Connect with us

മകളോട് തുറന്ന് പറയാം… പക്ഷെ! മണികുട്ടന്റെ ലക്ഷ്യം വേറെ സൂര്യയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ; ചങ്ക് തകർന്ന് പ്രേക്ഷകർ

Malayalam

മകളോട് തുറന്ന് പറയാം… പക്ഷെ! മണികുട്ടന്റെ ലക്ഷ്യം വേറെ സൂര്യയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ; ചങ്ക് തകർന്ന് പ്രേക്ഷകർ

മകളോട് തുറന്ന് പറയാം… പക്ഷെ! മണികുട്ടന്റെ ലക്ഷ്യം വേറെ സൂര്യയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തൽ; ചങ്ക് തകർന്ന് പ്രേക്ഷകർ

നോമിനേഷനിൽ എത്തിയ ഒരാഴ്ച സൂര്യ പുറത്താകും എന്ന് സോഷ്യൽ മീഡിയ പ്രവചിച്ച സമയത്താണ് മിണ്ടാപൂച്ചയായി നിന്ന സൂര്യ ബിഗ് ബോസ് ഹൗസിൽ ഒരു പ്രണയമുണ്ടെന്ന് വെളിപ്പെടുത്തിയത്.

സൂര്യയുടെ പ്രണയ നായകൻ മണികുട്ടനായിരുന്നു. മണിക്കുട്ടനോട് ഇഷ്ടമാണെന്ന് പറഞ്ഞും പറയാതെയും സൂര്യ പലവട്ടം പറഞ്ഞുകഴിഞ്ഞു. എന്നാല്‍ തനിക്കിഷ്ടമല്ലെന്ന നിലപാടില്‍ തന്നെയാണ് മണിക്കുട്ടന്‍.

സൂര്യ മണിക്കുട്ടൻ പ്രണയം ബിഗ് ബോസ്സിൽ മാത്രമല്ല ഇതിനോടകം സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായി കഴിഞ്ഞിരിക്കുകയാണ്. ക്യാമറയ്ക്ക് മുന്നില്‍ സൂര്യ കരഞ്ഞോണ്ട് വരുന്നത് മകന് നാണക്കേട് ഉണ്ടാക്കുമെന്നും, മകനോടുള്ള സൂര്യയുടെ പ്രണയം തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് മണികുട്ടന്റെ മാതാപിതാക്കളും തുറന്നടിച്ചിരുന്നു

എന്നാല്‍ സൂര്യയോട് നേരിട്ട് തനിക്ക് ഇഷ്ടമല്ലെന്നുള്ള കാര്യം അവതരിപ്പിക്കുകയാണ് വേണ്ടതെന്ന് പറയുകയാണ ്സൂര്യയുടെ അച്ഛനും അമ്മയും. മകളെ ബിഗ് ബോസില്‍ കാണുമ്പോള്‍ ഏറ്റവും കൂടുതല്‍ വിഷമമുണ്ടാക്കിയത് ഈ പ്രണയമാണ്.

കാര്യങ്ങള്‍ തുറന്ന് പറയാന്‍ സ്വാതന്ത്ര്യം ഉണ്ടായിട്ടും അത് പറയാത്തത് സൂര്യയുടെ ഇമേജിനെ തകര്‍ക്കാന്‍ വേണ്ടിയാണെന്നും അച്ഛനും അമ്മയും പയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് മകളെ കുറിച്ചും ബിഗ് ബോസിലെ ഗെയിം തന്ത്രങ്ങളെ കുറിച്ചും സൂര്യയുടെ മാതാപിതാക്കള്‍ സംസാരിച്ചത്.

‘ആകെ കൂടി ഉള്ളൊരു മോളാണ്. അവളെ കുറിച്ച് നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ ഭയങ്കര വിഷമമുണ്ട്. ചില ദിവസങ്ങളില്‍ ബിഗ് ബോസ് കണ്ട് കരയാറുണ്ടെന്ന് സൂര്യയുടെ അമ്മ പറയുന്നു. ലാലേട്ടന്‍ വരുമ്പോള്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടാവും. ആ സമയത്ത് സൂര്യ സ്മാര്‍ട്ട് അല്ല, കഴിവില്ല എന്നൊക്കെ പറഞ്ഞ് ഭാഗ്യലക്ഷ്മി മാനസികമായി തളര്‍ത്തിയതായി എനിക്ക് തോന്നിയിരുന്നതായി സൂര്യയുടെ അച്ഛനും സൂചിപ്പിച്ചു. നമ്മളെ കുറിച്ച് ഒരേ കാര്യം പത്ത് പ്രാവിശ്യം പറയുമ്പോള്‍ നമ്മള്‍ തന്നെ അങ്ങനെയാണെന്ന് സ്വാഭാവികമായി ചിന്തിക്കും. അതുപോലെ സ്മാര്‍ട്ട് അല്ലെന്ന് പറഞ്ഞതോടെ സൂര്യയുടെ ഉള്ളിലും അതുപോലെ തോന്നിയിട്ടുണ്ടാവും. ഇപ്പോള്‍ ഞാന്‍ ആക്ടീവ് ആയോന്ന് ഓരോരുത്തരോടും പോയി ചോദിക്കാറുണ്ട്.

