Connect with us

എന്റെ സ്വഭാവം തന്നെയാണ് ആ ചിത്രത്തിലെ കഥാപാത്രത്തിന്, അതുകൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടില്ല; ആനി

Actress

എന്റെ സ്വഭാവം തന്നെയാണ് ആ ചിത്രത്തിലെ കഥാപാത്രത്തിന്, അതുകൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടില്ല; ആനി

എന്റെ സ്വഭാവം തന്നെയാണ് ആ ചിത്രത്തിലെ കഥാപാത്രത്തിന്, അതുകൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടില്ല; ആനി

എക്കാലത്തെയും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. 1993ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ ആനി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക ശ്രദ്ധനേടി. സിനിമയിൽ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. തുടർന്ന് അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞ താരം ടിവി പരിപാടികളിൽ സജീവ സാന്നിധ്യമാണ്. മൂന്നു വർഷങ്ങൾ മാത്രമാണ് നടി അഭിനയരംഗത്തുണ്ടായിരുന്നത്. അതിനകം മലയാളി പേക്ഷകരുടെ മനസിൽ ചിരപ്രതിഷ്ഠ നേടാൻ ആനിക്ക് കഴിഞ്ഞു.

ആനിയുടെ സിനിമാ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ സിനിമകളിലൊന്നാണ് കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് മഴയെത്തും മുൻപേയിലെ ശ്രുതി എന്ന് ആനി പലവട്ടം വെളിപ്പെടുത്തിയിട്ടുണ്ട്. ശ്രീനിവാസനാണ് ചിത്രത്തിന്റെ രചന. മമ്മൂട്ടി, ശോഭന ശ്രീനിവാസൻ തുടങ്ങിയ വൻ താരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്.

ഇപ്പോഴിതാ ആ ചിത്രത്തിൽ അഭിനയിച്ചതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ ആനി പങ്കുവെച്ച ഓർമകളാണ് ശ്രദ്ധ നേടുന്നത്. എന്റെ സ്വഭാവം തന്നെയാണ് ആ ചിത്രത്തിലെ കഥാപാത്രത്തിനെന്നും അതുകൊണ്ട് അഭിനയിക്കേണ്ടി വന്നിട്ടില്ലെന്നും ആനി പറഞ്ഞു. മഴയെത്തും മുൻപേ കണ്ടിട്ട് നിരവധി അമ്മമാർ തന്നെ വഴക്ക് പറഞ്ഞതായി ആനി പറഞ്ഞു.

എന്നാൽ ആ കഥാപാത്രത്തെപ്പറ്റി കേട്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടമായി. ആ കഥാപാത്രത്തിന്റെ വാശിയും ബഹളവും പൊസസീവ്‌നസും എല്ലാം എന്നിലുണ്ട്. അത്രയും പ്രാധാന്യമുള്ള കഥാപാത്രത്തെ വിശ്വസിച്ച് എന്നെ ഏൽപ്പിച്ചത് സംവിധായകൻ കമലാണ്. എന്റെ അഭിനയ ജീവിതത്തിലെ ടേണിങ് പോയിന്റായിരുന്നു ശ്രുതി. കൂടുതൽ ആളുകൾ എന്നെ അറിയുന്നത് ആ കഥാപാത്രത്തിലൂടെയാണ്, പ്രത്യേകിച്ച് അമ്മമാർ തന്നെ തിരിച്ചറിയുന്നത് മഴയെത്തും മുൻപേയിലൂടെയാണെന്നും ആനി കൂട്ടിച്ചേർത്തു.

തന്റേയും ഷാജി കൈലാസിന്റേയും പ്രണയത്തെക്കുറിച്ചും ആനി പറഞ്ഞിരുന്നു. പരസ്പരം ഇഷ്ടമാണെന്ന് അറിയാമായിരുന്നു. പക്ഷെ അത് തുറന്ന് പറഞ്ഞിരുന്നില്ല. ഇപ്പോഴും ആ പ്രണയം ഒരു തരിപോലും കുറഞ്ഞിട്ടില്ല. ഇപ്പോഴും ഞാൻ അദ്ദേഹത്തെ പ്രണയിക്കുന്നു. അതിനും മുകളിൽ ഒന്നുമില്ല എനിക്ക്. ഞാനും ഏട്ടനും രുദ്രാക്ഷത്തിന്റെ സെറ്റിൽ വച്ചാണ് കണ്ടുമുട്ടുന്നത്. എന്റെ രണ്ടാമത്തെ സിനിമ.

സംവിധായകൻ എന്ന നിലയിൽ അദ്ദേഹം ഭയങ്കര സ്ട്രിക്റ്റാണ്. കളി തമാശകളൊന്നും പറയുന്നത് കണ്ടിട്ടില്ല. അതിനിടയിൽ എപ്പോഴാണ് പ്രണയം തോന്നിയതെന്ന് അറിയില്ല. ഒരുപക്ഷെ ഞങ്ങൾ സോൾമേറ്റ്‌സ് ആയിരുന്നിരിക്കാം എന്നാണ് ആനി പറയുന്നത്. മാത്രമല്ല, ഷാജി കൈലാസിന്റെ അമ്മയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ആനിയ്ക്ക്. മരണം വരെ സ്വന്തം അമ്മയെപ്പോലെ തന്നെയാണ് ആനി അവരെ നോക്കിയിരുന്നത്.

ആ അമ്മ എന്റെ അമ്മ തന്നെയാണ്. എന്നെ പ്രസവിച്ചിട്ടില്ല എന്നേയുള്ളൂ. അവസാന നിമിഷം വരെ അമ്മയെ നോക്കാൻ എനിക്ക് കഴിഞ്ഞു. സ്വന്തം അമ്മയുടെ സ്‌നേഹം കിട്ടാതിരുന്നിടത്ത് കിട്ടിയതാണ് ആ അമ്മയെ. ഞങ്ങൾ ഭയങ്കര കൂട്ടായിരുന്നു. എനിക്ക് എപ്പോഴും ചിത്രയുണ്ടാകും എന്ന വിശ്വാസം അമ്മ മനസിൽ സൂക്ഷിച്ചു. അമ്മ മരിച്ചപ്പോൾ എന്റെ അമ്മച്ചി മരിച്ചപ്പോഴുണ്ടായ അതേ ശൂന്യതയാണ് തോന്നിയത് എന്നാണ് ആനി പറഞ്ഞത്.

1996 ജൂൺ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മിൽ വിവാഹിതരാവുന്നത്. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. രണ്ട് മതത്തിൽ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയിൽ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടിൽ നിന്നും ഇറങ്ങുന്നത്. വിവാഹ ശേഷം ആനി ചിത്ര എന്ന് ഔദ്യോഗികമായി പേര് മാറ്റിയിരുന്നു.

More in Actress

Trending

Recent

To Top