Connect with us

ആറു വർഷങ്ങൾക്ക് ശേഷം കോടികളുടെ സ്വത്തുക്കൾക്കുടമയായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിയുമ്പോൾ അറസ്റ്റിലായത് തന്നെ പൊന്നുപോലെ സ്‌നേഹിക്കുമെന്ന് കരുതി പാവപ്പെട്ട വീട്ടിൽ നിന്നും വിവാഹം ചെയ്ത്‌ സ്വന്തമാക്കിയ ഭാര്യയും കാമുകനും ചേർന്ന്!!!

Malayalam Breaking News

കാസർഗോഡ് സ്വദേശിയും കോടിശ്വരനുമായ മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം ഒട്ടേറെ വര്ഷങ്ങളായായി ഒരു അഴിയാ കുരുക്കായി തുടരുകയായിരുന്നു. കൊലപാതകമാണോ അതോ ജീവനോടെയുണ്ടോ എന്നുള്ള കാര്യത്തിലൊക്കെ ആശങ്ക ബാക്കിയായി. ഒടുവിൽ ആറു വര്ഷങ്ങള്ക്കു ശേഷമാണ് മുഹമ്മദ് കുഞ്ഞിയുടെ തിരോധാനം കൊലപാതകമാണെന്ന് തെളിയുന്നത്.

കൊന്നതാവട്ടെ, കുറച്ച് കാലങ്ങളായി കേരളത്തിൽ സംഭവിക്കുന്ന സംഭവങ്ങൾ പോലെ ഭാര്യയും കാമുകനും ചേർന്ന്. കോടീശ്വരനും ചെറിയ മാനസിക പ്രശ്നവുമുള്ള ഭർത്താവിനെ കൊലപ്പെടുത്തി സ്വത്തുക്കൾ തട്ടിയെടുക്കാൻ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീനയും കാമുകൻ ഉമ്മറം നടത്തിയത് വലിയ ഗൂഢാലോചനകളാണ്. സംഭവത്തെ ഇങ്ങനെ .

Blood, Murder

സംഭവത്തിൽ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീന (35), കാമുകൻ വസ്തുവില്പന ഇടപാടുകാരൻ കളനാട് അരമങ്ങാനം താമസിക്കുന്ന ആലിനടുക്കം വീട്ടിലെ എൻ.എ ഉമ്മർ (41) എന്നിവരാണ് പിടിയിലായത്. 2012ലാണ് മുഹമ്മദ് കുഞ്ഞിയെ കാണാതായത്. ഇതേ തുടർന്ന് 2012 ഓഗസ്റ്റ് 21ന് മുഹമ്മദ് കുഞ്ഞിയുടെ ബന്ധുവായ ഷാഫി കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നിട്ടും വിവരമൊന്നും ലഭിക്കാതായപ്പോൾ ബന്ധുക്കൾ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തു. സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിയിട്ടും ഫലമുണ്ടായില്ല. തുടർന്ന് ജില്ലാ പൊലീസ് ചീഫ് ശ്രീനിവാസിന്റെ നിർദ്ദേശ പ്രകാരം ഡി.സി.ആർ.ബി ഡിവൈ.എസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തോടെയാണ് കേസ് തെളിഞ്ഞത്.

കോടികളുടെ സ്വത്തുക്കൾക്ക് ഉടമയായിരുന്നു മുഹമ്മദ് കുഞ്ഞി എങ്കിലും ഇടയ്ക്കിടെ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം അനുഭവപ്പെടുമായിരുന്നു. ഇതിനാൽ തന്നെ പൊന്നുപോലെ സ്‌നേഹിക്കുമെന്ന് കരുതി പാവപ്പെട്ട വീട്ടിൽ നിന്നുമാണ് സക്കീനയെ വിവാഹം ചെയ്തത്. എന്നാൽ മുഹമ്മദ് കുഞ്ഞിയുടെ കണക്കു കൂട്ടലുകൾ തെറ്റി. വിവാഹത്തിന് ശേഷം ഭർത്താവിന്റെ അസുഖം യുവതിയെയും അസ്വസ്ഥയാക്കി. ഇതിനിടയിലാണ് ഇവരുടെ വീട്ടിനടുത്തുതന്നെയുള്ള വസ്തുവില്പന ഇടനിലക്കാരൻ എൻ.എ ഉമ്മർ ഈ വീടുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കുന്നത്. ഈ സൗഹൃദം ഇയാൾ മുതലെടുക്കുകയും ചെയ്തു.

