Malayalam
പൊളി ഫിറോസിന് എന്തേലും അസുഖമുണ്ടായിരുന്നോ? ബിഗ് ബോസിനുള്ളില്‍ ഗുളിക കഴിച്ചതെന്തിന് ? ആരാധകരെ ഞെട്ടിച്ച സംഭവം ഇതാണ് !
പൊളി ഫിറോസിന് എന്തേലും അസുഖമുണ്ടായിരുന്നോ? ബിഗ് ബോസിനുള്ളില്‍ ഗുളിക കഴിച്ചതെന്തിന് ? ആരാധകരെ ഞെട്ടിച്ച സംഭവം ഇതാണ് !
ബിഗ് ബോസ് സീസൺ ത്രീയിൽ വൈൽഡ് കാർഡ് എൻട്രി വഴി രണ്ടാം ആഴ്ച എത്തിയ മത്സരാർത്ഥികളാണ് ഫിറോസ് ഖാനും സജ്നയും. തുടക്കം തന്നെ ബിഗ് ബോസ് ഷോ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ രണ്ടാളും നല്ല പങ്കുവഹിച്ചു. നല്ല മത്സരാര്‍ഥികള്‍ ആയിരുന്നിട്ടും ഷോയുടെ നിർദ്ദേശങ്ങൾ ലംഗിച്ച കാരണത്താൽ രണ്ടാളും പുറത്താക്കപ്പെട്ടു. അപ്രതീക്ഷിത എവിക്ഷനായിരുന്നു നടന്നത്.
എന്നാൽ ഈ സീസൺ ഈ ദമ്പതികളുടെ പേരിൽ തന്നെയാണ് അറിയപ്പെടുക. അത്രത്തോളം ജന ശ്രദ്ധ നേടാൻ ഇരുവർക്കും സാധിച്ചു. മത്സരത്തില്‍ നിന്നും ഔട്ടായതിന് ശേഷമാണ് ഫിറോസ് സജ്‌ന ദമ്പതികളുടെ ജീവിതം പലയിടത്തും ചർച്ചയായി തുടങ്ങിയത്. ഇരുവരും ഷോയ്ക്ക് പുരത്തത്തെത്തിയ ശേഷം ലൈവിലൂടെയും മറ്റും ആരാധകരുമായി സാംബവധിക്കുകയും ചെയ്തു. ബിഗ് ബോസിലെ മറ്റു മത്സരാർത്ഥികളെ കുറിച്ച് പറയുകയും ചെയ്തു.
ഇതിലെല്ലാം ഉപരി ഫിറോസിനെയും സജ്‌നയെയും കാണാന്‍ മുന്‍ ബിഗ് ബോസ് താരം രജിത്തും എത്തിയിരുന്നു. രജിത്ത് കുമാറിന്റെ യൂട്യൂബ് ചാനലിലൂടെ ബിഗ് ബോസ് അനുഭവങ്ങള്‍ താരദമ്പതിമാര്‍ പറയുകയും ചെയ്തു. ഇടയ്ക്ക് ഫിറോസ് ഗുളിക കഴിക്കുന്ന ആളാണെന്നും സുഖമില്ലാത്ത ആളാണെന്നും വീടിനുള്ളില്‍ പറയുന്നത് കേട്ടതിനെ കുറിച്ച് രജിത്തും ചോദിച്ചിരുന്നു. അതിനുള്ള മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
സൃഷ്ടാവിന്റെ അനുഗ്രഹം കൊണ്ട് എനിക്ക് ഇന്ന് വരെ ഒരു പ്രശ്‌നവും ഇല്ല. നാളെ എന്താണെന്ന് എനിക്കറിയില്ല. ബിഗ് ബോസില്‍ ആയിരുന്നപ്പോള്‍ രണ്ട് തവണ തലവേദനയ്ക്കുള്ള ഗുളിക വാങ്ങി കഴിച്ചു. അവിടെ ഫുള്‍ തലവേദനകള്‍ ആണല്ലോ. പിന്നെ രണ്ട് തവണ പ്രഷര്‍ കൂടിയായിരുന്നു. ഇതാണ് സംഭവം. പക്ഷേ ഒരാള്‍ ഇക്കാര്യം അവിടെ എടുത്തിട്ടിട്ട് നിനക്ക് സുഖമില്ലാത്തവനാണ്. ഗുളിക കഴിച്ചോണ്ട് ഇരിക്കുകയാണെന്ന് പറഞ്ഞു. ഞങ്ങളത് കേട്ട് അതിശയിച്ച് പോയി. ഇങ്ങനെ പറഞ്ഞ ആള്‍ക്ക് അവിടെ പല തവണ മരുന്നുകള്‍ വരുന്നുണ്ട്. അതെന്തിനാണെന്ന് ഞങ്ങള്‍ ചോദിച്ചിട്ടില്ല.
