Malayalam
ഇനി ഞാൻ കാത്തിരിക്കുന്നത് ഒരു പ്രണയത്തിനായി! മലയാളികളെ ഞെട്ടിച്ച് മഞ്ജുവിന്റെ വെളിപ്പെടുത്തൽ
ഇനി ഞാൻ കാത്തിരിക്കുന്നത് ഒരു പ്രണയത്തിനായി! മലയാളികളെ ഞെട്ടിച്ച് മഞ്ജുവിന്റെ വെളിപ്പെടുത്തൽ
സിനിമയിലേക്കുളള തിരിച്ചുവരവില്‍ ശ്രദ്ധേയ ചിത്രങ്ങളും കഥാപാത്രങ്ങളും ചെയ്ത് മുന്നേറിയ താരമാണ് മഞ്ജു വാര്യര്‍.
റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഹൗ ഓള്‍ ആര്‍ യൂവിലൂടെ തിരിച്ചെത്തിയ താരം നായികാ വേഷങ്ങള്‍ക്കൊപ്പം തന്നെ കേന്ദ്ര കഥാപാത്രമായുളള സിനിമകളുടെയും ഭാഗമാവുകയായിരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ദി പ്രീസ്റ്റ് റിലീസ് ചെയ്തതിന് പിന്നാലെ മഞ്ജുവിന്റെ ചതൂര്‍മുഖം കൂടി തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. രണ്ട് സിനിമകളിലും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് മഞ്ജുവാണ്.
അടുപ്പിച്ച് രണ്ട് സിനിമകള്‍ റിലീസ് ചെയ്ത സന്തോഷത്തിലാണ് മഞ്ജു വാര്യരിപ്പോള്‍. ണ് എന്നാൽ ഇപ്പോൾ ഇതാ അടുത്തതായി താന്‍ പ്രണയ കഥകള്‍ക്ക് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും വൈകാതെ സിനിമകള്‍ ഉണ്ടാവുമെന്നും പറയുകയാണ് താരം. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ചതടക്കമുള്ള കാര്യങ്ങള്‍ നടി വ്യക്തമാക്കിയത്.
അടുപ്പിച്ച് ഹൊറര്‍ സിനിമകള്‍ ചെയ്തത് കൊണ്ട് മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നാണ് മഞ്ജു വാര്യര്‍ പറയുന്നത്. കുറച്ച് കാലമായിട്ട് റൊമാന്‍സ് താന്‍ ചെയ്യുന്നില്ല. അതുകൊണ്ട് തന്നെ നല്ല ലവ് സ്റ്റോറികള്‍ ഉണ്ടെങ്കില്‍ ചിലപ്പോള്‍ അടുത്ത സിനിമയ്ക്കായി ഞാനത് സ്വീകരിച്ചേക്കും.
റൊമാന്റിക് ഇതിവൃത്തമായി വരുന്ന നിരവധി കഥകള്‍ ഞാന്‍ ഇതിനകം കേട്ട് കഴിഞ്ഞു. ഈ സമയത്ത് പ്രണയത്തിന് പ്രായം ഒരു തടസമായി തോന്നുന്നില്ല. യഥാര്‍ഥ ജീവിതത്തിലും സിനിമയിലും പുതിയ പരീക്ഷണങ്ങള്‍ നടത്തി അതിര്‍ വരമ്പുകള്‍ മറികടക്കുന്നവര്‍ ഉണ്ട്. അതുകൊണ്ട് ഏറ്റവും രസകരമായൊരു പ്രണയകഥയ്ക്ക് വേണ്ടിയാണ് ഞാന്‍ കാത്തിരിക്കുന്നത്.
അതിനിടെ തന്റെ സൗന്ദര്യത്തിന് പിന്നില്‍ യാതൊരു രഹസ്യവുമില്ലെന്നും മഞ്ജു ചിരിച്ച് കൊണ്ട് പറയുകയാണ്. ഒരാള്‍ ചെറുപ്പമായി കാണപ്പെട്ടു എന്ന് പറയുന്നതില്‍ വലിയ നേട്ടം ഉള്ളതായി എനിക്ക് തോന്നുന്നില്ല. ഒരാള്‍ ചെറുപ്പമാണോ അല്ലെങ്കില്‍ വയസായി എന്ന് പറയുന്നതല്ല. അവര്‍ സന്തുഷ്ടരാണെന്ന് പറയുന്നതിനാണ് പ്രധാന്യമെന്ന് ഞാന്‍ വിശ്വസിക്കുന്നു. വാര്‍ദ്ധക്യം സ്വഭാവികമായ കാര്യമാണ്.
എന്റെ ഈ പ്രായത്തില്‍ ഞാന്‍ ചെറുപ്പമാണെന്ന് തോന്നുന്നില്ല. എനിക്ക് അറിയാവുന്ന കാര്യം ഞാന്‍ സന്തോഷത്തോടെ കാണപ്പെടുന്നു എന്നതാണ്. അതേ ഞാന്‍ സന്തോഷവതിയാണ്. അതായിരിക്കും മറ്റുള്ളവര്‍ക്ക് കൂടുതല്‍ സൗന്ദര്യമുള്ളതായി തോന്നുന്നെന്ന് മഞ്ജു പറയുന്നു
വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിച്ച് സിനിമ ചെയ്യുന്നതിന് വേണ്ടി പലരും സമീപിച്ചിരുന്നു. എന്നാല്‍ ഡേറ്റ് പ്രശ്‌നമായി വന്നതും മറ്റ് തടസങ്ങളൊക്കെ കൊണ്ട് അത് നടക്കാതെ പോവുകയായിരുന്നു.
കാര്യങ്ങളൊക്കെ ഒത്ത് വന്നത് ഇപ്പോഴാണ്. ഒരു പക്ഷേ മമ്മൂക്കയുമായി ഞാന്‍ ചെയ്യാനിരുന്ന കഥാപാത്രം ഇതായിരിക്കും. ഇതൊന്നും പ്ലാന്‍ ചെയ്ത് സംഭവിച്ചതല്ല. ഒരുമിച്ച് അഭിനയിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം പേടിയായിരുന്നു. പിന്നീട് എല്ലാം മാറി. കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനും അനുഭവിക്കാനുമൊക്കെ സാധിച്ചു. മമ്മൂക്കയോടൊപ്പമുള്ള ഷൂട്ടിങ്ങ് ഞാന്‍ വളരെയധികം ആസ്വദിച്ചു. പ്രേക്ഷകര്‍ക്കും സിനിമ ഇഷ്ടപ്പെട്ടു എന്നാണ് കരുതുന്നത്. അതറിഞ്ഞതിലും ഞാന്‍ സന്തുഷ്ടയാണെന്ന് മഞ്ജു വാര്യര്‍ പറയുന്നു.
