Malayalam
ഇപ്പോൾ ആ സീരിയൽ കാണാൻ താല്പര്യമില്ല ! മുഖം കണ്ടാൽ എന്തോ പോലെ…! പരമ്പരയിലെ മാറ്റം അംഗീകരിക്കാനാകാതെ പ്രേക്ഷകർ!
ഇപ്പോൾ ആ സീരിയൽ കാണാൻ താല്പര്യമില്ല ! മുഖം കണ്ടാൽ എന്തോ പോലെ…! പരമ്പരയിലെ മാറ്റം അംഗീകരിക്കാനാകാതെ പ്രേക്ഷകർ!
കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട വിനോദമാണ് ടെലിവിഷൻ സീരിയലുകൾ. എത്ര വലിച്ചുനീട്ടിയാലും ഒരു സീരിയൽ ഇഷ്ട്ടപ്പെട്ടുതുടങ്ങിയാൽ പിന്നെ ആ കഥാപാത്രങ്ങളെ എന്നും കാണാൻ വേണ്ടി കാത്തിരിക്കാറുണ്ട്. സീരിയൽ താരങ്ങളെ ഒരു പ്രേക്ഷകരും മറ്റൊരു വ്യക്തിയായി കാണാറില്ല.. എല്ലാവര്ക്കും അവർ ആ കഥാപാത്രമായിരിക്കും. അത്കൊണ്ട് തന്നെ സ്ഥിരമായി കണ്ട കഥാപാത്രത്തിന്റെ മുഖം മാറിയാൽ അത് പ്രേക്ഷകർക്ക് പൊതുവെ ഉൾകൊള്ളാൻ സാധിക്കാറില്ല.
ഇപ്പോൾ പ്രേക്ഷകർ ഒന്നടംഗം ഏറ്റെടുത്ത ഒരു സീരിയലാണ് അമ്മയറിയാതെ എന്ന ഏഷ്യാനെറ്റ് പരമ്പര.അമ്മയുടെ വാത്സല്യം രുചിക്കാതെ, അനാഥത്വത്തിന്റെ നീറ്റൽ അറിഞ്ഞ് വളർന്ന മകൾ.. ആ മകളുടെ കഥ പറയുന്ന പരമ്പരയാണ് ‘അമ്മയറിയാതെ’…വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് പ്രേക്ഷകർ പരമ്പര ഏറ്റെടുത്തത്..
പരമ്പരയിലെ ഓരോ കഥാപാത്രങ്ങൾക്കും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. കഥ വളരെ സുഗമമായി മുന്നേറുന്നതിനിടെയാണ് പരമ്പരയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരങ്ങളിൽ ചില മാറ്റങ്ങളുണ്ടായത്. ഈ മാറ്റത്തോട് പ്രേക്ഷകർ പ്രതികരിച്ച രീതിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
അമ്പാടി എന്ന കഥാപാത്രത്തെ സീരിയലിൽ അവതരിപ്പിച്ചിരിക്കുന്നത് തെന്നിന്ത്യൻ ടെലിവിഷൻ താരവും മലയാളിയുമായ നിഖിൽ നായർ ആയിരുന്നു. ഒരുവേളയിൽ നിഖിലിനു പകരം ആ കഥാപാത്രത്തെ അവതരിപ്പിക്കാനായി മറ്റൊരു യുവ താരം എത്തുകയായിരുന്നു. ടിക്ക് ടോക്കിലൂടെയും ഇൻസ്റ്റാറീൽസിലൂടെയുമൊക്കെ ഏറെ ശ്രദ്ധ നേടിയ വിഷ്ണു ഉണ്ണിക്കൃഷ്ണനായിരുന്നു അമ്പാടി എന്ന കഥാപാത്രമായി നിഖിലിനു പകരം എത്തിയത്.