മറ്റ് പലരും സുഖവാസ കേന്ദ്രമാണെന്ന് വിചാരിച്ച് പോയതാണ്. പക്ഷേ ഞാന്‍ അങ്ങനെയല്ല. പുലിക്കുട്ടികള്‍ക്ക് ഇടയിലേക്ക് എന്ന് പറഞ്ഞാണ് ഞാന്‍ ചെന്നത്. അവിടെ ചെന്നപ്പോഴാണ് പുലിക്കുട്ടികള്‍ ആണെങ്കിലും പല്ലും നഖവും ഒടിഞ്ഞവരാണെന്ന് മനസിലാകുന്നതെന്ന് ഫിറോസും സജ്‌നയും പറയുന്നു.
ബിഗ് ബോസിലേക്ക് നമ്മള്‍ ഒന്നും കൊണ്ട് പോവാന്‍ പറ്റില്ല. അവര്‍ തന്നെ എല്ലാം തരും. പനിയോ ജലദോഷമോ ഉണ്ടെങ്കില്‍ അതിനുള്ള മരുന്നുകള്‍ തരും. ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന പവന്‍ ജിനോ തോമസിന് നടുവേദന വന്ന സമയത്ത് എംആര്‍ഐ സ്‌കാനിങ് വരെ അവര്‍ എടുത്തിരുന്നു എന്നും രജിത്ത് കുമാറും പറയുന്നു. പിന്നെ ബിഗ് ബോസിലേക്ക് സെലക്ഷന്‍ കിട്ടുക എന്നതാണ് കാര്യം. പിന്നെ അവിടേക്ക് വരുന്നത് ആരൊക്കെയാവും എന്നുള്ളതിലാണ് കുഴപ്പം. എന്നും പറഞ്ഞു.
ബോളിവുഡിലെ ബിഗ് ബോസിനെ കുറിച്ചും ഫിറോസും രജിത്തും ചര്‍ച്ച ചെയ്തിരുന്നു. അവിടെ അടിയും ഇടിയും ബഹളവുമാണെന്ന് രജിത്ത് പറയുമ്പോള്‍ ഹിന്ദി അറിയാമായിരുന്നെങ്കില്‍ ഞാന്‍ അവിടെ പോകുമായിരുന്നു. പവറാണ് വേണ്ടതെന്ന് ഫിറോസും സൂചിപ്പിച്ചു. ഹിന്ദിയ്ക്ക് പുറമേ, തമിഴി, തെലുങ്ക്, മറ്റ് ഭാഷകളിലെ ബിഗ് ബോസിലൊന്നും ആണ്, പെണ്ണ് എന്ന വ്യത്യാസമില്ല. ഞങ്ങളുടെ സീസണില്‍ വീണ എന്നെ എടുത്ത് മറിച്ചിട്ടു. ഞാന്‍ പോയി പരാതി പറയുമോ. ഇല്ല വീണ എന്റെ സുഹൃത്താണ്. പക്ഷേ മലയാളത്തിലേക്ക് വരുമ്പോള്‍ സ്ത്രീ വിരുദ്ധത വരുമെന്നും രജിത്ത് സൂചിപ്പിച്ചു.
about bigg boss dfk
