്കിലും അങ്ങനെ തന്നെയാണ്. നമ്മളുടെ ബൗണ്ടറിയിൽ കയറി ആളുകൾ പെരുമാറുന്നത് എനിക്ക് ഇഷ്ടമില്ലാത്ത കാര്യമാണ്.
അത് ആണാണോ പെണ്ണാണോ എന്നുള്ളതല്ല. നമുക്ക് ഇഷ്ടമുള്ള ആണുങ്ങൾ ആണെങ്കിൽ നമുക്ക് അതിൽ കുഴപ്പമില്ല. കുറേ ലെയേർസുള്ള ഒരു സബ്‌ജെക്റ്റാണ് ഇത്. ചിലപ്പോൾ ഈ കാര്യം ചെയ്യാൻ പറ്റില്ലെന്ന് പറയാൻ ആവില്ല. കണ്ണിൽ നിന്നും ബോഡിലാഗ്വേജിൽ നിന്നുമൊക്കെ മനസിലാക്കേണ്ട കാര്യമാണ് അത്.
കോളേജിലൊക്കെ പ്രോഗ്രാമിന് പോകുമ്പോൾ പെൺകുട്ടികൾ തന്നെ നമ്മളെ പിടിച്ച് വലിക്കും. ആൾകൂട്ടത്തിന് ഇടയിൽ നിൽക്കുമ്പോൾ പിടിച്ച് വലിച്ച് ചിലർ ഫോട്ടോ എടുക്കും. തോണ്ടുകയും അടിച്ച് വിളിക്കുകയും ചെയ്യും. ഞാൻ അതിലൊക്കെ വളരെ അൺകംഫേർട്ടബിളാണ്. പക്ഷെ അപ്പോഴും പെണ്ണുങ്ങളായത് കൊണ്ട് പറയാൻ പറ്റില്ലേ? പബ്ലിക് സ്‌പേസിൽ ആയത് കൊണ്ട് പലപ്പോഴും റിയാക്ട് ചെയ്യാൻ പറ്റില്ല എന്നും അനാർക്കലി പറയുന്നു.
