Connect with us

ബിഗ് ബോസ്സിലെ പുലികൾ, ഫിറോസ് സജ്‌ന ദമ്പതികൾ ചില്ലറക്കാരല്ല.. നാട്ടുകാരുടെ വെളിപ്പെടുത്തൽ

Malayalam

ബിഗ് ബോസ്സിലെ പുലികൾ, ഫിറോസ് സജ്‌ന ദമ്പതികൾ ചില്ലറക്കാരല്ല.. നാട്ടുകാരുടെ വെളിപ്പെടുത്തൽ

ബിഗ് ബോസ്സിലെ പുലികൾ, ഫിറോസ് സജ്‌ന ദമ്പതികൾ ചില്ലറക്കാരല്ല.. നാട്ടുകാരുടെ വെളിപ്പെടുത്തൽ

ബിഗ് ബോസില്‍ 59 ദിവസങ്ങള്‍ നിന്നത്തിന് ശേഷമാണ് വൈൽഡ് കാർഡ് എൻട്രിയിലൂടെ എത്തിയ ഫിറോസും സജ്‌നയും പുറത്തായത്. ഷോയിൽ എത്തിയത് മുതൽ മികച്ച പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചത്. പെര്‍ഫോമന്‍സിന്‌റെ കാര്യത്തില്‍ സജ്‌നയും ഗെയിമിന്‌റെ കാര്യത്തില്‍ ഫിറോസ് ഖാനുമാണ് മുന്നില്‍ നിന്നത്. മൂന്നാം സീസണില്‍ ഫൈനല്‍ വരെ എത്തുമെന്ന് പ്രവചിക്കപ്പെട്ട മല്‍സരാര്‍ത്ഥി കൂടിയായിരുന്നു ഇരുവരും .

ടാസ്‌ക്കുകളിലെല്ലാം ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചെങ്കിലും സ്ത്രീകള്‍ക്കെതിരെയുളള ബ്ലാക്ക്‌മെയിലിംഗും മോശം പരാമര്‍ശങ്ങളുമാണ് ഫിറോസിനും സജ്‌നയ്ക്കും തിരിച്ചടിയായത്. ബാക്കിയുളളവരെല്ലാം ഫിറോസിന്‌റെ ഗെയിം പ്ലാനിനെതിരെ രംഗത്തുവന്നതോടെയാണ് ബിഗ് ബോസില്‍ നിന്നും ഫിറോസിനും സജ്‌നയ്ക്കും പുറത്തുപോവേണ്ടി വന്നത്.

ഇപ്പോൾ ഇതാ ഫിറോസ് സജ്‌നയുടെ പ്രകനത്തെ കുറിച്ച് നാട്ടുകാരും പ്രതികരിച്ചിരിക്കുകയാണ് . ഒരു യൂടൂബ് ചാനലില്‍ വന്ന വീഡീയിയോയിലാണ് ഫിറോസ് സജ്‌ന ദമ്പതികളെ കുറിച്ച് നാട്ടുകാര്‍ മനസുതുറന്നത്. പൊളി ഫിറോസും സജ്‌നയുമായിരുന്നു കുറച്ച് ശക്തരായിട്ട് നിന്നവര്‍. ബാക്കിയുളളവരെയൊന്നും അങ്ങനെ തോന്നിയില്ല എന്ന് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടു.

നല്ല സ്വാഭാവമാണ് നമ്മള് സഹകരിച്ചിട്ടുണ്ട്. കാണുന്നിടത്തെല്ലാം ചിരിക്കാറുണ്ട്. നല്ല പെരുമാറ്റവും കാര്യങ്ങളുമൊക്കെയാണ് എന്ന് ഫിറോസ് സജ്‌നയെ കുറിച്ച് നാട്ടിലെ മറ്റൊരാളും പറഞ്ഞു. പെര്‍ഫോമന്‍സ് അവരുടെ നല്ലതായിരുന്നു. ചില സമയത്ത് വരുന്ന വാക്കുകളില്‍ യോജിക്കാന്‍ കഴിയുന്നില്ല. അത് മാറ്റിനിര്‍ത്തിയാല്‍ അവര്‍ നല്ല ഗെയിമറായിരുന്നു എന്നാണ് നാട്ടുകാരില്‍ ഒരാള്‍ പറഞ്ഞത്.

