Connect with us

ഭൂതമായി മോഹന്‍ലാല്‍..!; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

Malayalam

ഭൂതമായി മോഹന്‍ലാല്‍..!; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

ഭൂതമായി മോഹന്‍ലാല്‍..!; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

മോഹന്‍ലാലിന്റെ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ ഷൂട്ടിംഗ് കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ആരംഭിച്ചത്. മോഹന്‍ലാല്‍ അതിന്റെ തിരക്കിലാണ്, ഒപ്പം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനും.

ഇടവേളയില്‍ ലാലിനൊപ്പം സമയം ചെലവഴിക്കുകയാണ് അദ്ദേഹം.സിനിമ സംഭാഷണങ്ങള്‍ക്കിടെ മോഹന്‍ലാല്‍ പകര്‍ത്തിയ സെല്‍ഫിയാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. നടന്റെ കഴുത്തില്‍ കുരിശുമാല കാണാം. ബാറോസ് എന്ന നിധി കാക്കുന്ന ഭൂതമായി ലാല്‍ വേഷമിടുന്നുണ്ട്.

ഭൂതത്തിന്റെ ഭാഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചു എന്നാണ് വിവരം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാനാവുന്ന തരത്തിലാകും സിനിമ നിര്‍മ്മിക്കുക.

പൃഥ്വിരാജ്, പ്രതാപ് പോത്തന്‍, ഷൈല മക്കഫേ, റാഫേല്‍ അമര്‍ഗോ, സീസര്‍ ലോറന്‍ന്റേ, പത്മാവതി റാവു, പെഡ്രോ ഹിഗരെദോ, ജയചന്ദ്രന്‍ പാലാഴി തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending