Social Media
വീണ്ടും ഗായകനായി ദുല്‍ഖര്‍ സല്‍മാന്‍; ഇത്തവണ തമിഴ് ഗാനത്തിലൂടെ..
വീണ്ടും ഗായകനായി ദുല്‍ഖര്‍ സല്‍മാന്‍; ഇത്തവണ തമിഴ് ഗാനത്തിലൂടെ..
അഭിനയത്തോടൊപ്പം തന്നെ പാട്ട് പാടിയും പ്രേക്ഷകരെ കയ്യിലെടുത്ത താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ മലയായികൾക്ക് ദുൽഖർ സമ്മാനിച്ചിട്ടുണ്ട്. ഇപ്പോൾ ഇതാ തമിഴിലും അരങ്ങേറ്റം നടത്തിയിരിക്കുകയാണ് താരം.
‘ഹേയ് സിനാമിക’ എന്ന തമിഴ്ചിത്രത്തിലാണ് ദുല്‍ഖര്‍ പാടിയിരിക്കുന്നത്. ദുല്‍ഖര്‍ തന്നെയാണ് തന്റെ സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.
എന്റെ പ്രിയപ്പെട്ട സിനിമയായ ഹേ സിനാമികയിലൂടെ ആദ്യമായി ഞാന്‍ തമിഴ് പാട്ട് പാടി എന്നാണ് ദുല്‍ഖര്‍ പോസ്റ്റില്‍ പറയുന്നത്. പാട്ട് റെക്കോഡ് ചെയ്യുന്ന ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. മാധവന്‍ കര്‍ക്കിയുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് ഈണം പകരുന്നത്.
എന്റെ ഗുരുക്കളില്‍ ഒരാളില്‍നിന്ന് കിട്ടിയ വിഷുക്കണിയും കൈനീട്ടവും. എന്റെ പ്രിയപ്പെട്ട ബൃന്ദ മാസ്റ്റര്‍. ഹേയ് സിനാമിക എന്ന ചിത്രത്തിലൂടെ ആദ്യമായി തമിഴില്‍ പാടി’ എന്ന് പോസ്റ്റിനൊപ്പം ദുല്‍ഖര്‍ കുറിച്ചു. ഒപ്പം ഗോവിന്ദ് വസന്തയുടെ രസകരവും ഐതിഹാസികവുമായ ട്രാക്കിനെയും മാധവന്‍ കര്‍ക്കിയുടെ വരികളെയും ബൃന്ദ മാസ്റ്ററുടെ ബ്രില്ല്യന്റ് സംവിധാനത്തെയും പ്രശംസിക്കുന്നു ദുല്‍ഖര്‍.
ദുല്‍ഖര്‍, കാജല്‍ അഗര്‍വാള്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തുന്ന കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. ഒരു റൊമാന്റിക് എന്റര്‍ടെയിനറായ ഹേയ് സിനാമിക ജിയോ സ്റ്റുഡിയോയും ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
