Malayalam
കണികൊന്നപ്പൂവ് തന്നെ വേണമായിരുന്നോ?; കൊന്നപ്പൂവുകൊണ്ടുള്ള ഫോട്ടോഷൂട്ട് ; വിമർശനങ്ങളോടെ വൈറലായി ചിത്രങ്ങൾ!
കണികൊന്നപ്പൂവ് തന്നെ വേണമായിരുന്നോ?; കൊന്നപ്പൂവുകൊണ്ടുള്ള ഫോട്ടോഷൂട്ട് ; വിമർശനങ്ങളോടെ വൈറലായി ചിത്രങ്ങൾ!
കൊറോണയുടെ അടച്ചിടൽ ഒന്നൊതുങ്ങിയപ്പോൾ വീണ്ടും ഫോട്ടോഷോട്ടുകൾ തലപൊക്കിയിട്ടുണ്ട്. വിശേഷങ്ങൾക്ക് മലയാളികൾ എങ്ങനെയായാലും ഫോട്ടോഷൂട്ട് നിർബന്ധമാക്കും. വിഷുവിന്റെ ആഘോഷം പ്രമാണിച്ചതും സോഷ്യൽ മീഡിയയിൽ ഫോട്ടോകൾ നിറയുകയാണ്., എന്തിനും ഏതിനും ഫോട്ടോഷൂട്ട് നടത്തുക എന്നത് ഇപ്പോഴത്തെ ട്രെൻഡിങ് ആയി കഴിഞ്ഞു.
ഈ ചിത്രങ്ങളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ധാരാളമാണ്., ചിലർ അതിനെ പോസിറ്റീവായി കാണുന്നു, എന്നാൽ ഇത് നമ്മുടെ സംസ്കാരത്തിന് യോജിച്ചതല്ല എന്ന് അഭിപ്രയപ്പെടുന്നവരും ഉണ്ട്. പലരീതിയിൽ പലഭാവത്തിലാണ് ഇപ്പോഴത്തെ ഫോട്ടോഷൂട്ടുകൾ നടത്തുന്നത്, ഇപ്പോൾ കല്യാണചിത്രങ്ങൾ ഒന്നും തന്നെ വീട്ടുകാർക്ക് ഒരുമിച്ചിരുന്ന് കാണാൻ സാധിക്കാത്ത രീതിയിലായി, അത്രമേൽ മാറിക്കഴിഞ്ഞു ഇപ്പോഴത്തെ തലമുറ.
പണ്ട് വീടിനകത്തു ചെയ്യ്തിരുന്ന കാര്യങ്ങൾ ഇപ്പോൾ ക്യാമറക്ക് മുന്നിൽ തുറന്ന് കാണിക്കാൻ യാതൊരു മടിയും ഇല്ലാത്ത സമൂഹമാണ് ഇത്, ഇത്തരം ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് വിമർശനവുമായി നിരവധി ആളുകൾ രംഗത്ത് എത്താറുണ്ട്.
സേവ് ദി ഡേറ്റ് ചിത്രങ്ങൾ കൊറോണ അടച്ചിടലിൽ ഒതുങ്ങിയതോടെ അത്തരം ചിത്രങ്ങൾ അധികം വിവാദമാകാറില്ലായിരുന്നു. എന്നാലിപ്പോൾ വിഷു പ്രമാണിച്ച് ഒരു മോഡൽ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ ശ്രദ്ധ നേടുന്നത്, സാധാരണ വിഷുവിനോട് അനുബന്ധിച്ച് നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്ത് വരാറുണ്ട്.
മനോഹരമായ കൊന്നപ്പൂവ്വ് കൈയിൽ പിടിച്ച് നിൽക്കുന്ന നിരവധി ചിത്രങ്ങൾ ആണ് ഫോട്ടോഗ്രാഫറുമാർ പകർത്താറുള്ളത്. എന്നാൽ ഈ തവണ അതിലും വ്യത്യസ്തമായൊരു ഫോട്ടോഷൂട്ടാണ് വിഷു ദിനത്തിൽ എത്തിയത്. ഇവിടെ കൊന്നപ്പൂവ് കൊണ്ട് തന്റെ മാറിടം മറച്ചിരിക്കുകയാണ് ഈ മോഡൽ. മോഡൽ ആരെന്ന് അറിയില്ലെങ്കിലും ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. ബിനോയ് എന്നയാളാണ് ഫോട്ടോഗ്രാഫി ചെയ്തിരിക്കുന്നത്.
ചിത്രത്തിന് കൂടുതലും വിമർശനങ്ങളാണ് ഉയരുന്നത്. വൈറൽ ആവാൻ വേറെയും വഴികളുണ്ട്.നിന്നെപ്പോലെ ഉള്ളവൾക്ക് കൊന്നപൂവു തന്നെ വേണമായിരുന്നോ ഡീ എന്നൊക്കെയുള്ള വിമർശനങ്ങളാണ് കൂടുതലും വരുന്നത്. കൊന്നപ്പൂവിന്റെ വിശുദ്ധി നശിപ്പിക്കുന്ന രീതിയാണ് ഇതെന്നും കമന്റുകൾ ഉണ്ട്.
about viral photoshoot