Malayalam Breaking News
കെവിനെ കൊലപാതകികൾക്ക് ഒറ്റുകൊടുത്ത പോലീസുകാർ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ
കെവിനെ കൊലപാതകികൾക്ക് ഒറ്റുകൊടുത്ത പോലീസുകാർ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ
By
കെവിനെ കൊലപാതകികൾക്ക് ഒറ്റുകൊടുത്ത പോലീസുകാർ അപകടത്തിൽ പെട്ട് ഗുരുതരാവസ്ഥയിൽ
ദുരഭിമാന കൊലയിൽ ഇരയായ കോട്ടയം സ്വദേശി കെവിനെ ഒറ്റുകൊടുത്ത പോലീസുകാർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. പോലീസ് അനാസ്ഥ നേരിട്ടറിഞ്ഞ സംഭവമായിരുന്നു കെവിന്റെ കൊലപാതകം. ഇതുമായി ബന്ധപ്പെട്ട് സർവീസിൽ നിന്നും നീക്കം ചെയ്ത ഗാന്ധിനഗർ എ.എസ്.െഎയായിരുന്ന ടി.എം. ബിജു, മൂന്നുവർഷത്തെ ആനുകൂല്യം റദ്ദാക്കിയ പൊലീസ് ഡ്രൈവർ എം.എൻ. അജയകുമാർ എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. ബുധനാഴ്ച രാവിലെ അഞ്ചിന് കൂത്താട്ടുകുളത്ത് വച്ചായിരുന്നു അപകടമുണ്ടായത്.
ഇവരെ കോട്ടയം മെഡിക്കൽ കോളേജിലെ സർജറി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇവരിൽ ബിജുവിന്റെ പരിക്ക് ഗുരുതരമാണ്.കെവിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണ നേരിടുന്ന പ്രതിയായ സാനു ചാക്കോയിൽനിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഗാന്ധിനഗർ എ.എസ്.എെയായിരുന്ന ടി.എം. ബിജുവിനെ സർവീസിൽ നിന്നും നീക്കം ചെയ്തത്. ഈ തുകയുടെ ഒരു വിഹിതം ജീപ്പ് ഡ്രൈവറായ അജയകുമാറിന് നൽകിയിരുന്നു.
kevin murder case suspected police officers admitted in hospital
