Connect with us

വാങ്ങിക്കൊണ്ടുവന്ന വസ്ത്രം വലിച്ചെറിഞ്ഞു; എന്റെ കുഞ്ഞിന് ചെയ്തതിനൊക്കെ കണക്ക് പറഞ്ഞു, ചങ്ക് പിടയ്ക്കുന്ന ആ വാക്ക്! അന്ന് നടന്നത്! ഹൃദയം നുറുങ്ങി അമ്പിളി ദേവി

Malayalam

വാങ്ങിക്കൊണ്ടുവന്ന വസ്ത്രം വലിച്ചെറിഞ്ഞു; എന്റെ കുഞ്ഞിന് ചെയ്തതിനൊക്കെ കണക്ക് പറഞ്ഞു, ചങ്ക് പിടയ്ക്കുന്ന ആ വാക്ക്! അന്ന് നടന്നത്! ഹൃദയം നുറുങ്ങി അമ്പിളി ദേവി

വാങ്ങിക്കൊണ്ടുവന്ന വസ്ത്രം വലിച്ചെറിഞ്ഞു; എന്റെ കുഞ്ഞിന് ചെയ്തതിനൊക്കെ കണക്ക് പറഞ്ഞു, ചങ്ക് പിടയ്ക്കുന്ന ആ വാക്ക്! അന്ന് നടന്നത്! ഹൃദയം നുറുങ്ങി അമ്പിളി ദേവി

നടിയും നര്‍ത്തകിയുമായ അമ്പിളി ദേവിയും ഭര്‍ത്താവ് ആദിത്യന്‍ ജയനും തമ്മിലുള്ള പൊട്ടിത്തെറികള്‍ക്കിടെ ആദിത്യന്‍ വധഭീഷണി മുഴക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ എല്ലാം പുറത്ത് വന്നിരുന്നു. അമ്പിളി തന്നെയായിരുന്നു ഇത് പുറത്ത് വിട്ടത്

കഴിഞ്ഞ 23ന് വൈകിട്ടാണ് അമ്പിളിദേവിയുടെ വീട്ടിലെത്തി ആദിത്യ ജയൻ കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്. കത്തി കാട്ടി ഭീഷണിപ്പെടുത്തി. കുത്തും വെട്ടും കൊല്ലും എന്നൊക്കെ പറഞ്ഞു. അപ്പുവിനു വേണ്ടി വാങ്ങിക്കൊണ്ടു വന്ന വസ്ത്രവും വലിച്ചെറിഞ്ഞെന്നും അമ്പിളി പറഞ്ഞിരുന്നു.

അമ്പിളി–ആദിത്യൻ ആരോപണങ്ങളുടെ കഥകൾ കേട്ട മലയാളി ഒരുപക്ഷേ ഏറ്റവും കൂടുതൽ വേദനിച്ചത് ആ കുട്ടികളെ ഓർത്താകും. എട്ടും പൊട്ടും തിരിയാത്ത ആ രണ്ട് കുട്ടികൾ എന്തു പിഴച്ചു എന്നാണ് ഓരോ മലയാളികളും ചോദിക്കുന്നത്

കുഞ്ഞിനു വേണ്ടി വാങ്ങിക്കൊണ്ടുവന്ന വസ്ത്രം വലിച്ചെറിഞ്ഞതിനൊപ്പം ആദിത്യൻ പറഞ്ഞുവെന്ന് അമ്പിളി ആരോപിക്കുന്ന ചില കാര്യങ്ങൾ തീർത്തും കരളലിയിപ്പിക്കുന്നതാണ്

‘നിങ്ങള്‍ എന്നെ സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെങ്കിൽ, ആ ചെറുക്കന്റെ അണ്ണാക്കിൽ അത് ഞാൻ കുത്തിക്കേറ്റി കൊടുത്തിട്ടുണ്ട്.’ഇങ്ങനെ അയാൾ പറഞ്ഞത് എന്നിൽ വളരെ വിഷമമുണ്ടാക്കി.’–ആദിത്യന്റെ ഈ വാക്കുകൾ ചങ്കുപൊള്ളിക്കുന്നതാണെന്ന് അമ്പിളി പറയുന്നു.

‘സ്നേഹത്തോടുകൂടി കൊടുക്കുന്ന കാര്യത്തെ പിന്നീട് ഇങ്ങനെ പറഞ്ഞപ്പോൾ എന്തോപോലെ തോന്നി. അയാളുടെ കടങ്ങളുടെ കാരണം കുഞ്ഞുങ്ങൾക്കും എനിക്കും വസ്ത്രങ്ങൾ വാങ്ങി തന്നതുകൊണ്ടാണെന്ന് പറഞ്ഞു. ആദ്യ ഭർത്താവിൽ ഉണ്ടായ മകന്, അങ്ങനെ ചെയ്തു, ഇങ്ങനെ ചെയ്തു,,,അതൊക്കെ അയാളുെട കാശ് ആണ്, അങ്ങനെ പൈസ പോയി എന്നൊക്കെ പറഞ്ഞപ്പോൾ വിഷമമുണ്ടായി.’–അമ്പിളി ദേവി പറഞ്ഞു.

‘ഭീഷണിപ്പെടുത്തിയ സമയത്തും ഒരു വസ്ത്രം വാങ്ങിക്കൊണ്ടുവന്നിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, ജയൻ ചേട്ടൻ ഇനി അപ്പുവിനു വേണ്ടി വാങ്ങി പൈസ കളയല്ലേ, ചെറിയ ആൾക്ക് എന്തെങ്കിലും വാങ്ങികൊടുത്തോളൂ. അപ്പുവിന് കൊടുക്കാൻ ഞാനുണ്ട്. പിന്നീട് അദ്ദേഹം ഒരുപാട് കാര്യങ്ങൾ സംസാരിച്ചു. അവസാനമാണ് ആ വസ്ത്രം എടുത്തെറിഞ്ഞത്. എന്തിനാണ് വലിച്ചെറിഞ്ഞതെന്ന് അറിയില്ല. അതിനുശേഷം പുറത്തേയ്ക്കു പോയി ഗേറ്റിൽ ചവിട്ടി. പോക്കറ്റിൽ നിന്നു കത്തിയെടുത്ത് വെട്ടും കുത്തും എല്ലാത്തിനെയും തീർത്തുകളയും എന്ന രീതിയിൽ സംസാരിച്ചു.’– അമ്പിളി പറയുന്നു.

More in Malayalam

Trending

Recent

To Top