Connect with us

എന്റെ ചേട്ടനെ ഇതിലൂടെ മനസിലായല്ലോ..?കുളപ്പുള്ളി ലീലയ്ക്ക് ആനി കൊടുത്ത മറുപടി ; വൈറലായ ആ സംഭാഷണം !

Malayalam

എന്റെ ചേട്ടനെ ഇതിലൂടെ മനസിലായല്ലോ..?കുളപ്പുള്ളി ലീലയ്ക്ക് ആനി കൊടുത്ത മറുപടി ; വൈറലായ ആ സംഭാഷണം !

എന്റെ ചേട്ടനെ ഇതിലൂടെ മനസിലായല്ലോ..?കുളപ്പുള്ളി ലീലയ്ക്ക് ആനി കൊടുത്ത മറുപടി ; വൈറലായ ആ സംഭാഷണം !

എന്നും ഓർത്തിരിക്കാനാകുന്ന ഒരുപിടി ചിത്രങ്ങളിലൂടെ മലയാള സിനിമാ ആരാധകരുടെ പ്രിയപ്പെട്ട സംവിധായകനാണ് ഷാജി കൈലാസ്. ന്യൂസ് എന്ന ചിത്രവുമായി 1990 ൽ മലയാള സിനിമയിലേക്ക് കടന്നുവന്ന ഷാജി കൈലാസ് പിന്നീട് പ്രേക്ഷകർക്കായി നിരവധി ചിത്രങ്ങളാണ് ഒരുക്കിയത്. പിന്നീട് തലസ്ഥാനം, ഏകലവ്യൻ, മാഫിയ, കമ്മീഷണർ എന്നിങ്ങനെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ അണിയിച്ചൊരുക്കുകയായിരുന്നു. ഇന്നും ഷാജി കൈലാസ് ചിത്രങ്ങൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

ഷാജി കൈലാസിനൊപ്പം അദ്ദേഹത്തിന്റെ പ്രിയ പത്നിയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്. സിനിമ നടിയായി തിളങ്ങിയെങ്കിലും ഇപ്പോൾ ആനി അവതാരകയായി എത്തുന്ന അന്നീസ് കിച്ചനിലൂടെയാണ് ആനി വാർത്തകളിൽ ഇടം പിടിക്കാറുള്ളത്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും അനീസ് കിച്ചണിൽ നടന്ന സംഭാഷണമാണ്. ഷാജി കൈലാസിൽ നിന്നുണ്ടായ വേറിട്ട അനുഭവത്തെ കുറിച്ച് കുളപ്പുള്ളി ലീല അനീസ് കിച്ചണിൽ പറഞ്ഞ വാക്കുകളും അതിന് ആനി കൊടുത്ത മറുപടിയുമാണ് അത്. അത്രയും വലിയ സംവിധായകൻ എന്നെ പോലെ ഒരു ‘നടിയെ അങ്ങനെ വിളിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നിയെന്നാണ് ലീല പറയുന്നത്.

കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ…ഞാൻ ഷാജി കൈലാസ് സാറിൻ്റെ ഒരേയൊരു സിനിമയിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഭയങ്കര ദേഷ്യക്കാരനായ, ചൂടനായ സംവിധായകൻ എന്നൊക്കെയാണ് ഞാൻ കേട്ടിരുന്നത്. പക്ഷേ സെറ്റിൽ ചെന്നപ്പോൾ അതൊക്കെ മാറി. എത്ര സ്നേഹത്തോടെയാണ് സാർ സംസാരിക്കുന്നതും, ഡയലോഗ് പറഞ്ഞു തരുന്നതും. ‘ദ്രോണ’യ്ക്ക് ശേഷം പിന്നെ സിനിമ ചെയ്തില്ല. പിന്നീട് ഒന്ന് രണ്ടു വർഷം കഴിഞ്ഞാണ് സാറിനെ വീണ്ടും കാണുന്നത്. അത് എനിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭവമാണ്.

