പുരോഗമനം വിളമ്പുന്ന പല പുരുഷന്മാരും അശ്ലീലത്തിന്റെ ഒരു പാക്കേജ് തന്നെയാണ്…. ഏറ്റവും അധികം അബ്യൂസ്സേഴ്സും, സെക്ഷ്വലി ആഭാസത്തരവും, കള്ളത്തരവും നിറഞ്ഞ കുറച്ച് മനുഷ്യര്‍
മലയാളികള്‍ക്ക് സുപരിചിതയായ ആക്ടിവിസ്റ്റും തിയേറ്റര്‍ ആര്‍ട്ടിസ്റ്റുമാണ് രേവതി സമ്പത്ത്. സോഷ്യൽ മീഡിയയിൽ സജീവമായ രേവതി പങ്കുവെക്കുന്ന കുറിപ്പുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്
ഇപ്പോള്‍ പുരോഗമനം വിളമ്പുന്ന പുരുഷന്മാരും അശ്ലീലത്തിന്റെ ഒരു പാക്കേജ് ആണെന്ന് പറയുകയാണ് നടി. തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നടിയുടെ പ്രതികരണം.
രേവതി സമ്പത്തിന്റെ കുറിപ്പ് ഇങ്ങനെ,
ഈ പുരോഗമനം വിളമ്പുന്ന പല പുരുഷന്മാരും അശ്ലീലത്തിന്റെ ഒരു പാക്കേജ് തന്നെയാണ്. ഏറ്റവും അധികം അബ്യൂസ്സേഴ്സും, സെക്ഷ്വലി ആഭാസത്തരവും, കള്ളത്തരവും നിറഞ്ഞ കുറച്ച് മനുഷ്യര്‍. ഈ സോണിന് പുറത്ത് നില്ക്കുന്ന പുരുഷന്മാര് പോലും ഇത്രയും വൃത്തികേട് കാണിക്കില്ല എന്നാണ് പലപ്പോഴും തോന്നിയിട്ടുള്ളത്. ഈ പ്രണയം എന്ന വിഷയത്തില്‍ ഇവറ്റകളുടെ ഒരു അപ്രോച്ച് അങ്ങേയറ്റം ചതിവും ഹീനവുമായിയാണ് തോന്നിയിട്ടുള്ളത്. ഒരു രണ്ട് ദിവസം മുന്‍പ് ഒരു നിയമ വിദ്യാര്‍ത്ഥിനിയുടെ കാമുകനെ പരിചയപ്പെട്ടു.
ആളും പുരോഗമന സിംഹമാണ്. കമ്മ്യുണിസം അങ്ങേരെ പിടിച്ചു തിന്നപോലത്തെ പെരുമാറ്റം. ശരി, അത് അയാളുടെ പൊളിറ്റിക്കല്‍ ചോയിസ് എന്ന് വിടാം. സ്വന്തം കമ്മിറ്റ്മെന്റില്‍ അങ്ങേയറ്റം സത്യസന്ധത പുലര്‍ത്തുന്നു എന്ന് നൂറ് തവണ പുലമ്പിയപ്പോഴേ ഡൌട്ട് അടിച്ചതാണ്. അയാളുടെ യഥാര്‍ത്ഥ മുഖം ചാറ്റ് ബോക്സില്‍ വ്യക്തമായി പതിവുപോലെ. ഒന്നോ രണ്ടോ അല്ല ഈ സോണില്‍ നില്ക്കുന്ന പുരുഷന്മാര്. ആവറേജിനേക്കാള് ശതമാനം പറയാന്‍ കഴിയും. ഇവറ്റകള് ഒക്കെ അഹോരാത്രം സ്ത്രീ സുരക്ഷ അടിച്ചു വിടുന്നവന്മാരാണ്. ‘നിന്റെ മുലകളെക്കാള്‍ ഞാന്‍ ആ കവിളുകളെ ഇഷ്ടപെടുന്നു ‘ ഹോ, അതിഭീകരം നിറഞ്ഞ അയാളുടെ വാക്കുകള്‍
