Malayalam
കടുത്ത ശരീരവേദനയും അസ്വസ്ഥതകളും; മണം അനുഭവിക്കാനാകാത്ത സ്ഥിതി; അനുഭവം പങ്കുവെച്ച് അൻസിബ
കടുത്ത ശരീരവേദനയും അസ്വസ്ഥതകളും; മണം അനുഭവിക്കാനാകാത്ത സ്ഥിതി; അനുഭവം പങ്കുവെച്ച് അൻസിബ
മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമാണ് അന്‍സിബ ഹസന്. അടുത്തിടെ പുറത്തെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ദൃശ്യം 2 ആണ് അന്സിബയുടേതായി പുറത്തെത്തിയ ചിത്രം.
ദൃശ്യത്തില്‍ ജോര്‍ജ്ജുകുട്ടിയുടെ മൂത്ത മകളായ അഞ്ജുവായെത്തിയ അന്‍സിബ രണ്ടാം ഭാഗത്തിലും ഈ റോള്‍ ഗംഭീരമാക്കി. ഇപ്പോഴിതാ തനിക്ക് കൊവിഡ് വന്നുപോയതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
തന്റെ പല ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ കൊവിഡ് വന്നുപോയത് ലക്ഷണങ്ങളൊന്നും ഇല്ലാതെയായിരുന്നു. അത് അറിഞ്ഞേയില്ല. പക്ഷേ തനിക്ക് കൊവിഡ് വന്നപ്പോള്‍ കടുത്ത ശരീരവേദനയും അസ്വസ്ഥതകളുമുണ്ടായിരുന്നു. മണം അനുഭവിക്കാനാകാത്ത സ്ഥിതി. രുചി ഇല്ലാതായതോടെ ഭക്ഷണം കഴിക്കാനാകാതെയായി കൊവിഡ് മാറിയ ശേഷവും അസഹ്യമായ കാലുവേദനയിപ്പോഴുമുണ്ട്.- ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ അന്‍സിബ പറഞ്ഞു.
കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോള്‍ അനുദിനം കൂടുകയുമാണ്, അതിനാല്‍ കൊവിഡ് അത്ര നിസ്സാരമായി കാണാനാകില്ല. പണ്ടൊക്കെ ഫ്ലാറ്റിലേക്കുള്ള ചവിട്ടുപടികളൊക്കെ ഓടിച്ചാടി കയറുമായിരുന്നെങ്കിലും ഇപ്പോള്‍ ലിഫ്റ്റ് ആശ്രയിക്കാതെ രക്ഷയില്ലെന്നും അന്‍സിബ പറഞ്ഞു.
