Malayalam
ഈ ദുരന്തത്തെ തടുക്കാന്‍ സാധിക്കുമെന്ന് അറിയില്ല.. പുതിയ ജോലികളും ബിസിനസ്സും ഒക്കെയായി പലരും പിന്നെയും വഴിയാധാരം ആയിരിക്കുകയാണ്
ഈ ദുരന്തത്തെ തടുക്കാന്‍ സാധിക്കുമെന്ന് അറിയില്ല.. പുതിയ ജോലികളും ബിസിനസ്സും ഒക്കെയായി പലരും പിന്നെയും വഴിയാധാരം ആയിരിക്കുകയാണ്
ആക്ടിവിസ്റ്റും മുന്‍ ബിഗ്ബോസ് താരവുമെന്ന നിലയിൽ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ദിയ സന. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ദിയ . താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും വൈറലായി മാറാറുണ്ട്. ഇപ്പോള്‍ ദിയ സന ഫേസ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. കോവിഡ് രണ്ടാം തരംഗം അതിവേഗം പടരുന്ന സാഹചര്യത്തിലാണ് ദിയ ശ്രദ്ധേയമായ കുറിപ്പ് പങ്കു വെച്ചിരിക്കുന്നത്.
എത്ര നാള് ഈ ദുരന്തത്തെ തടുക്കാന്‍ നമുക്ക് സാധിക്കും എന്ന് അറിയില്ല.. പുതിയ ജോലികളും ബിസിനസ്സും ഒക്കെയായി പലരും പിന്നെയും വഴിയാധാരം ആയിരിക്കുകയാണ്.. ബാക്കിയുള്ള ജീവനെങ്കിലും രക്ഷിക്കാന്‍ നമ്മളെല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട് മാസ്കും ഗ്ലൗസും സാനിറ്റൈസറും ഒക്കെ ഉപയോഗിച്ച് മുന്നോട്ടുള്ള യാത്രയ്ക്ക് തയ്യാറെടുക്കുക.- ദിയ സന കുറിച്ചു.
ദിയ സനയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
അടുത്ത ഒരു ലോക് ഡൗണ്ന്റെ തുടക്കത്തില്‍ നമ്മള് എല്ലാവരും എത്തി പെട്ടിരിക്കുകയാണ്.. ഇനിയും തരണം ചെയ്ത് ജീവിക്കാന്‍ നമ്മുടെ ഒക്കെ ജീവിതം പിന്നെയും യാത്ര തുടരുകയാണ്.. എത്ര നാള് ഈ ദുരന്തത്തെ തടുക്കാന്‍ നമുക്ക് സാധിക്കും എന്ന് അറിയില്ല..
പുതിയ ജോലികളും ബിസിനസ്സും ഒക്കെയായി പലരും പിന്നെയും വഴിയാധാരം ആയിരിക്കുകയാണ്.. ബാക്കിയുള്ള ജീവനെങ്കിലും രക്ഷിക്കാന്‍ നമ്മളെല്ലാവരും സാമൂഹിക അകലം പാലിച്ചുകൊണ്ട് മാസ്കും ഗ്ലൗസും സാനിറ്റൈസറും ഒക്കെ ഉപയോഗിച്ച് മുന്നോട്ടുള്ള യാത്രയ്ക്ക് തയ്യാറെടുക്കുക.. ഈ ഒരു അവസരത്തില്‍ നമ്മുടെ കേരളത്തെ രക്ഷിക്കാന്‍ നമ്മുടെ സര്‍ക്കാര്‍ നല്ല രീതിയിലുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട് എന്നുള്ളതില്‍ വളരെ അഭിമാനവും ഉണ്ട്… ബാക്കിയൊക്കെ ഇനി നമ്മുടെ ഓരോരുത്തരുടെയും കയ്യിലാണ്… കരുതലോടെ സുരക്ഷിതരായി ഇരിക്കുക.
