Social Media
ചിത്രയുടെ മടിയിലിരിക്കുന്ന കുറുമ്പിയെ മനസ്സിലായോ? ചിത്രം വൈറലാകുന്നു
ചിത്രയുടെ മടിയിലിരിക്കുന്ന കുറുമ്പിയെ മനസ്സിലായോ? ചിത്രം വൈറലാകുന്നു
മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരത്തിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയില്‍ ശ്രദ്ധ നേടുന്നത്. ഒറ്റ നോട്ടത്തിൽ ആർക്കും മനസിലാകില്ല… മിനി സ്ക്രീൻ പ്രേക്ഷരുടെ സ്വന്തം അനുമോൾ ആണ് ചിത്രയുടെ മടിയിലിരിക്കുന്ന കുറുമ്പി പെണ്ണ്. ചിത്ര അമ്മായിയ്ക്ക് ഒപ്പം എന്ന ക്യാപ്ഷനോടെയാണ് ഗൗരി ചിത്രം പങ്കു വച്ചിരിക്കുന്നത്.
‘വാനമ്പാടി’ എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ പ്രിയ ടകാരമായി മാറിയ ബാലതാരമാണ് ഗൗരി കൃഷ്ണൻ. ഗൗരി പ്രകാശ് എന്നാണ് പേരെങ്കിലും അനുമോൾ ആണ് ഇന്നും പ്രേക്ഷർക്ക്. കുടുംബവിളക്കിൽ പൂജ എന്ന കഥാപാത്രമായിട്ടാണ് ഇപ്പോൾ ഗൗരി സ്ക്രീനിൽ നിറയുന്നത്.
തിരുവനന്തപുരം വഴുതക്കാട് കാർമൽ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഗൗരി. വളരെ ചെറുപ്പത്തില്‍ത്തന്നെ മികച്ച ഗായികയ്ക്കുള്ള സംഗീത നാടക അക്കാദമിയുടെ സംസ്ഥാന അവാര്‍ഡും ഗൗരി കരസ്ഥമാക്കിയിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി അവാർഡുകളാണ് ഗൗരി പ്രകാശിനെ തേടിയെത്തിയത്. സംസ്ഥാനത്തെ ഏറ്റവും വലിയ നാടക അവാർഡ് ഗൗരി നേടിയെടുക്കുന്നത് മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ്.
സംഗീത പാരമ്പര്യമുള്ള തറവാട്ടിലാണ് ഗൗരിയുടെ ജനനം. ഗൗരിയുടെ അച്ഛനും അമ്മയും ഗാനഭൂഷണം നേടിയവരാണ്. ഗൗരിയുടെ അച്ഛൻ മണ്മറഞ്ഞു പോയ പ്രശസ്ത ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ പ്രകാശ് കൃഷ്ണനാണ്. ഒരു ആക്സിഡന്റില്‍ ആയിരുന്നു അദ്ദേഹത്തിൻറെ മരണം. ഗൗരിയുടെ അപ്പൂപ്പനും അമ്മൂമ്മയും സംഗീതാധ്യാപകര്‍ ആയിരുന്നു. ഗൗരിയുടെ ഏക സഹോദരൻ ശങ്കർ ബാംഗ്ലൂരിൽ അനിമേഷൻ വിദ്യാർത്ഥിയാണ്.
