Malayalam
മണിക്കുട്ടൻ തിരിച്ചെത്തി, ഇത്രയും ദിവസം എവിടെയായിരുന്നു? പുറത്ത് പോയതിന് പിന്നിൽ, ഒരുകൂട്ടം ചോദ്യങ്ങളുമായി പ്രേക്ഷകർ; ഇനി വമ്പൻ കളികൾ
മണിക്കുട്ടൻ തിരിച്ചെത്തി, ഇത്രയും ദിവസം എവിടെയായിരുന്നു? പുറത്ത് പോയതിന് പിന്നിൽ, ഒരുകൂട്ടം ചോദ്യങ്ങളുമായി പ്രേക്ഷകർ; ഇനി വമ്പൻ കളികൾ
ബിഗ് ബോസ്സ് മലയാളം സീസൺ 3 യിൽ മണിക്കുട്ടന്റെ അപ്രതീക്ഷിത വിടവാങ്ങൽ പ്രേക്ഷകരെയും മത്സരാര്ഥികളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു. ഷോയിൽ ഏറ്റവും പ്രേക്ഷക പിന്തുണയോടെ മുന്നേറുന്നതിനിടയിൽ ആയിരുന്നു സ്വന്തം ഇഷ്ടപ്രകാരം മണിക്കുട്ടൻ ഷോ ക്വിറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം
മണിക്കുട്ടന്‍ അപ്രതീക്ഷിതമായി ഹൗസിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
അവിചാരിതമായിട്ടാണ് ബിഗ് ബോസിലേക്കുള്ള മണിക്കുട്ടന്റെ റീഎൻട്രി. താരത്തെ കണ്ടതും മത്സരാർത്ഥികൾ എല്ലാവരും വന്ന് ഏറെ സന്തോഷത്തോടെ സ്വീകരിച്ചു. ചാടിയുള്ള വരവിന് പിന്നാലെയായി ബിഗ് ബോസ്സ് വീട്ടിലെ നിലം തൊട്ട് നെറ്റിയില്‍ വെക്കുകയായിരുന്നു മണിക്കുട്ടന്‍.
ഡിംപലായിരുന്നു ആദ്യം കെട്ടിപ്പിടിച്ച് സന്തോഷം പ്രകടിപ്പിച്ചത്. രമ്യയും റംസാനും ഫിറോസുമെല്ലാം മണിക്കുട്ടന് അരികിലേക്ക് എത്തിയിരുന്നു. അകലെയായി മാറി നിന്ന സൂര്യയെ ആലിംഗനം ചെയ്തതിന് ശേഷമായാണ് മണിക്കുട്ടന്‍ അകത്തേക്ക് കയറിയത്.
പിന്നാലെ അകത്തേക്ക് കയറാൻ നിന്ന മണിക്കുട്ടനെ അനൂപ് എടുത്തോണ്ട് പോയി ബെഡിൽ കൊണ്ടിടുകയും എന്തിനായിരുന്നു പുറത്തേക്ക് പോയതെന്ന് ആരായുകയും ചെയ്തു.
അങ്ങനത്തെ ഒരു മാനസികാവസ്ഥ ആയി പോയി. ഞാൻ അന്ന് രാവിലെ നടക്കുന്നതൊക്കെ കണ്ടില്ലേ എന്നായിരുന്നു മണിക്കുട്ടൻ അനൂപിനോട് ചോദിച്ചത്. താൻ അങ്ങനെ പോകുമോ എന്നും മണിക്കുട്ടൻ ചോദിക്കുന്നു. പിന്നാലെ ടാസ്ക്ക് കളിക്കാൻ വയ്യാത്തോണ്ടല്ലേടാ നി പോയതെന്ന് അനൂപ് തമാശക്ക് ചോദിക്കുകയും ചെയ്തു. . അതേസമയം, താന്‍ എന്തുകൊണ്ടാണ് പുറത്തേക്ക് പോയതെന്ന കാര്യത്തില്‍ താരം വ്യക്തത വരുത്തിയിട്ടില്ല. പുറത്തുള്ള ഒന്നിനെക്കുറിച്ചും മറ്റുള്ളവരുമായി സംസാരിക്കാന്‍ പാടുള്ളതല്ല എന്ന നിര്‍ദേശവും ബിഗ് ബോസ് നല്‍കിയിരുന്നു.
