Malayalam
ആ സിനിമയിൽ വിനീത് ചെയ്ത കഥാപാത്രം എനിക്കായിരുന്നു കിട്ടിയത് ; അന്നത് വേണ്ടന്ന് വച്ചു ; ഇപ്പോഴും പശ്ചാത്താപമുണ്ട്: വിനീത് ഹിറ്റാക്കിയ കഥാപാത്രത്തെ ഓർത്ത് സണ്ണി വെയ്ന്‍!
ആ സിനിമയിൽ വിനീത് ചെയ്ത കഥാപാത്രം എനിക്കായിരുന്നു കിട്ടിയത് ; അന്നത് വേണ്ടന്ന് വച്ചു ; ഇപ്പോഴും പശ്ചാത്താപമുണ്ട്: വിനീത് ഹിറ്റാക്കിയ കഥാപാത്രത്തെ ഓർത്ത് സണ്ണി വെയ്ന്‍!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട യുവ നായകന്മാരാണ് വിനീത് ശ്രീനിവാസനും സണ്ണി വെയിനും. ശ്രീനിവാസന്റെ മകൻ എന്ന വിലാസത്തിൽ നിന്നും സ്വന്തമായി വിലാസം ഉണ്ടാക്കി സിനിമയിൽ അറിയപ്പെടുന്ന നടൻ കൂടിയാണ് വിനീത് ശ്രീനിവാസൻ.
ഇപ്പോഴിതാ വിനീത് ശ്രീനിവാസൻ അഭിനയിച്ച് കൈയടി നേടിയ കഥാപാത്രം ആദ്യം കിട്ടിയത് തന്റെ കൈയിലായിരുന്നു എന്ന് പറയുകയാണ് സണ്ണി വെയിൻ. 2019 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു ഗിരീഷ് എ.ഡി സംവിധാനം നിർവഹിച്ച തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. പ്രണയവും കലഹവും സൗഹൃദവും ഒത്തുചേര്‍ന്ന ചിത്രം ബോക്സ് ഓഫീസില്‍ വലിയ ഹിറ്റായി.
വിനീത് ശ്രീനിവാസന്, മാത്യു തോമസ് അനശ്വര രാജന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം താരപ്പകിട്ടും മാസ് മസാലയും ഇല്ലാതെ തന്നെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംനേടുകയായിരുന്നു. ചിത്രത്തില്‍ വിനീത് ശ്രീനിവാസന് അവതരിപ്പിച്ച അധ്യാപകന്റെ കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. വിനീതിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നായി രവി പത്മനാഭന് മാറി.
താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ഗംഭീരമാക്കി കയ്യടി നേടുന്നത് കണ്ടപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ പറയുന്നത്. വേണ്ടെന്ന് തീരുമാനിച്ച് കൈവിട്ട് പിന്നീട് സങ്കടം തോന്നിയ കഥാപാത്രങ്ങള്‍ ഉണ്ടോ എന്ന ചോദ്യത്തിനായിരുന്നു തണ്ണീര്‍മത്തനിലെ കഥാപാത്രത്തെ കുറിച്ച് സണ്ണി മനസുതുറന്നത്.
തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ വിനീത് ചെയ്ത കഥാപാത്രം ആദ്യം എന്റെയടുത്ത് വന്നിരുന്നു. അന്ന് ഞാനെന്തോ കാരണം കൊണ്ട് അത് ചെയ്തില്ല. തിയേറ്ററില്‍ വിനീത് അഭിനയിച്ച് തകര്‍ത്ത് കയ്യടി വാങ്ങുന്നത് കണ്ടപ്പോള്‍ കുറച്ച് അസൂയയൊക്കെ തോന്നി. വിനീതിന്റെ അസാധ്യ അഭിനയം ആ സിനിമയുടെ മികവ് കൂട്ടി. നല്ല രസമുള്ള കഥാപാത്രമായിരുന്നല്ലോ അതെന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും പശ്ചാത്താപമുണ്ട്,’ സണ്ണി വെയ്ന്‍ പറയുന്നു.
എല്ലാവരേയും പോലെ തന്നെ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങളും താന്‍ അറിഞ്ഞിട്ടുണ്ടെന്നും പക്ഷേ പരാജയം മനസിലേക്ക് എടുക്കാറില്ലെന്നും സണ്ണി പറയുന്നു. വിജയങ്ങളില്‍ സന്തോഷിക്കും. പരാജയപ്പെട്ടു എന്ന് കരുതി മുറിയടച്ച് അകത്തിരിക്കുന്ന പരിപാടിയൊന്നുമില്ല. വളരെ കൂളായിട്ട് എടുക്കും, സണ്ണി വെയ്ന്‍ പറയുന്നു.
അതിഥി താരമായെത്തിയും കയ്യടി വാങ്ങുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതൊരു നിമിത്തമാണെന്നായിരുന്നു സണ്ണിയുടെ മറുപടി. ജൂണ്‍ എന്ന സിനിമയില്‍ ഏതാനും സീനുകളില്‍ മാത്രമേയുള്ളൂ. എന്നാലും മനസുനിറച്ച സിനിമയാണത്.
വിജയ് ബാബു എനിക്ക് തന്ന സമ്മാനമാണ് ആ സിനിമ. വളരെ പെട്ടെന്നായിരുന്നു ജൂണിലേക്കുള്ള വിളി. കേട്ടപ്പോള്‍ ഇഷ്ടപ്പെട്ടു. ചെറുതാണെങ്കിലും ആഴമുള്ള കഥാപാത്രമായിരുന്നു അത്, സണ്ണി വെയ്ന്‍ പറഞ്ഞു.
about sanny wayne
