Actress
ഞാന്‍ കുലസ്ത്രീ തന്നെയാണ്.. അതില്‍ എനിക്ക് ഒരു വിഷമവുമില്ല, ആ പേര് കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്; ആനി
ഞാന്‍ കുലസ്ത്രീ തന്നെയാണ്.. അതില്‍ എനിക്ക് ഒരു വിഷമവുമില്ല, ആ പേര് കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ്; ആനി
ഒരുകാലത്ത് സിനിമകളില്‍ സജീവമായിരുന്ന ആനി വിവാഹ ശേഷം സിനിമകളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം ആനി പിന്നീട് തിരിച്ചെത്തുന്നത് ടെലിവിഷന്‍ പരിപാടികളിലായിരുന്നു. ഇത്തരത്തില്‍ ആനിക്ക് വലിയ ഹൈപ്പ് നല്‍കിയ പരിപാടിയാണ് ആനീസ് കിച്ചണ്‍. ഇപ്പോള്‍ ആനീസ് കിച്ചണിന്റെ രണ്ടാം സീസണാണ് നടക്കുന്നത്.
ഇപ്പോഴിതാ ഈ പരിപാടിയില്‍ സംസാരിക്കവെ ആനി പറഞ്ഞ ചില കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താന്‍ ഒരു കുലസ്ത്രീ ആണെന്നും ആ പേര് തന്നതുകൊണ്ട് തനിക്ക് ഒരു വിഷമവുമില്ലെന്നും ആനി പറയുന്നു. ആനീസ് കിച്ചണില്‍ പങ്കെടുത്തുകൊണ്ട് അനാര്‍ക്കലിയും അഖിലും ആനിയുമായി നടത്തുന്ന ചര്‍ച്ചയില്‍ നിന്നുള്ള ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആകുന്നത്.
അനാര്‍ക്കലിയും അല്‍ത്താഫ് സലീമും നായികാനായകന്മാര്‍ ആയി എത്തുന്ന പുതിയ ചിത്രമായ മന്ദാകിനിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതിനെയാണ് അഖില്‍ ആനിയുടെ മകന്‍ ജഗനുമായി തനിക്ക് സൗഹൃദമുള്ളതായി പറയുന്നത്. നേരിട്ട് പരിചയമില്ലെങ്കിലും എഫ് ബി വഴിയും ഇന്‍സ്റ്റഗ്രാം വഴിയും സൗഹൃദമുള്ളതായാണ് അഖില്‍ പറഞ്ഞത്. ഇതിന് മറുപടിയായി ഇതൊന്നും താന്‍ അറിഞ്ഞില്ലലോ എന്നാണ് ആനി മറുപടി പറയുന്നത്.
മക്കള്‍ ഉള്‍പ്പടെ താന്‍ ഓള്‍ഡ് ജനറേഷന്‍ ആണെന്നും തങ്ങളുടെ ജനറേഷനുമായിട്ട് എത്തിയിട്ടില്ല എന്നാണ് പറയുന്നത് എന്നും ആനി പറഞ്ഞു. എന്താണ് ഈ ഓള്‍ഡ് ജനറേഷന്‍ എന്ന് തനിക്ക് മനസിലാകുന്നില്ല എന്നും ആനി ചോദിക്കുന്നുണ്ട്. ഈ പരിപാടിയുടെ കമന്റ്‌സ് നോക്കുന്ന സമയത്ത് ചേച്ചി കുലസ്ത്രീ ആണോ എന്നൊക്കെ ചോദിക്കുന്ന കമന്റുകള്‍ കാണാറുണ്ട് എന്ന് അഖില്‍ പറയുന്നതിനിടെ അതെ കേള്‍കുന്നുണ്ട് എന്നും ആനി മറുപടി പറയുന്നുണ്ട്.
ഇനിയിപ്പോ അനാര്‍ക്കലിയോട് ഞാന്‍ എന്തെങ്കിലുമൊക്കെ ചോദിച്ചാല്‍ തന്നെ ആദ്യം തന്നെ ഇതൊക്കെ ചോദിക്കാനും പറയാനും ഇവളാര് കുലസ്ത്രീയോ എന്നായിരിക്കും ചിന്തിക്കുക. അനാര്‍ക്കലിയോട് എന്തെങ്കിലും ചോദിക്കണമെങ്കില്‍ അത് ചോദിക്കണോ വേണ്ടയോ എന്നാണ് ആദ്യം ആലോചിക്കുന്നത്. പക്ഷെ എന്തായാലും ഞാന്‍ ചോദിക്കും എന്ന് ആനി പറയുന്നു.
ചേച്ചി കുലസ്ത്രീ അല്ലല്ലോ എന്ന അഖിലിന്റെ ചോദ്യത്തിനാണ് താന്‍ കുലസ്ത്രീ ആണെന്ന് ആനി മറുപടി പറയുന്നത്. ആ പേര് തന്നതുകൊണ്ട് തനിക്ക് ഒരു വിഷമവുമില്ല. കാരണം അത് കിട്ടാന്‍ കുറച്ചു ബുദ്ധിമുട്ടാണ് എന്നും ആനി പറഞ്ഞു. ആനീസ് കിച്ചണില്‍ നടി നവ്യ നായരും നടി നിമിഷാ സജയനും പങ്കെടുത്ത രണ്ട് വ്യത്യസ്ത എപിസോഡുകള്‍ നേരത്തെ ചര്‍ച്ചയായിരുന്നു. ഈ രണ്ട് എപ്പിസോഡുകള്‍ ചര്‍ച്ചകള്‍ക്കും വഴിവച്ചു. ഇതോടെ കുലസ്ത്രീ എന്ന പേര് സോഷ്യല്‍ മീഡിയയയിലടക്കം ആനിക്ക് ലഭിക്കുമായിരുന്നു.
അതേസമയം, അനാര്‍ക്കലി മരിക്കാര്‍, അല്‍ത്താഫ് സലീം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിനോദ് ലീല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മന്ദാകിനി’.സംവിധായകനും സഹനടനുമായി തിളങ്ങിയ അല്‍ത്താഫ് ആദ്യമായി നായകനായി എത്തുന്ന ചിത്രം കൂടിയാണ് മന്ദാകിനി. കോമഡി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്. ഗണപതി, വിനീത് തട്ടില്‍, അശ്വതി ശ്രീകാന്ത്, അജയ് വാസുദേവ്, ജാഫര്‍ ഇടുക്കി, ജൂഡ് അന്താണി ജോസഫ്, ജിയോ ബേബി തുടങ്ങീ നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.