Connect with us

രമേശ് ചെന്നിത്തലക്ക് അഭിനന്ദനം; സംസ്ഥാന ഗവർമെന്റിന്റെ ജനരക്ഷയ്ക്ക് സർവ്വ പിന്തുണയും നൽകിയ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ജോയ് മാത്യു

Malayalam

രമേശ് ചെന്നിത്തലക്ക് അഭിനന്ദനം; സംസ്ഥാന ഗവർമെന്റിന്റെ ജനരക്ഷയ്ക്ക് സർവ്വ പിന്തുണയും നൽകിയ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ജോയ് മാത്യു

രമേശ് ചെന്നിത്തലക്ക് അഭിനന്ദനം; സംസ്ഥാന ഗവർമെന്റിന്റെ ജനരക്ഷയ്ക്ക് സർവ്വ പിന്തുണയും നൽകിയ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ജോയ് മാത്യു

വിടാതെ പിന്തുടരുന്ന കോവിഡിനെ ചെറുക്കാൻ ഓരോ മാർഗങ്ങളും പയറ്റുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. ഈ പ്രതോരോധ പ്രവർത്തനത്തിൽ സര്‍ക്കാരിന് പൂര്‍ണപിന്തുണ പ്രഖ്യാപിച്ചപ്രതിക്ഷ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. രാജ്യം കൊവിഡ് ഭീതിയിലായിരിക്കുമ്പോൾ സർക്കാർ പദ്ധതികൾക്ക് പിന്തുണ അറിയിച്ച പ്രതിപക്ഷത്തെ അഭിനന്ദിക്കുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ജോയ് മാത്യു പങ്കുവെച്ച വാക്കുകൾ:

പ്രതിപക്ഷം ജനരക്ഷക്ക് എത്തുമ്പോൾ. ഒരിക്കൽ കൂടി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തലക്ക് അഭിനന്ദനം. രാജ്യം കൊവിഡ് ഭീതിയിൽ വിറങ്ങലിക്കുകയും രോഗ പ്രതിരോധത്തിനു ആവശ്യമായ വാക്‌സിനുകളുടെയും ഓക്സിജന്റെയും ദൗർലഭ്യം കാരണം ജനജീവിതം കൊടും ദുരിതത്തിലേക്ക് കൂപ്പുകുത്തുമ്കയും ചെയ്യുമ്പോൾ സംസ്ഥാന ഗവർമെന്റ് കൈക്കൊള്ളുന്ന ജനരക്ഷക്ക് സർവ്വ പിന്തുണയും നൽകാൻ തയ്യാറായ പ്രതിപക്ഷത്തെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. ഈ ദുരിതകാലം മറികടക്കുവാൻ രാഷ്ട്രീയ ലാഭങ്ങൾ മാറ്റിവെച്ച് ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന കേരളത്തിലെ പ്രതിപക്ഷം അങ്ങിനെ ലോകത്തിനു മാതൃകയാവുന്നു. അഭിനന്ദനങ്ങൾ ഇതായിരിക്കണം പ്രതിപക്ഷം ,ഇങ്ങിനെയായിരിക്കണം പ്രതിപക്ഷം.

കഴിഞ്ഞ ദിവസം വാർത്ത സമ്മേളനത്തിനിടയിലായിരുന്നു രമേശ് ചെന്നിത്തല സർക്കാർ പദ്ധതികൾക്ക് പിന്തുണ അറിയിച്ചത്. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം സര്‍ക്കാരും അവസരത്തിനൊത്ത് ഉയരണമെന്നും ബഡായി അടിക്കുന്നതില്‍ മാത്രമായി ഒതുക്കരുതെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു.

‘തികഞ്ഞ ജാഗ്രതയോടെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷം ഈ കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കും. യുഡിഎഫിലെ എല്ലാ ഘടകകക്ഷികളുമായും വളരെ വിശദമായി സംസാരിച്ചു. സര്‍ക്കാരും ആരോഗ്യ വകുപ്പും എടുക്കുന്ന നിലപാടിനൊപ്പം യോജിച്ച് നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ്.

ഒന്നാം ഘട്ടത്തിലിം സര്‍ക്കാരിന് പരിപൂര്‍ണപിന്തുണ രേഖപ്പെടുത്തിയിരുന്നു. സര്‍ക്കാരും ആരോഗ്യവകുപ്പും പറഞ്ഞ കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണുള്ളത്. കൊവിഡ്-19 പ്രതിരോധത്തില്‍ എല്ലാ പിന്തുണയും സര്‍ക്കാരിന് പ്രഖ്യാപിക്കുകയാണ്. കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.

തെരഞ്ഞെടുപ്പിന്റെ എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മാറ്റിവെച്ച് കൊവിഡിന്റെ പോരാട്ടത്തില്‍ മുന്നിട്ടിറങ്ങാന്‍ യുഡിഎഫ് പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്യുകയാണ്. സര്‍ക്കാരും അവസരത്തിനൊപ്പം ഉയരുമെന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു. വെറുതെ ബഡായി അടിക്കുന്നതില്‍ മാത്രമായി കൊവിഡ് പ്രതിരോധം ഒതുങ്ങരുത്. പ്രതിപക്ഷത്തേയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളേയും പങ്കാളി ആക്കണം.’ രമേശ് ചെന്നിത്തല പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി ഉണ്ടാക്കുന്ന നീക്കം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നും ആശുപത്രികളില്‍ തിരക്ക് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. പ്രവേശനത്തിന് പ്രോട്ടോക്കോള്‍ ഉണ്ടാക്കണം. എല്ലാ ആശുപത്രികളിലും ഓക്‌സിജന്‍ ഉള്‍പ്പടെ ആവശ്യ സംവിധാനങ്ങള്‍. ഉറപ്പു വരുത്തണം. ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത്.

സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭ്യമാക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനുണ്ട്. വാക്‌സിന്‍ വിതരണ സ്ഥലങ്ങളിലെ തിരക്ക് നിയന്ത്രിക്കണം. തിരക്ക് ഒഴിവാക്കാന്‍ കൂടുതല്‍ വാക്‌സിന്‍ കേന്ദ്രങ്ങള്‍ തുടങ്ങണം. വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന ക്രമം ഉണ്ടാകണമെന്ന ചില നിര്‍ദേശങ്ങളും പ്രതിപക്ഷം മുന്നോട്ട് വെച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വാഗതാര്‍ഹമാണെന്നും കളക്ടര്‍മാര്‍ വ്യത്യസ്തമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് നിയന്ത്രിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

about joy mathew

More in Malayalam

Trending

Recent

To Top