Malayalam
ആദ്യത്തെക്കാൾ അതിഭയാനകം രണ്ടാമൻ! അനുഭവിച്ചവർക്ക് അത് മനസ്സിലാകും ഈ മഹാരോഗത്തെ ആരും വിളിച്ചു വരുത്താതിരിക്കുക..
ആദ്യത്തെക്കാൾ അതിഭയാനകം രണ്ടാമൻ! അനുഭവിച്ചവർക്ക് അത് മനസ്സിലാകും ഈ മഹാരോഗത്തെ ആരും വിളിച്ചു വരുത്താതിരിക്കുക..

ഇപ്പോൾ രാജ്യത്ത് കോവിഡ് വ്യാപനം രണ്ടാം ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വീണ്ടും കോവിഡ് ബാധിതനായതിനെക്കുറിച്ച് തുറന്ന് പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ . ഏഴ് ദിനങ്ങൾ പിന്നിട്ട രണ്ടാം ഘട്ട കോവിഡ് ആദ്യത്തേതിനേക്കാൾ ഭയാനകമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
“ഏഴ് ദിനങ്ങൾ പിന്നിട്ട് രണ്ടാം ഘട്ടം കോവിഡ്. ആദ്യത്തെക്കാൾ അതിഭയാനകം രണ്ടാമൻ. അനുഭവിച്ചവർക്കെ അത് മനസിലാകൂ അതിന്റെ ഭീകരത. ഈ മഹാരോഗത്തെ ആരും വിളിച്ചു വരുത്താതിരിക്കുക..
ഈ മഹാമാരിയിൽ നിന്നും ലോകത്തെ രക്ഷിക്കൂ സർവ്വശക്താ”
ആദ്യ തവണ കോവിഡ് ബാധിതനായതും, കോവിഡ് മുക്തനായതും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു
അതേസമയം, കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമാവുകയാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസവും കൊവിഡ് പ്രതിദിന കണക്കുകള്‍ ഇരുപത്തി അയ്യായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,685 പേരാണ് സംസ്ഥാനത്ത് കൊവിഡ് ബാധിതരായത്.
കോഴിക്കോടും എറണാകുളത്തും 3000ലധികം പേര് രോഗബാധിതരായി. 25 പേരുടെ മരണങ്ങളാണ് കഴിഞ്ഞ ദിവസം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 5080 ആയി.
അൽഫോൺസ് പുത്രന്റെ സംവിധാനത്തിൽ നിവിൻ പോളി നായകനായി എത്തിയ പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകർക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ...
മലയാളികൾക്ക് എന്നും നെഞ്ചോട് ചേർത്തുവെയ്ക്കുന്ന ഗായികമാരിൽ ഒരാളാണ് ജ്യോത്സ്ന. 2002ൽ പുറത്തിറങ്ങിയ പ്രണയമണിത്തൂവൽ എന്ന ഹിറ്റ് ചിത്രത്തിലെ ഗാനം ആലപിച്ചാണ് ജ്യോത്സ്ന...
നടി കാവ്യ മാധവന്റെ പിതാവ് പി മാധവൻ(75) അന്തരിച്ചു. ചെന്നൈയിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. കാസർകോഡ് നീലേശ്വരം പള്ളിക്കര കുടുംബാംഗമായ മാധവൻ...
മഞ്ജു വാരിയരോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റുകൾ പങ്കുവച്ചും പലപ്പോഴും സംവിധായകന് സനല്‍കുമാര്‍ ശശിധരൻ വാർത്താ കോളങ്ങളിൽ നിറയാറുണ്ട്. എഴുത്തുകാരനും...
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മോഹൻലാലിന്റെ അമ്മയുടെ മൂത്ത സഹോദരനും തന്റെ ഗുരുതുല്യനുമായിരുന്ന ഗോപിനാഥൻ നായർ അന്തരിച്ചത്. കൊല്ലം അമൃതപുരിയിലെ അന്തേവാസി ആയിരുന്നു...