Connect with us

വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ; ചിത്രം പങ്കുവെച്ച് സനൂഷ…

Social Media

വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ; ചിത്രം പങ്കുവെച്ച് സനൂഷ…

വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ; ചിത്രം പങ്കുവെച്ച് സനൂഷ…

ബാലനടിയായി സിനിമയിലെത്തി പിന്നീട് നായികനിരയിലേക്ക് ഉയർ‍ന്ന താരമാണ് സനുഷ. 1998-ൽ കല്ലുകൊണ്ടൊരു പെണ്ണ് എന്ന സിനിമയിലാണ് ആദ്യമായി അഭിനയിച്ചത്. ശേഷം 2011 വരെ ബാലതാരമായും നായകന്‍റെ സഹോദരിയായും മറ്റുമൊക്കെ അഭിനയിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ സനുഷ ഇടയ്ക്കിടെ തന്റെ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്

ഇപ്പോൾ ഇതാ അമ്മയുടെ സാരി അടിച്ചുമാറ്റി ഉടുത്ത്, നടി സനൂഷ പങ്കുവച്ച ചിത്രങ്ങളാണ് പ്രേക്ഷകരുടെ ശ്രദ്ധകവരുന്നത്. സാരിക്കു ചേർന്ന ബ്ലൗസ് ഇല്ലെന്ന് അറിഞ്ഞപ്പോൾ സ്വന്തം ടീ ഷർട്ടു തന്നെ നടി ബ്ലൗസ് ആക്കി മാറ്റുകയായിരുന്നു.

‘വിഷുവിന് വീട്ടിലായിരുന്നാൽ സാരിയുടുത്ത് ചിത്രങ്ങളെടുക്കാൻ വല്ലാത്ത ആഗ്രഹമായിരിക്കും. പക്ഷേ സാരിയൊക്കെ എവിടെയാണെന്നറിയാനാകില്ല, കാരണം അത് അമ്മയുടെ വകുപ്പാണ്. അങ്ങനെ അമ്മ തിരക്കിലായിരിക്കുന്ന നേരം വലിയ ആ ആഗ്രഹ സഫലീകരണത്തിനായി അമ്മയുടെ പഴയസാരിയങ്ങ് അടിച്ചുമാറ്റും.’

അപ്പോഴാണ് ആ സാരിക്കിണങ്ങിയ ബ്ലൗസില്ലെന്നറിയുന്നത്. അപ്പോള്‍ ഞാനൊരു ന്യൂജൻ ഗേളായി, ടീ ഷർ‍ട്ട് തന്നെ അങ്ങ് ബ്ലൗസാക്കും. വിഷുവിന് ഒരു സാരിയുടുക്കണം, പടം പിടിക്കണം, അതിനായുള്ള കാട്ടികൂട്ടലൊക്കെയായിരുന്നു ഇതൊക്കെ.’–സാരി അണിഞ്ഞുള്ള ചിത്രങ്ങൾ പങ്കുവച്ച് സനൂഷ കുറിച്ചു.

‘ഈ ചൂട് സമയത്ത് ഈ നാടകമൊക്കെ കളിച്ചത് എന്തിനെന്നാൽ പ്രിയപ്പെട്ടവരേ നിങ്ങളോട് ഹാപ്പി വിഷു പറയാനാണ്. നിങ്ങള്‍ക്കേവര്‍ക്കും കുടുംബവുമൊത്ത് നല്ലൊരു വിഷു സദ്യയും പായസവും സന്തോഷ നിമിഷങ്ങളും ലഭിച്ചുവെന്ന് കരുതുന്നു.’–സനൂഷ പറയുന്നു.

2012ലാണ് മിസ്റ്റർ മരുമകൻ എന്ന സിനിമയിലൂടെ സനുഷ നായികയായത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ നിരവധി സിനിമകളുടെ ഭാഗമായി. തെലുങ്കിൽ അ

Continue Reading
You may also like...

More in Social Media

Trending

Recent

To Top