ഞാൻ ഒരു സിനിമയുടെ. ഡബ്ബിംഗുമായി ബന്ധപ്പെട്ട് ലാൽ മീഡിയയിൽ നിൽക്കുമ്പോൾ ഒരാൾ എന്നെ കയ്യടിച്ച് വിളിക്കുന്നു. ഞാൻ നോക്കിയപ്പോൾ ഷാജി സാർ. എനിക്കത് വല്ലാത്ത സന്തോഷമായി. അത്രയും വലിയ സംവിധായകൻ എന്നെ പോലെ ഒരു ‘നടിയെ അങ്ങനെ വിളിച്ചപ്പോൾ ശരിക്കും അഭിമാനം തോന്നി. അത് മറക്കാൻ കഴിയാത്ത ഒരു നിമിഷമായിരുന്നു”. കുളപ്പള്ളി ലീല പറഞ്ഞു. ഇതിന് മറുപടിയുമായി ആനിയും എത്തിയിരുന്നു. ‘കണ്ടല്ലോ… എന്റെ ചേട്ടൻ എത്ര സോഫ്റ്റ് ആണെന്ന് ഇതിലൂടെ മനസിലായല്ലോ’ എന്നായിരുന്നു നടിയുടെ കമന്റ്.

ഒരുസമയത്ത് സോഷ്യൽ മീഡിയ ട്രോളുകളിൽ ആനി നിറഞ്ഞു നിന്നിരുന്നു. നിമിഷ സജയനുമായി നടത്തിയ അഭിമുഖത്തെ തുടർന്നാണ് ആനിക്കെതിരെ ട്രോൾ വര്ഷം ഉണ്ടായത്. സ്ത്രീ വിദ്വേഷി ആണോ എന്നുവരെ അന്ന് ആനിയ്ക്ക് കേൾക്കേണ്ടിവന്നു. ആ ചോദ്യത്തിന് ആനി അന്ന് മറുപടിയും കൊടുത്തിരുന്നു.

പുതിയ ജനറേഷനിലെ കുട്ടികളെ പോലെ സ്വാതന്ത്ര്യം ഒന്നും എനിക്ക് അന്നത്തെ കാലത്ത് ലഭിച്ചിരുന്നില്ല. ഞാൻ ജനിച്ചതും വളർന്നതും എല്ലാം ഒരു യാഥാസ്ഥിതിക കുടുംബത്തിലാണ്. വിവാഹശേഷം മാത്രമാണ് ഞാൻ പല പുതിയ കാര്യങ്ങളും പഠിച്ചത്. എന്റെ വളരെ ചെറുപ്പത്തിൽ തന്നെ അമ്മ മരിച്ചു.

പിന്നെ ഞങ്ങളെ വളർത്തിയത് ഒക്കെ മുത്തശ്ശിയാണ്. മുത്തശ്ശിക്കൊപ്പം പിന്നെ അമ്മായിമാരും, അവർ ഞങ്ങളെ സ്വയം പര്യാപ്തരാക്കാനും ഒരു കുടുംബത്തെ പരിപാലിക്കുന്നത് എങ്ങിനെ എന്നൊക്കെയാണ് ഉപദേശിച്ചത്. വളർന്നുവരുന്ന സമയത്താണ് ഇങ്ങനെയൊക്കെയുള്ള ഉപദേശം ലഭിക്കുന്നത്. അപ്പോൾ , അതിനപ്പുറം ചിന്തിക്കാൻ എനിക്കറിയുമായിരുന്നില്ല.

ഇന്നത്തെ ചെറുപ്പക്കാർ ധൈര്യത്തോടെ സംസാരിക്കുമ്പോൾ, എനിക്ക് സന്തോഷവും ഒപ്പം എന്റെ വളർച്ചാ കാലഘട്ടത്തെ കുറിച്ച് ചിന്തിക്കുമ്പോൾ അൽപ്പം മോശമായും തോന്നും. അത്താഴത്തിന് ചപ്പാത്തി ഉണ്ടാക്കുന്നയാളാണ് ഷാജിയെന്ന് ഞാൻ പറയുമ്പോൾ എന്റെ അച്ഛന് ഇപ്പോഴും ദേഷ്യം വരും. ട്രോളുകളിൽ വന്നപോലെ ഞാൻ ലിംഗഭേദത്തെയോ ആരെയും അപമാനിക്കുകയോ ചെയ്തിട്ടില്ല. എന്നായിരുന്നു ആനി പറഞ്ഞത്.

about annie

More in Malayalam

Trending

Recent

To Top