Connect with us

ഡിംപിലിനെതിരെയുള്ള പടയൊരുക്കം, പുറത്തെ കളികൾ വലുത്! ഫിറോസിന് പിന്തുണയുമായി പുറത്തായ മത്സരാർത്ഥികൾ…ഇൻസ്റ്റാഗ്രാമിലെ ആ സ്റ്റോറികൾ

TV Shows

ഡിംപിലിനെതിരെയുള്ള പടയൊരുക്കം, പുറത്തെ കളികൾ വലുത്! ഫിറോസിന് പിന്തുണയുമായി പുറത്തായ മത്സരാർത്ഥികൾ…ഇൻസ്റ്റാഗ്രാമിലെ ആ സ്റ്റോറികൾ

ഡിംപിലിനെതിരെയുള്ള പടയൊരുക്കം, പുറത്തെ കളികൾ വലുത്! ഫിറോസിന് പിന്തുണയുമായി പുറത്തായ മത്സരാർത്ഥികൾ…ഇൻസ്റ്റാഗ്രാമിലെ ആ സ്റ്റോറികൾ

ഫെബ്രുവരി 14 ന് ആരംഭിച്ച ബിഗ് ബോസ് സീസൺ 3 അവസാനത്തിലേയ്ക്ക് അടുക്കുകയാണ്. ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയ ഡിംപിൽ തിരിച്ച വന്നതോടെ മത്സരം വീണ്ടും കടുക്കുകയാണ്.

അതിനിടെ ഡിംപലിന്റെ പിതാവിന്റെ വിയോഗത്തിന് ശേഷം അമ്മ നൽകിയ അഭിമുഖം വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.

യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഡിംപലിന്റെ പപ്പയുടെ പെട്ടെന്നുള്ള വിയോഗത്തെ കുറിച്ച് അമ്മ സംസാരിച്ചത്. ബിഗ് ബോസിലുണ്ടായ ഒരു ടാസ്ക്ക് അദ്ദേഹത്തെ വളരെ വിഷമിപ്പിച്ചിരുന്നുവെന്നും അമ്മ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ആ ടാസ്ക്കുമായി ബന്ധപ്പെട്ട് ഫിറോസും ഡിംപലും തമ്മിൽ ചെറിയ പ്രശ്നം ഉണ്ടായിരുന്നു. മോഹൻലാൽ എത്തിയതിന് ശേഷമായിരുന്നു ഇത് പരിഹരിച്ചത്. ഈ അഭിമുഖം പുറത്ത് വന്നതോടെ ഫിറോസിനെതിരെ വിമർശനം ഉയരുകയായിരുന്നു.

അഭിമുഖം വൈറലായതിനെ തുടർന്ന് ഫിറോസിനും കുടുംബത്തോടും മാപ്പ് പറഞ്ഞ് ഡിംപൽ ഭാലിന്റെ സഹോദരി തിങ്കൾ രംഗത്തെത്തിയിരുന്നു. മമ്മി പറഞ്ഞ കാര്യങ്ങള്‍ വേറെ രീതിയിലാണ് പോയത്. അങ്ങനെ പറയാനോ ചിന്തിക്കാനെ പാടില്ലെന്നായിരുന്നു തിങ്കള്‍ പറഞ്ഞത്. ഡിംപലിന്റെ അച്ഛന്റെ വിയോഗം ഫിറോസിനേയും ഏറെ വേദനിപ്പിച്ചിരുന്നു.

ഇപ്പോഴിതാ ഫിറോസിനെ പിന്തുണച്ച് ഷോയിൽ നിന്ന് പുറത്തു പോയ ബിഗ് ബോസ് താരങ്ങൾ എത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്. ഫിറോസിന്റെ ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കി വെച്ച് കൊണ്ടാണ് തങ്ങളുടെ പിന്തുണ അറിയിച്ചിരിക്കുന്നത്.