എന്നാൽ പ്രേക്ഷകർക്ക് ഈ മാറ്റത്തെ അംഗീകരിക്കാനായിട്ടില്ലെന്നാണ് കമൻ്റുകളിലൂടെ വ്യക്തമാകുന്നത്. അമ്മയറിയാതെ പരമ്പര സ്ഥിരമായി കാണുന്ന പ്രേക്ഷകരുടെ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് പ്രേക്ഷകർ ഇതുസംബന്ധിച്ച അഭിപ്രായങ്ങൾ വെളിവാക്കുന്നത്.
ദയവായി ഇപ്പൊ ഉള്ള അമ്പാടിയെ മാറ്റാമോ, അമ്മയറിയാതെ എന്ന സീരിയൽ മുടങ്ങാതെ കാണുന്നൊരാളായിരുന്നുവെന്നും
ഇപ്പൊ ആ സീരിയൽ കാണാൻ ഒരു താല്പര്യമില്ലെന്നും ചില പ്രേക്ഷകർ കമൻ്റ് ബോക്സുകളിലൂടെ വ്യക്തമാക്കുന്നു.
വിഷ്ണുവിന്റെ ആക്ടിങ് മോശമല്ലെന്നും പക്ഷേ പൂർണ്ണമായി ആ കഥാപാത്രത്തെ വിഷ്ണു അവതരിപ്പിക്കുന്നത് അംഗീകരിക്കാൻ സാധിക്കുന്നില്ലെന്നും നിഖിൽ തിരിച്ചു വരുന്നതു വരെ വിഷ്ണുവിനേ ഉൾകൊള്ളാമെന്നും പക്ഷേ നിഖിലിനെ കാണുമ്പോൾ മനസ്സിന് തന്നെ ഉണ്ടാകുന്ന ഒരു ഉണർവ് കിട്ടുന്നില്ലെന്നും പ്രേക്ഷകർ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നു.
അതേസമയം കൊവിഡ് മൂലം ഷൂട്ടിങ് ഉടൻ നിർത്തുമെന്നും സ്ഥിരീകരിക്കാതെ പ്രേക്ഷകരിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. ഇനി കൊവിഡ് പ്രശ്നം തീരും വരെ എപ്പിസോഡ്സ് ഉണ്ടാകില്ലെന്നും ചിലർ കമൻ്റ് ബോക്സുകളിൽ കുറിച്ചിരിക്കുന്നു.
വിഷ്ണുവിന്റെ അഭിനയം അമ്പാടി എന്ന കഥാപാത്രത്തിന് ചേരുന്നില്ലെന്ന് മാത്രമാണ് പറയുന്നതെന്നും അഭിനേതാവിൻ്റെ അഭിനയം മോശമാണ് എന്നല്ല എന്നും അലീന ടീച്ചർക്കും വിഷ്ണു ചേരുന്നില്ലെന്നും ഇങ്ങനെ പോയാൽ സീരിയലിന്റെ റേറ്റ് താഴേക്കു പോകുമെന്നും പ്രേക്ഷകർ കുറയുമെന്നും ചില പ്രേക്ഷകർ പ്രവചിച്ചിരിക്കുന്നു.
നല്ലൊരു സീരിയൽ ആയിരുന്നുവെന്നും ദയവായി ഈ സീരിയലിൽ പ്രവർത്തിക്കുന്ന അണിയറ പ്രവർത്തകർ ഇക്കാര്യം ശ്രദ്ധിക്കണമെന്നും പ്രേക്ഷകർ കമൻ്റ് ബോക്സിലൂടെ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രേക്ഷകരുടെ അഭിപ്രായം അണിയറ പ്രവർത്തകർ മാനിക്കുമോ എന്നും അത്തരത്തിലുള്ള മാറ്റം ഇനി പ്രേക്ഷകർക്ക് കാണാൻ സാധിക്കുമോ എന്നുമൊക്കെയാണ് കാത്തിരിക്കുന്നത്.
about ammayariyathe