Malayalam
അച്ഛനമ്മമാർക്കും അനിയത്തിയ്ക്കുമൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ; ആരാധകരെ കുഴപ്പിച്ച് താരം!
അച്ഛനമ്മമാർക്കും അനിയത്തിയ്ക്കുമൊപ്പം നിൽക്കുന്ന താരത്തെ മനസ്സിലായോ; ആരാധകരെ കുഴപ്പിച്ച് താരം!
“കാലം കടന്നു പോയിരിക്കുന്നു, പക്ഷേ താങ്കൾ ഹൃദയത്തിലില്ലാത്ത ഒരു ദിവസം പോലും കടന്നുപോയിട്ടില്ല. നിങ്ങളെ നഷ്ടപ്പെട്ട ആ ദിവസമാണ് എന്റെ അസ്തിത്വം എന്നേക്കുമായി മാറിയത്… ഒരുപാട് അരക്ഷിതാവസ്ഥകളോടെ, നിരന്തരമായ പോരാട്ടങ്ങളോടെ, വേദനകളോടെ ജീവിച്ചു…ഈ ലോകത്ത് ഒന്നിനും നിങ്ങൾ ബാക്കിവച്ചുപോയ ശൂന്യത ഞങ്ങളിൽ നിന്നും ഇല്ലാതാക്കാൻ കഴിയുന്നില്ല… ഞങ്ങൾ എല്ലായ്‌പ്പോഴും നിങ്ങളെ സ്നേഹിക്കുന്നു അച്ഛാ, താങ്കളെ കുറിച്ചോർത്ത് അഭിമാനിക്കുന്ന മകൾ,” എന്ന കുറിപ്പിനൊപ്പം കുഞ്ഞിലത്തെ ആച്ഛനൊപ്പമുള്ള ഫോട്ടോയും ചേർത്ത് മലയാളികളുടെ പ്രിയ താരം പങ്കു വെച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാളസിനിമയിൽ ശ്രദ്ധ നേടിയ അനുമോളാണ് പോസ്റ്റിന്റെ ഉടമ. അച്ഛനെ കുറിച്ചുള്ള ഓർമ പങ്കുവച്ചുകൊണ്ടുള്ള അനുവിന്റെ കുട്ടിക്കാലചിത്രമാണ് ആരാധകർ ചർച്ചയാക്കുന്നത് .
കലാമൂല്യമുള്ള നിരവധി ചിത്രങ്ങളിൽ വ്യത്യസ്തമാർന്ന കഥാപാത്രങ്ങളെ അഭിനയിക്കാൻ സാധിച്ച കലാകാരിയാണ് അനുമോൾ. പാലക്കാട് സ്വദേശിയായ അനുമോൾ എഞ്ചിനീയർ ബിരുദധാരിയാണ്. കണ്ണുക്കുള്ളെ, രാമാർ തുടങ്ങിയ ചിത്രങ്ങളിലൂടെ തമിഴിലാണ് അനുമോൾ അരങ്ങേറ്റം കുറിച്ചത്. പി ബാലചന്ദ്രന്റെ ‘ഇവൻ മേഘരൂപൻ’ എന്ന തിത്രത്തിലൂടെയായിരുന്നു മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.
തുടർന്ന് ചായില്യം, ഇവൻ മേഘരൂപൻ, വെടിവഴിപാട്, അകം, റോക്‌സ്‌റ്റാർ, അമീബ, ഞാൻ, ഗോഡ് ഫോർ സെയിൽ, ജമ്നാപ്യാരി, നിലാവറിയാതെ, പദ്മിനി, ഉടലാഴം എന്നിങ്ങനെ ഒരുപിടി നല്ല ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. യാത്രകൾ ഇഷ്ടപ്പെടുന്ന അനുമോൾ, അനുയാത്ര എന്ന പേരിൽ ഒരു ട്രാവൽ യൂട്യൂബ് ചാനലും നടത്തുന്നുണ്ട്. ഏറെ പ്രേക്ഷകരാണ് യാത്രാ വിശേഷങ്ങൾക്കായി അനുയാത്ര കാണുന്നത്.
about anumol