അതേസമയം രമ്യയുടെ പേഴ്‌സണല്‍ കാര്യം അറിയാമെന്ന് പറഞ്ഞ ഫിറോസ് അത് അവിടെ വെച്ച് തന്നെ പറയണമായിരുന്നു എന്നാണ് ഒരു പ്രേക്ഷകന്‍ അഭിപ്രായപ്പെട്ടത്. അല്ലെങ്കില്‍ ബാക്കി അവര്‍ക്കും കൂടി അവിടെ ഒരു വെപ്രാളം ഉണ്ടാവും. അത് ഏന്താണെന്ന് കേള്‍ക്കാന്‍ എല്ലാവരും കാത്തിരുന്നതാണെന്നും ഒരാൾ പറഞ്ഞു.

ഒരു ചാന്‍സ് കൂടി കൊടുത്തിട്ട് വിടാമായിരുന്നു. പുറത്തായ എപ്പിസോഡില്‍ ഫിറോസിന് സംസാരിക്കാന്‍ അവസരം കൊടുക്കാഞ്ഞത് ശരിയായില്ലെന്നും ഇവര്‍ പറഞ്ഞു. ഇത്തവണ ബിഗ് ബോസ് ഫൈനലില്‍ എത്തുന്നവര്‍ ആരൊക്കെയാവും എന്ന ചോദ്യത്തിന് അഡോണി, ഡിംപല്‍, മണിക്കുട്ടന്‍, റംസാന്‍, അനൂപ്, നോബി എന്നിവരുടെ പേരുകളാണ് പലരും പറഞ്ഞത്.

അതിനിടെ പുറത്തിറങ്ങിയ ശേഷം ഫിറോസിന്റെയും സജ്നയുടെയും പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

ഇവിടെ നിന്നും അകത്തേയ്ക്ക് പോയപ്പോൾ പുലികൾ ഉണ്ടെന്നു വച്ചിട്ടാണ്. എന്റെ മനസ്സിൽ മാൻകുട്ടികളെപ്പോലെ പോകണം എന്നായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ പുലികൾ ഒക്കെ തന്നെ ആയിരുന്നു. പക്ഷെ ഒന്നിനും പല്ലും നഖവുമില്ല. അവിടെയും ഇവിടെയും ഒക്കെ കിടന്നുറങ്ങുന്ന കുറെ പുലികൾ. അവിടെ ഞാൻ മോർണിംഗ് ടാസ്ക്കിൽ പറഞ്ഞതുപോലെ ഒരു ഉറുമ്പായി നിന്നാൽ മതി. ഒരു മാൻ കുട്ടിയെ പോലും ആയി അവിടെ നിക്കേണ്ടതില്ല.

ഞങ്ങൾ അവിടെ അങ്ങനെ തന്നെ ആയിരുന്നു. ഒരു പവർ ഉള്ള എതിരാളി ഞങ്ങൾക്ക് ഇല്ലായിരുന്നു. 12 പേരോ അല്ലെങ്കിൽ പതിമൂന്നുപേരോ ചേർന്നിട്ട് വരികയായിരുന്നു. അവർ കൂട്ടത്തോടെ വന്നു. ഞങ്ങൾ ഔട്ട് ആയ ഇന്നുമുതൽ അവർ സന്തോഷിച്ചു തുടങ്ങും. അവരുടെ യഥാർത്ഥ സന്തോഷം ഇപ്പോൾ തുടങ്ങി കാണും. കാരണം ഇനി അവർക്ക് എതിരാളികൾ ഇല്ല. ആര് ആരൊക്കെയാണ് ഫേക്ക് എന്ന് ഞാൻ ഇന്നലെകളിൽ പറഞ്ഞത് നാളെ ജനം തിരിച്ചറിയുമെന്നും ഫിറോസ് പറഞ്ഞു.

കൂടാതെ കേരളത്തിലെത്തിയ ഫിറോസിന് മികച്ച പ്രേക്ഷക സ്വീകരണമായിരുന്നു ലഭിച്ചത്. താൻ താനായി നിന്നാണ് ഗെയിം കളിച്ചതെന്ന് ഫിറോസ് ഖാൻ പുറത്തിറങ്ങിതിന് ശേഷം ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു. 100 ദിവസം പഴം പോലെ നിൽക്കുന്നതിനേക്കാൾ നല്ലത് നിന്നിരുന്ന 53 ദിവസവും നെഞ്ചുറപ്പോടെ നിൽക്കുക എന്നാണ്. താൻ അങ്ങനെ തന്നെയാണ് നിന്നതെന്നും ഫിറോസ് പറയുന്നു. കൂടാതെ തന്നോടൊപ്പം നിന്ന് ജനങ്ങൾക്കും ഫിറോസ് നന്ദി പറയുന്നുണ്ട്. ഇനിയും ഇതുപോലെ പിന്തുണ വേണമെന്നും പല പരിപാടികളുമായി ഇനിയും എത്തുമെന്നും ഫിറോസ് ഖാൻ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top