Malayalam
സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു; പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല
സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു; പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല
മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലൂടെയും തിളങ്ങി മലയാളികളുടെ പ്രിയ താരമായി മാറുകയായിരുന്നു മഞ്ജു മഞ്ജു സുനിച്ചന്. ബിഗ് ബോസ് മലയാളം സീസണ് രണ്ടിലെ ശ്രദ്ധേയ മത്സരാര്ഥികളില് ഒരാളായിരുന്നു മഞ്ജു. സ്വകാര്യ ജീവിതത്തെക്കുറിച്ചു പലതവണ വ്യാജവാര്‍ത്തകള്‍ ഉണ്ടായിട്ടുണ്ടെന്നും, ഇതൊന്നും കാര്യമാക്കാതെ തങ്ങള്‍ മുന്നോട്ട് പോവുകയാണെന്നു പതിനഞ്ചാം വിവാഹവാര്‍ഷിക ദിനത്തില്‍ നടി മഞ്ജു സുനിച്ചന്. പല പ്രാവശ്യം തങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു, സുനിച്ചനെ ആത്മഹത്യ ചെയ്യിപ്പിച്ചു, ഇതൊന്നും ഞങ്ങള്‍ അറിഞ്ഞില്ല. ഇന്നേക്ക് 15 വര്‍ഷം.. എന്നാണു താരം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നത്
ഷോയില്‍ നിന്ന് പുറത്തെത്തിയതിനുശേഷം ‘ബ്ലാക്കീസ്’ എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടുപോവുകയാണ് മഞ്ജു. വ്യക്തിപരമായ വിശേഷങ്ങളൊക്കെ അവര്‍ ഫേസ്ബുക്കിലൂടെ പങ്കുവെക്കാറുമുണ്ട്.
മഞ്ജു പത്രോസിന്റെ പോസ്റ്റ് ഇങ്ങനെ…
ഇന്ന് ഞങ്ങളുടെ വിവാഹ വാര്‍ഷികമാണ്. ഇതിനിടയിൽ തന്നെ പലരും പല പ്രാവശ്യം ഞങ്ങളെ ഡിവോഴ്സ് ചെയ്യിപ്പിച്ചു.. സുനിച്ചനെ ആത്മഹത്യാ ചെയ്യിപ്പിച്ചു.. പക്ഷെ ഇതൊന്നും ഞങ്ങൾ അറിഞ്ഞില്ല..ഇന്നേക്ക് 15വർഷം.. ഞങ്ങളുടെ യാത്ര മുന്നോട്ട് പോകുകയാണ്.. സ്നേഹിച്ചവരോട്, തിരിച്ചു സ്നേഹം മാത്രമേ തരാനുള്ളൂ… ഇനിയും പ്രാർഥനയും കരുതലും കൂടെ വേണം.