മജ്‌സിയ ബാനു, എയ്ഞ്ചല്‍ തോമസ്, മിഷേല്‍ തുടങ്ങിയവരുടെ ഇൻസ്റ്റഗ്രം സ്റ്റോറി സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇത് ഡിംപലിനുള്ള പണിയാണോയെന്നും സോഷ്യൽ മീഡിയ സംശയിക്കുന്നുണ്ട്

ഇതിന് കാരണമായി അടുത്ത സുഹൃത്തുക്കളായ മജ്‌സിയയും ഡിംപിലും തമ്മിലുള്ള പ്രശ്നങ്ങളാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാണിക്കുന്നത്

ബിഗ് ബോസ് സീസണ്‍ 3ലെ ഏറ്റവും നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു മജ്‌സിയ ബാനുവും ഡിംപലും തമ്മിലുള്ളത് . മജ്‌സിയ പുറത്തായപ്പോള്‍ ഡിംപലിനായിരുന്നു കൂടുതല്‍സങ്കടവും. ജീവിതകാലം മുഴുവനും ഈ സൗഹൃദം നിലനിര്‍ത്തുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. അച്ഛന്റെ മരണത്തോടെ ഡിംപിൽ ഷോയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ പരിഗണിച്ചില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞ് മജ്‌സിയ രംഗത്ത് എത്തിയിരുന്നു

മജ്‌സിയുടെ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഡിംപലിന്‌റെ ആരാധകര്‍ തന്നോടാണ് അവളുടെ വിശേഷങ്ങള്‍ തിരക്കിയെന്നും എന്നാല്‍ താന്‍ ആകെ ധര്‍മ്മസങ്കടത്തിലാണെന്നുമായിരുന്നു മജ്‌സിയ പറഞ്ഞത് ഡിംപലിന്റെ സഹോദരി തിങ്കള്‍ തന്നെ ചീത്ത പറഞ്ഞ കാര്യവും വോയിസ് ക്ലിപ്പില്‍ മജ്‌സിയ വെളിപ്പെടുത്തിയിരുന്നു.

എന്റെ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കറിയാം. അത് തിരിച്ചുകിട്ടാത്തോണ്ടുളള വേദന, ചിലപ്പോ അത് അവളുടെ സാഹചര്യം കൊണ്ടായിരിക്കാം, അങ്ങനെയാണ് കരുതിയത്. എന്നാല്‍ അതല്ല, ഒരുപാട് സ്ഥലത്ത് അവള്‍ ആക്ടീവാണ്. അവളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വീഡിയോയും സ്റ്റാറ്റസുമൊക്കെ കാണുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ വല്ലാതെ ഹേര്‍ട്ട് ആവുന്നു. കൂട്ടത്തിലുളള ആളുകളൊക്കെ ഇത് പറഞ്ഞ് എന്നെ കളിയാക്കി തുടങ്ങി. നിനക്ക് അതറിയാഞ്ഞിട്ടാണ്. സൗഹൃദമൊക്കെ ചിലര്‍ക്ക് ഗെയിം സ്ട്രാറ്റര്‍ജിയാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ സങ്കടം തോന്നുവെന്നായിരുന്നു മജ്‌സിയ പറഞ്ഞത്. അതെസമയം മിഷേലും ബിഗ് ബോസ്സിൽ ഡിംപിലിനെതിരെ പോരടിച്ചിരുന്നു

ഏതായാലും ബിഗ് ബോസ്സിൽ നിന്ന് പുറത്ത് പോയ മജ്‌സിയ ബാനു, എയ്ഞ്ചല്‍ തോമസ്, മിഷേല്‍ എന്നിവരുടെ സ്റ്റാറ്റസുകൾ ഡിംപിലിനുള്ള കൊട്ട് എന്ന് തന്നെയാണ് സോഷ്യൽ മീഡിയ പറയുന്നത്

More in TV Shows

Trending

Recent

To Top