Malayalam
അക്ഷയ് കുമാറിന് പിന്നാലെ സെറ്റിലെ 45 പേര്‍ക്ക് കൊവിഡ്; രാമസേതു’ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
അക്ഷയ് കുമാറിന് പിന്നാലെ സെറ്റിലെ 45 പേര്‍ക്ക് കൊവിഡ്; രാമസേതു’ ഷൂട്ടിംഗ് നിര്‍ത്തിവെച്ചു
നടന്‍ അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ രാമസേതു സെറ്റിലെ 45 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ചിത്രീകരണത്തിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ സെറ്റിലുള്ളവര്‍ക്കെല്ലാം കൊവിഡ് ടെസ്റ്റുകള്‍ നടത്തിയിരുന്നതാണ്.
എന്നാല്‍ പിന്നീട് അക്ഷയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സെറ്റിലുള്ള 100 പേരെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കിയിരുന്നു. ഇതില്‍ നിന്നാണ് 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി തെളിഞ്ഞത്. കോവിഡ് ബാധിച്ചതിനെ തുടർന്ന് രാമസേതുവിന്റെ ഷൂട്ടിംഗ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചതായി അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
കഴിഞ്ഞദിവസമാണ് അക്ഷയ് കുമാറിന് കൊവിഡ് സ്ഥിരീകരിച്ചതായി വാർത്തകൾ വന്നത്. രോഗബാധിതനായ വിവരം അക്ഷയ് കുമാർ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം ക്വാറന്റീനില്‍ പോകണമെന്നും അക്ഷയ് പറയുകയുണ്ടായി . അദ്ദേഹത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.അതോടൊപ്പം ബോളിവുഡ് താരങ്ങളായ ആമിര്‍ ഖാനും ആര്‍.മാധവനും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
about akshay kumar