Connect with us

അപ്രതീക്ഷിതമായി ആ മരണ വാർത്ത! ദുഃഖം താങ്ങനാവാതെ അമ്പിളി.. ആത്മശാന്തി നേർന്ന് സോഷ്യൽ മീഡിയ ദാമ്പത്യ ബന്ധം തകര്‍ന്ന വാർത്തയ്ക്ക് പിന്നാലെ……..

Malayalam

അപ്രതീക്ഷിതമായി ആ മരണ വാർത്ത! ദുഃഖം താങ്ങനാവാതെ അമ്പിളി.. ആത്മശാന്തി നേർന്ന് സോഷ്യൽ മീഡിയ ദാമ്പത്യ ബന്ധം തകര്‍ന്ന വാർത്തയ്ക്ക് പിന്നാലെ……..

അപ്രതീക്ഷിതമായി ആ മരണ വാർത്ത! ദുഃഖം താങ്ങനാവാതെ അമ്പിളി.. ആത്മശാന്തി നേർന്ന് സോഷ്യൽ മീഡിയ ദാമ്പത്യ ബന്ധം തകര്‍ന്ന വാർത്തയ്ക്ക് പിന്നാലെ……..

ആദിത്യന്‍ ജയനുമായിട്ടുള്ള ദാമ്പത്യബന്ധം തകര്‍ന്നതിനെ കുറിച്ചായിരുന്നു കഴിഞ്ഞ ദിവസം അമ്പിളി ദേവി വെളിപ്പെടുത്തിയത്. സോഷ്യൽ മീഡിയയിലടക്കം ഇത് വലിയ ചർച്ചയ്ക്ക് വഴി തെളിയിച്ചിരുന്നു.

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും തന്നോട് വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുകയാണെന്നും , തനിയ്ക്ക് ഭീഷണിയുണ്ടെന്നുമായിരുന്നു അമ്പിളി തുറന്ന് പറഞ്ഞത്

ഇതോടെ ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം നിരാശയിലായിരിക്കുകയാണ്. എന്നാൽ ഇപ്പോൾ ഇതാ ദാമ്പത്യ ബന്ധം തകര്‍ന്ന വാര്‍ത്തകള്‍ക്കിടയില്‍ മറ്റൊരു ദുഃഖം പങ്കുവെച്ചിരിക്കുകയാണ് അമ്പിളി ദേവി.

തന്റെ കുടുംബത്തില്‍ ഒരു വേര്‍പാടുണ്ടായ വിഷമമാണ് പ്രിയപ്പെട്ടവരുമായി പങ്കുവെച്ചത്. അമ്പിളി ദേവിയുടെ വല്യച്ഛന്‍ അന്തരിച്ചതിനെ കുറിച്ചാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ നടി സൂചിപ്പിച്ചിരിക്കുന്നത്.

‘പ്രണാമം അച്ഛാ… എന്റെ എല്ലാ കാര്യങ്ങള്‍ക്കും കൂടെ നിന്നിരുന്ന, എന്റെ അര്‍ജുന്‍ മോനെ ഞാന്‍ പ്രസവിച്ചു കിടന്ന സമയത്തും അവന് ഓരോ തവണയും വാക്‌സീന്‍ എടുക്കാന്‍ പോകുമ്പോഴും എല്ലാം എല്ലാത്തിനും കൂട്ട് വന്നിരുന്ന, ഒന്ന് വിളിച്ചാല്‍ ഓടി എത്തുന്ന എന്റെ വല്യച്ഛന്‍ ഇന്ന് ഞങ്ങളെ വിട്ടു ഈശ്വരന്റെ അടുത്തു പോയി. ഞങ്ങളുടെ എല്ലാം കടയച്ഛന്‍… എന്നുമാണ് അമ്പിളിയുടെ പോസ്റ്റില്‍ പറയുന്നത്.

ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ആദിത്യനുമായുള്ള തബത്യ ജീവിതത്തിലെ പ്രശ്ങ്ങൾ അമ്പിളി തുറന്നടിച്ചത്.

