പ്രണയത്തിന് തടസം നിന്ന സഹോദരനെ വെട്ടികൊന്ന പ്രശസ്ത കന്നട നടി ഷനായ കത്വയും കാമുകനും ഉള്‍പ്പെടെ അഞ്ച് പേര് അറസ്റ്റില്‍. 32 വയസുകാരനായ രാകേഷ് കത്വയാണ് കൊടും ക്രൂത്രതയ്ക്ക് ഇരയായത്. പ്രതികള്‍ ഇയാളെ കൊലക്ക് ശേഷം കഷ്ണങ്ങളാക്കി നഗരത്തിന്റെ പല ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. കഴിഞ്ഞ ദിവസം ധാര്വാഡിനടുത്ത പ്രദേശത്തു നിന്ന് രാകേഷിന്റെ തലഭാഗം പൊലീസ് കണ്ടെത്തി.
ഷനായയുടെ കാമുകന് നിയാസ് അഹമ്മദ് കാട്ടിഗര്‍, തൗസീഫ് ഛന്നാപൂര്, അല്‍താഫ് മുല്ല, അമന് ഗിരനിവാല എന്നിവരെ ഹുബ്ബള്ളി റൂറല്‍ പൊലീസ് പിടികൂടി . നിയാസുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് സംശയിക്കുന്നു.
നിയാസ് സെലിബ്രിറ്റി മാനജേറാണ്. ഇരുവരും തമ്മിലുള്ള ബന്ധമറിഞ്ഞ രാജേഷ് പല തവണ നിയാസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. അതേസമയം തനിക്ക് കൊലപാതകവുമായി ബന്ധമില്ലെന്നാണ് ഷനായ പറയുന്നത്.
ഏപ്രില്‍ 9ന് സിനിമയുടെ പ്രമോഷന്റെ ആവശ്യത്തിനായി ഷനായ ഹൂബ്ബുള്ളിയില് എത്തിയിരുന്നു. ഇതേ ദിവസം തന്നെയാണ് കൊലപാതകം നടന്നത്. പിറ്റേ ദിവസം മൃതദേഹം കഷ്ണങ്ങളാക്കി നഗരത്തിന്റെ പല ഭാഗങ്ങളിലായി ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ച്ച അറസ്റ്റിലായ നടി നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
എഞ്ചിനിയറിംഗ് കോളജിൻ്റെ പശ്ചാത്തലത്തിൽ മുഴുനീള ഫൺ ത്രില്ലർ മൂവിയായി അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഏപ്രിൽ മുപ്പത് ബുധനാഴ്ച്ച പ്രശസ്ത നടി...
പുതിയ കാലഘട്ടത്തിൽ സിനിമയെ സംബന്ധിച്ചടത്തോളം ഏറ്റവും പ്രിയപ്പെട്ട ജോണറായി മാറിയിരിക്കുകയാണ് ഇൻവസ്റ്റിഗേഷൻ രംഗം. ആ ജോണറിൽ ഈ അടുത്ത കാലത്ത് പ്രദർശനത്തിനെത്തിയ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...