Malayalam
കരിക്ക് റിപ്പറിന് രണ്ടാംഭാഗം? തുറന്നുപറഞ്ഞ് നിഖില്‍ പ്രസാദ് !
കരിക്ക് റിപ്പറിന് രണ്ടാംഭാഗം? തുറന്നുപറഞ്ഞ് നിഖില്‍ പ്രസാദ് !
ലോക്കഡോൺ സമയത്ത് മലയാളികൾ വിനോദത്തിനായി കൂടുതൽ ആശ്രയിച്ചത് വെബ് സീരീസ് ആണ് . അതിൽ ലോക്ക് ടൗണിന് മുൻപ് തന്നെ ജനപ്രീതി പിടിച്ചു പറ്റിയ വെബ് സീരീസ് ഗ്രൂപ്പായിരുന്നു കരിക്കിന്റെത്. നാടിനെ നടുക്കുന്ന റിപ്പര്‍ മോഡല്‍ കൊലപാതകം നടത്തുന്ന കില്ലറിന്റെ കഥയായിരുന്നു പുതുതായി എത്തിയത്.
കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയവും നെറ്റ്ഫ്ളിക്സില്‍ റിലീസായ കരിക്കിന്റെ പുതിയ എപ്പിസോഡായ കരിക്ക് റിപ്പറാണ് . ചിരിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത് റിപ്പറിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന ചോദ്യങ്ങളും ഇതിനോടൊപ്പം വരുന്നുണ്ട്.
ഈ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് കരിക്ക് ടീമിന്റെ നിർമ്മാതാവ് നിഖില്‍ പ്രസാദ്. പ്രേക്ഷകരെ നിരാശപ്പെടുത്തുന്ന മറുപടിയായിരുന്നു അത്. നെറ്റ് ഫ്ളിക്സില്‍ റിലീസ് ചെയ്ത റിപ്പറിന് രണ്ടാംഭാഗം ഇല്ലെന്നാണ് നിഖില്‍ പ്രസാദ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു നിഖിലിന്റെ പ്രതികരണം.
റിപ്പറിന് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന് ചോദിച്ച് നിരവധി മെസേജുകളും കമന്റുകളുമാണ് ഞങ്ങള്‍ക്ക് വന്നുകൊണ്ടിരിക്കുന്നത്. നെറ്റ്ഫ്ളിക്സിന് വേണ്ടി ചെയ്ത ഒറ്റ ഒരു വീഡിയോ ആണ് റിപ്പര്‍. ഇതിന് തുടര്‍ന്ന് എപ്പിസോഡുകള്‍ ഉണ്ടായിരിക്കില്ല,’ നിഖില്‍ പ്രസാദ് പറഞ്ഞു.
നെറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ചെയ്ത വീഡിയോയെ പിന്തുണച്ചതിന് എല്ലാവരോടും നന്ദി അറിയിക്കുന്നതായും നിഖില്‍ പറഞ്ഞു. കൂടുതല്‍ വീഡിയോ നെറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനോടൊപ്പം റിപ്പറായി മാസ്ക് ധരിച്ചെത്തിയത് ജീവനാണെന്നും നിഖില്‍ വെളിപ്പെടുത്തി. നിഖില്‍ പ്രസാദ് തന്നെയാണ് വീഡിയോ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. അനു കെ അനിയന്, അര്ജുന് രത്തന്‍, ജീവന് സ്റ്റീഫന്‍, ശബരീഷ് സജിന്‍, കിരണ്‍ വിയ്യത്ത്, ഉണ്ണി മാത്യൂസ് തുടങ്ങിയവരാണ് വീഡിയോയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. വീഡിയോ പുറത്ത് വിട്ട് രണ്ട് മണിക്കൂറുകള്‍ക്കകം അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടിരിക്കുന്നത്.
about karikk ripper