അതെ സമയം മണിക്കുട്ടന്‍ എത്തിയതിന് പിന്നാലെയാണ് ഡിംപലിന്‌റെ പിതാവിന്‌റെ വിയോഗ വാര്‍ത്ത എല്ലാവരും അറിഞ്ഞത്. ഇത് മണിക്കുട്ടനെ വീണ്ടും സങ്കടത്തിലാഴ്ത്തി
അച്ഛനുമായി ഏറെ അടുപ്പമുള്ള ഡിംപല്‍ ഈ വാർത്തയോട് എങ്ങനെ പ്രതികരിക്കുയെന്നോര്‍ത്തുള്ള ആശങ്കയിലാണ് പ്രിയപ്പെട്ടവരെല്ലാം. കഴിഞ്ഞ ദിവസം കൺഫക്ഷൻ റൂമിലേക്ക് വരാൻ പറഞ്ഞ ബിഗ് ബോസ് ഡിംപലിനോട് കാര്യം പറയുകയായിരുന്നു
വീട്ടിൽ നിന്നും ഫോൺ സന്ദേശം ഉണ്ടെന്ന് പറഞ്ഞാണ് ബിഗ് ബോസ് ഡിംപലിനെ വിളിച്ചത്. ബന്ധുക്കളാണ് ഡിംപലിനോട് സംസാരിച്ചത്. പപ്പ മരിച്ചുവെന്ന് അറിയിക്കുന്നതും അതിനോട് വലിയ രീതിയിൽ അലറി കൊണ്ടും ഡിംപൽ പ്രതികരിക്കുന്നതുമാണ് എപ്പിസോഡിൽ കാണിച്ചത്. ഡിംപലിന്റെ കരച്ചിൽ കേട്ടാണ് പിന്നീട് എല്ലാവരും കൺഫക്ഷൻ റൂമിനടുത്ത് എത്തിയത്. തുടർന്ന് ഡിംപലിന്റെ വാസ്ത്രങ്ങൾ പാക്ക് ചെയ്ത് അയക്കാനായി ബിഗ് ബോസ് നിർദ്ദേശവും നൽകി.
ശേഷം ബിഗ് ബോസ് മരണ വിവരം മറ്റ് മത്സരാർത്ഥികളെ അറിയിക്കുകയായിരുന്നു. ഡിംപൽ വീട്ടിലേക്ക് മടങ്ങിയെന്നും അദ്ദേഹത്തിന്റെ അത്മശാന്തിക്കായി പ്രാർത്ഥിക്കാമെന്നും ബിഗ് ബോസ് അറിയിച്ചു. വളരെയധികം ഞെട്ടലോടെയാണ് മത്സരാർത്ഥികൾ വാർത്ത കേട്ടത്.
ഉത്തര്‍പ്രദേശിലെ മീററ്റ് സ്വദേശിയാണ് ഡിംപലിന്‍റെ അച്ഛന്‍. അമ്മ കട്ടപ്പന ഇരട്ടയാര്‍ സ്വദേശിനിയും. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളുടെ വീഡിയോ സന്ദേശം സര്‍പ്രൈസ് എന്ന നിലയില്‍ ബിഗ് ബോസ് ഡിംപലിനെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളുമായും, വിശേഷിച്ച് അച്ഛനുമായി തനിക്കുള്ള അടുപ്പത്തെക്കുറിച്ച് ഡിംപല്‍ ബിഗ് ബോസിലെ സുഹൃത്തുക്കളോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്
