Connect with us

പണ്ട് സീനിയേഴ്സിനെ വായ നോക്കാനിരുന്ന അതേ ഇരിപ്പാണ്, ചേച്ചിമാരൊക്കെ ഇപ്പോ എവിടാണാവോ; ബിനിൽ എസ് ഖാദർ

Malayalam

പണ്ട് സീനിയേഴ്സിനെ വായ നോക്കാനിരുന്ന അതേ ഇരിപ്പാണ്, ചേച്ചിമാരൊക്കെ ഇപ്പോ എവിടാണാവോ; ബിനിൽ എസ് ഖാദർ

പണ്ട് സീനിയേഴ്സിനെ വായ നോക്കാനിരുന്ന അതേ ഇരിപ്പാണ്, ചേച്ചിമാരൊക്കെ ഇപ്പോ എവിടാണാവോ; ബിനിൽ എസ് ഖാദർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ബിനിൽ എസ് ഖാദർ. വേറിട്ട കഥാപാത്രങ്ങളിലൂടെയും വേറിട്ട അഭിനയ ശൈലിയിലൂടെയുമാണ് ബിനിൽ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തത്.

ഏഷ്യാനെറ്റ്‌, ഫ്ലവേർസ് സീ കേരളം എന്നീ ടെലിവിഷൻ ചാനലുകളിൽ സംപ്രേഷണം ചെയ്യുന്ന പാദസ്വരം, അരുന്ധതി, പൂക്കാലം വരവായി എന്നീ പരമ്പരകളാണ് താരത്തിൻ്റേതായി സജീവമായിട്ടുള്ളത്. സോഷ്യൽ മീഡിയയിലും താരം സജീവമാണ്.

ഇപ്പോൾ ഇതാ ബിനിൽ പങ്കു വെച്ച പുതിയ ചിത്രവും അതിനു കുറിച്ച വാക്കുകളുമാണ് ഏറെ ശ്രദ്ധയാകർഷിക്കുന്നത്.

വെറുതെയിരിക്കുന്ന ചിത്രം ഷെയർ ചെയ്ത് നടൻ കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്….. പണ്ട് സീനിയേഴ്സിനെ വായ നോക്കാനിരുന്ന അതേ ഇരിപ്പാണ്, ചേച്ചിമാരൊക്കെ ഇപ്പോ എവിടാണാവോ’ എന്നാണ്.

നിരവധി ആരാധകരാണ് കമൻ്റുകളുമായി എത്തിയിരിക്കുന്നത്. റിപ്ലേകളുമായി താരവുമെത്തിയിട്ടുണ്ട്. അതേത് സ്ഥലമെന്ന് പലരും ചോദിച്ചപ്പോൾ അങ്ങനൊരു സ്ഥലമുണ്ട് എന്നായിരുന്നു ബിനിലിൻ്റെ റിപ്ലേ.

മൂവാറ്റുപുഴ നിർമ്മല കോളേജിൽ താരം കഴിഞ്ഞ ദിവസം റീയൂണിയനു വേണ്ടി എത്തിയിരുന്നു. അപ്പോൾ പകർത്തിയ ചിത്രമാണ് താരം ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top