മംഗളൂരുവിലെ ആശുപത്രിയിലായിരുന്നു മുഹമ്മദ്കുഞ്ഞിയെ ചികിത്സക്കായി കൊണ്ടുപോയിരുന്നത്. പരിചയം അടുപ്പത്തിലേക്ക് വഴിമാറിയതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്ക് സക്കീനയോടൊപ്പം ഉമ്മർ പോയി തുടങ്ങി. പിന്നീട് ഇരുവരും ചേർന്ന് കോടികൾ വിലവരുന്ന മുഹമ്മദ് കുഞ്ഞിയുടെ മൂന്ന് വസ്തുക്കൾ വില്പന നടത്തി പണം തട്ടിയെടുത്തു. ഇതിനിടയിൽ ഉമ്മറുമായുള്ള സക്കീനയുടെ വഴിവിട്ട ബന്ധം ഭർതൃവീട്ടുകാർ ചോദ്യം ചെയ്തു തുടങ്ങി. ഇതോടെ ഭർത്താവുമായി ബേവിഞ്ചയിലെ വാടക വീട്ടിലേക്ക് സക്കീന താമസം മാറി.

ഇതിനിടയിൽ സക്കീനയും ഉമ്മറും ചേർന്ന് സ്വത്തുക്കൾ വില്പന നടത്തി പണം തട്ടിയെടുത്ത കാര്യം മുഹമ്മദ്കുഞ്ഞി തിരിച്ചറിഞ്ഞു. ഇയാൾ ഇത്‌ചോദ്യംചെയ്യുകയും ചെയ്തു. ഇതോടെയാണ് ഇരുവരും ചേർന്ന് മുഹമ്മദ്കുഞ്ഞിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. കൊലപാതകത്തിന്റെ തിരക്കഥ തയ്യാറാക്കിയത് ഉമ്മറായിരുന്നു. ഉമ്മർ സക്കീനയ്ക്ക് അതിരഹസ്യമായി ഭർത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കി നൽകുകയായിരുന്നു. തുടർന്ന് ഇരുവരും ചേർന്ന് കൃത്യം നടപ്പാക്കി. ഒരുദിവസം രാത്രിയിൽ കഴുത്തിൽ ഷാളിട്ട് മുറുക്കി ജനൽകമ്പിയിൽ വലിച്ചുകെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഒരു ദിവസം മുഴുവൻ വീട്ടിൽ സൂക്ഷിച്ച മൃതദേഹം 300 മീറ്റർ മാത്രം അകലെയുള്ള പുഴയിൽ തള്ളി. അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോൾ ഭർത്താവിന്റെ മൃതദേഹം തളങ്കര കബർസ്ഥാനിൽ അടക്കംചെയ്തതായി പറഞ്ഞുവെങ്കിലും ഇതുൾപ്പെടെ യുവതിയുടെ മൊഴി കളവാണെന്ന് മനസിലാക്കി അന്വേഷണസംഘം അറസ്റ്റിലേക്ക് കടക്കുകയായിരുന്നു.

ഗൃഹനാഥന്റെ തിരോധാനം കൊലപാതകമാണെന്ന് തെളിഞ്ഞത് ഭാര്യയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് പരിശോധിച്ചതോടെ. മുഹമ്മദ് കുഞ്ഞിയെ കാണാതായതിന് ശേഷം ഭാര്യയായ സക്കീന പരാതി നൽകാതിരുന്നതും താമസ സ്ഥലം മാറികൊണ്ടിരുന്നതും ഒന്നിലധികം പുരുഷന്മാരെ കൊണ്ടുനടന്ന് ഭർത്താവാണെന്ന് പരിചയപ്പെടുത്തിയതും അന്വേഷണത്തിൽ സംശയത്തിനിടയാക്കി. അറസ്റ്റിലായ ഉമ്മർ പെൺവാണിഭ കേസിലും കവർച്ചാ കേസിലും പ്രതിയാണ്. ഒരു കേസിൽ ജയിലിൽ കിടന്നശേഷം പുറത്തിറിങ്ങിയതാണ് ഇയാളെന്ന് പൊലീസ് പറയുന്നു.

muhammad kunji murder case

More in Malayalam Breaking News

Trending

Recent

To Top