‘ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് താനും ആദിത്യനും വിവാഹിതരായത്. താന്‍ ഗര്‍ഭിണിയാകുന്നത് വരെ സന്തോഷകരമായിരുന്നു ജീവിതം. എന്നാല്‍ കഴിഞ്ഞ 16 മാസമായി ആദിത്യന്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി റിലേഷനിലാണ്.

13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് ആ സ്ത്രീ. പ്രസവം കഴിഞ്ഞ സമയത്ത് ആദിത്യന്‍ തന്റെ അടുത്തേക്ക് വരുന്നത് കുറവായിരുന്നു. തൃശൂരായിരുന്നു. അവിടെ ബിസിനസാണ് എന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് റിലേഷന്റെ കാര്യം താൻ അറിഞ്ഞതെന്നായിരുന്നു അമ്പിളി പറഞ്ഞത്

എന്നാൽ ഇതിന് പിന്നാലെ അമ്പിളി പറഞ്ഞത് മൊത്തം തെറ്റാണെന്ന് ചൂണ്ടി കാണിച്ച് ആദിത്യനും രംഗത്ത് വന്നിരുന്നു. ഏതൊരു കുടുംബജീവിത്തിലും ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഞങ്ങൾക്കിടിയിലും ഉണ്ടായത്. അതിങ്ങനെ വ്യക്തിപരമായി തകർക്കാനുള്ള ആയുധമായി ഉപയോഗിക്കരുത്. ഞാൻ കൊല്ലുമെന്നോ സൈബർ ആക്രമണം നടത്തുമെന്നോ പറഞ്ഞിട്ടില്ല. വ്യാജ ആരോപണങ്ങളാണ് അമ്പിളി ദേവി ഉന്നയിക്കുന്നതെന്നാണ് ആദിത്യൻ പറഞ്ഞത്.

ഞങ്ങളുടെ വിവാഹബന്ധത്തിൽ പ്രശ്നങ്ങളുണ്ട്. അതിന് വ്യക്തമായ കാരണങ്ങളുമുണ്ട്. പക്ഷേ ഇന്ന് എന്റെ ഭാര്യ എനിക്കെതിരെ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വ്യാജ ആരോപണങ്ങളാണ്. അവരെ ഞാൻ െകാല്ലുമെന്നോ സൈബർ ആക്രമണം നടത്തി ഇല്ലാതാക്കുമെന്നോ ഞാൻ പറഞ്ഞിട്ടില്ല. എന്റെ മക്കളുടെ എല്ലാ കാര്യങ്ങളും ഞാൻ നോക്കുന്നുണ്ട്.

ചെലവിന് പണം നൽകുന്നുണ്ട്. ഒരു സ്ത്രീയും ‍ഞാനുമായി ബന്ധമുണ്ടെന്നാണ് അവരുടെ ആരോപണം. അവർ ആരോപിക്കുന്ന തരത്തിലുള്ള ബന്ധമല്ല അത്. അവരെന്റെ സുഹൃത്താണ്. കഴിഞ്ഞ മാർച്ചിലാണ് ഞങ്ങൾ പരിചയത്തിലാകുന്നത് എന്നതും ശരിയാണ്. ഞാൻ അബോഷൻ നടത്തിച്ചു എന്നും എന്റെ ഭാര്യ ആരോപിക്കുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല. ‍ഞങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾക്ക് കൃത്യമായ കാരണമുണ്ട്. അത് തെളിവ് സഹിതം ഞാൻ വെളിപ്പെടുത്താൻ തയാറാണ്. ഇങ്ങനെ ഒരാളുമായി എങ്ങനെ മുന്നോട്ടുപോകാനാകും?. വ്യക്തിപരമായി ആക്രമിക്കുകയാണ്. തെളിവുസഹിതം ഞാൻ എല്ലാം തുറന്നു പറയും. എന്റെ ഭാഗം ‍ഞാൻ വ്യക്തമാക്കുമെന്നും ആദിത്യൻ പറഞ്ഞു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top