അവിടെ ചെന്നപ്പോള്‍ അവള്‍ക്ക് മണിക്കുട്ടനോട് താല്‍പര്യം തോന്നിയിരിക്കാം. മനുഷ്യനാണ്, അതുകൊണ്ട് പറയാന്‍ പറ്റില്ല. ആര്‍ക്കും ആരോടും സ്‌നേഹം തോന്നാം. മണിക്കുട്ടന് ഇങ്ങോട്ട് ഇഷ്ടമില്ലാത്ത സ്ഥിതിയ്ക്ക് എനിക്ക് മോളോട് ദേഷ്യം തോന്നിയെന്നത് ശരിയാണ്. മണിക്കുട്ടന് കൂടി സ്‌നേഹമുണ്ടായിരുന്നെങ്കില്‍ ആ വിഷമം വരില്ല. ഇതവന് സ്‌നേഹമില്ലാഞ്ഞിട്ടും അവള്‍ പുറകേ നടക്കുന്നത് ഞങ്ങള്‍ക്ക് ഭയങ്കര വിഷമമാണ്. അവന് അവളോട് തുറന്ന് പറയാനുള്ള വോയിസ് ഉണ്ട്. അവന്‍ ക്യാപ്റ്റനാണ്. എന്ത് വേണമെങ്കിലും സംസാരിക്കാം. മാറി നില്‍ക്കേണ്ട കാര്യമില്ല.

സൂര്യ നീ എന്റെ പുറകേ നടക്കരുത്. ഞാന്‍ സിനിമയും കൊണ്ട് ജീവിക്കുന്നതാണ്. എന്റെ ഇമേജിനെ അത് ബാധിക്കും എന്ന് അവന് നേരിട്ട് മോളോട് പറയാമായിരുന്നു. അതിന് ശ്രമിക്കാതെ അനൂപിനോടും നോബിയോടുമൊക്കെ പറഞ്ഞു. അതും ഞങ്ങളെ വേദനിപ്പിച്ചതാണ്. അവളോട് പറയാന്‍ സ്വാതന്ത്ര്യം ഉള്ളപ്പോള്‍ മറ്റുള്ളവരോട് ഇതേ കുറിച്ച് പറഞ്ഞ് സൂര്യയുടെ ഇമേജ് തകര്‍ക്കാനാണ് നോക്കിയത്. നേരിട്ട് സംസാരിച്ച് തീര്‍ക്കാവുന്ന കാര്യമല്ലേ ഉള്ളു. അത് അവിടെയും ഇവിടെയും പോയി ഇരുന്ന് സംസാരിക്കേണ്ടതില്ലായിരുന്നു.

താല്‍പര്യമില്ലെന്ന് അവന്‍ പറഞ്ഞാല്‍ പിന്നെ അവള്‍ പുറകേ നടക്കില്ല. അതെനിക്ക് ഉറപ്പാണ്. സൂര്യ അതൊന്നും അറിയുന്നില്ല. അവളോട് പറഞ്ഞാല്‍ അല്ലേ മനസിലാകൂ. തമിഴിലെ ബിഗ് ബോസ് താരം ഓവിയയെ പോലെ പ്രണയം നിരസിച്ചാല്‍ ആത്മഹത്യ ശ്രമം നടത്തുമോ എന്ന ചോദ്യത്തിന് സൂര്യയുടെ മാതാപിതാക്കള്‍ നിരസിച്ചിരുന്നു. അവള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല. പോവുന്നേല്‍ പോവട്ടെ എന്നേ അവള്‍ ചിന്തിക്കൂ. അതെനിക്ക് നല്ല ഉറപ്പാണെന്ന് അമ്മ പറയുന്നു.

സൂര്യ കഴിഞ്ഞാല്‍ പിന്നെ ബിഗ് ബോസില്‍ ഏറ്റവും ഇഷ്ടം സായി വിഷ്ണുവാണ്. അവന്‍ ഇല്ലായ്മയില്‍ നിന്ന് വന്ന കുട്ടിയാണ്. അവന്റെ ഇല്ലായ്മയാണ് അവനെ രോഷാകുലനാക്കുന്നത്. മറ്റുള്ളവരെ നോക്കുമ്പോള്‍ എല്ലാവരും നല്ലൊരു പൊസിഷനില്‍ ഉള്ളവരാണ്. അവന് മാത്രം ഒന്നുമില്ല. അത് കൊണ്ട് ഉണ്ടാകുന്ന നിരാശയില്‍ നിന്നുമാണ് ആ രോഷം വരുന്നതെന്ന മാതാപിതാക്കൾ പറയുന്നു

More in Malayalam

Trending

Recent

To Top