Connect with us

എപ്പിസോഡ് 50 ; ചൊറിഞ്ഞാൽ മാന്താൻ വേണ്ടി വീണ്ടും രമ്യ ! തിരുമ്പി വന്തിട്ടേ! ഇനി രമ്യച്ചേച്ചി ഭരിക്കും!

Malayalam

എപ്പിസോഡ് 50 ; ചൊറിഞ്ഞാൽ മാന്താൻ വേണ്ടി വീണ്ടും രമ്യ ! തിരുമ്പി വന്തിട്ടേ! ഇനി രമ്യച്ചേച്ചി ഭരിക്കും!

എപ്പിസോഡ് 50 ; ചൊറിഞ്ഞാൽ മാന്താൻ വേണ്ടി വീണ്ടും രമ്യ ! തിരുമ്പി വന്തിട്ടേ! ഇനി രമ്യച്ചേച്ചി ഭരിക്കും!

അങ്ങനെ ബിഗ് ബോസ് സീസൺ ത്രീയുടെ അൻപതാം എപ്പിസോഡ്.. സ്പെഷ്യൽ ഈസ്റ്റർ ഡേ കഴിഞ്ഞിരിക്കുകയാണ്. മോഹൻലാലിൻറെ ഒരു കിടിലം ലൂക്ക് കാണാമായിരുന്നു. ആ ഡ്രസിങ് ഒക്കെ അടിപൊളിയായിരുന്നു. മത്സരാർത്ഥികളും ഒട്ടും വിട്ടുകൊടുത്തില്ല. ചട്ടയും മുണ്ടും.. ഡിമ്പൽ അതിന്റെ കൂടെ ഒരു വാലോക്കെ കാണിക്കുന്നുണ്ടായിരുന്നു. അതുപോലെ ആ ഒരു ഫുൾ സെറ്റും അടിപൊളിയായിരുന്നു.

ലാലേട്ടനും ആദ്യം അവരുടെയൊക്കെ വസ്ത്രങ്ങളെ കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. എല്ലാവരും കരുണാമയനെ എന്ന ഗാനത്തോടെയായിരുന്നു ഷോ തുടങ്ങിയത് . അതുപോലെ ഡിമ്പലിനെ കണ്ടിട്ട് ഒരു ചട്ടമ്പി അമ്മച്ചി ലൂക്ക് ഉണ്ടെന്ന് ലാലേട്ടൻ പറഞ്ഞു. ശരിയാണ്.. ഒരു മുറുക്കാനും കൂടി കൊടുക്കാൻ തോന്നി… പിന്നെ ജോസഫ് പുത്തൻ പുരക്കലിന്റെ ഒരു ഇൻസ്പയറിങ് വീഡിയോ കാണിക്കുന്നുണ്ട്/.

അതൊക്കെക്കഴിഞ്ഞ് ഈ അൻപത് ദിവസം നടന്ന വഴക്കുകളും രസകരമായ തമാശകളുമൊക്കെയടങ്ങിയ ഒരു വിഡിയോ അവിടെ പ്ലേയ് ചെയ്യുന്നുണ്ട്. അത് കണ്ടപ്പോൾ ഇത്രയും ദിവസം ഇത്രമാത്രം സംഭവങ്ങളിലൂടെ കടന്നു പോയല്ലോ എന്നോർത്താണ് ഞാൻ അതിശയിച്ചത്… അൻപത് ദിവസമാണെങ്കിലും ഒരുപാട് വിശേഷങ്ങൾ നടന്നു. ഏതായാലും എല്ലാം ഓർമ്മിക്കാൻ ആ വീഡിയോ നല്ലതാണ്.

പൂർണ്ണമായ റിവ്യൂ കേൾക്കാൻ വീഡിയോ കാണുക…!

about biggboss review

More in Malayalam

Trending