Malayalam
ഡിംപളിന്റെ ആ ഒരൊറ്റ വാക്ക്; അലറിക്കരഞ്ഞ് സൂര്യ, ചേർത്ത് നിർത്തി ഋതു; പതിനെട്ടാം അടവ് പയറ്റി സൂര്യ
ഡിംപളിന്റെ ആ ഒരൊറ്റ വാക്ക്; അലറിക്കരഞ്ഞ് സൂര്യ, ചേർത്ത് നിർത്തി ഋതു; പതിനെട്ടാം അടവ് പയറ്റി സൂര്യ
വേറിട്ട ഗെയിം പ്ലാനുകളുമായി ബിഗ് ബോസ്സിൽ മുന്നേറുകയാണ് സൂര്യയും ഡിംപലും. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ സൂര്യയും ഡിപംലും തമ്മിലുളള ഏറ്റുമുട്ടലാണ് ആദ്യം കാണിച്ചത്.
സൂര്യ പറഞ്ഞ ഒരു വാക്കിനെ ചൊല്ലിയായിരുന്നു ഡിംപല്‍ രംഗത്തുവന്നത്. ബിഗ് ബോസില്‍ മാനവും മര്യാദയോടും കൂടിയുളള വസ്ത്രം ധരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നായിരുന്നു സൂര്യ പറഞ്ഞത്. എന്നാല്‍ അങ്ങനെ പറഞ്ഞത് ശരിയായില്ലെന്ന് പറഞ്ഞ് ഡിംപല്‍ രംഗത്തെത്തി. എന്നാല്‍ താൻ വളര്‍ന്ന രീതിയിലുള്ള കാര്യമാണ് താൻ പറഞ്ഞത് എന്ന് സൂര്യ പറഞ്ഞു.
എനിക്ക് എന്റേതായ ഒരു പോയന്റ് ഉണ്ട് അതാണ് താൻ പറഞ്ഞത് എന്ന് സൂര്യ വ്യക്തമാക്കി. വസ്‍ത്രം യൂണിവേഴ്‍സല്‍ ആണ് എന്ന് ഡിംപല്‍ പറഞ്ഞു. ഡിംപല്‍ വീണ്ടും അക്കാര്യം പറഞ്ഞതോടെ സൂര്യ അവിടം വിട്ടുപോകുകയും ചെയ്‍തു.
സങ്കടപ്പെട്ട സൂര്യയെ മറ്റുള്ളവര്‍ സമാധാനപ്പെടുത്തുകയും പിന്നീട് അവര്‍ തിരിച്ചുവരികയും ചെയ്‍തു. എന്നാല്‍ തിരിച്ചുവരുമ്പോള്‍ ഡിംപല്‍ വീണ്ടും സൂര്യക്ക് എതിരെ തിരിഞ്ഞു. ഓവര്‍ ആക്റ്റിംഗ് എന്ന് ഡിംപല്‍ വിളിച്ചപ്പോള്‍ സായ് വിഷ്‍ണുവും റിതുവുമൊക്കെയടക്കമുള്ളവര്‍ അതിനെ എതിര്‍ക്കുകയും ചെയ്‍തു.
സൂര്യ ഓവര്‍ ആക്റ്റിംഗ് ആണെന്നത് ആള്‍ക്കാര്‍ കാണട്ടെയെന്ന് ഡിംപല്‍ പറഞ്ഞു. ആ കുട്ടിക്ക് മാത്രം എന്തും ചെയ്യാം, നമ്മള്‍ ചെയ്യുമ്പോള്‍ എന്താ ഇങ്ങനെയെന്ന് സൂര്യ ചോദിച്ചു. ഞാൻ ഓവര്‍ ആക്റ്റ് ആണ് എന്ന് ഡിംപല്‍ ആണോ തീരുമാനിക്കുന്നത് എന്നും സൂര്യ ചോദിച്ചു. എല്ലാവരും ഡിംപലിനെതിരെ തിരിയുന്നതും കണ്ടു. ഡിംപലിന്റെ മാത്രം വീടല്ല ഇത് എന്ന് സായ് വിഷ്‍ണു പറഞ്ഞു.
മറ്റുള്ളവരെ ജഡ്‍ജ് ചെയ്യാൻ ഡിംപല്‍ ആരാ എന്ന് സായ് വിഷ്‍ണു പറഞ്ഞു. സംസാരിക്കുമ്പോള്‍ എപോഴും പുറത്തുപോകുന്ന ആളാണ് ഡിംപലെന്ന് റിതു പറഞ്ഞു. മറ്റുള്ളവരെ ജഡ്‍ജ് ചെയ്യാൻ ഡിംപല്‍ ആരാ എന്ന് സായ് വിഷ്‍ണു ചോദിച്ചു. ക്യാപ്റ്റൻ റംസാനും ഡിംപലിന്റെ വാദഗതിക്ക് എതിരെ തിരിഞ്ഞു.
സജ്‌ന ഫിറോസായിരുന്നു മുന്‍പ് സൂര്യയുടെ വസ്ത്രധാരണത്തെ കുറിച്ച് പറഞ്ഞ് ആദ്യം രംഗത്തെത്തിയത്. പുറത്തു മോഡേണ്‍ വസ്ത്രങ്ങള്‍ അണിയുന്ന സൂര്യ ഇവിടെയെത്തിയപ്പോള്‍ ട്രെഡീഷണല്‍ വസ്ത്രങ്ങള്‍ മാത്രമാണ് ധരിച്ചതെന്നായിരുന്നു സജ്‌ന പറഞ്ഞത്.
തുടര്‍ന്ന് സൂര്യ ഫേക്ക് ആണെന്നും സജ്‌ന പറഞ്ഞിരുന്നു. എന്നാല്‍ കുടുംബ പ്രേക്ഷകര്‍ കൂടുതല്‍ കാണുന്ന ഷോ ആയതിനാലാണ് താന്‍ മാന്യമായ വസ്ത്രങ്ങള്‍ ധരിച്ചതെന്നായിരുന്നു സൂര്യയുടെ മറുപടി. കൂടാതെ മോഡേണ്‍ വസ്ത്രങ്ങളും താന്‍ ഇടാറുണ്ടെന്നും അന്ന് സൂര്യ പറഞ്ഞു. അന്നും ഇമോഷണലായി സൂര്യയെ പ്രേക്ഷകര്‍ കണ്ടിരുന്നു.
