Connect with us

ഗജനി സിനിമ പോലെ പ്രണയം, സിനിമ കണ്ട് ഇറങ്ങിയതും ഫോണ്‍ കോള്‍ എത്തി, അസിന്‍ ഇപ്പോള്‍ ഇവിടെയാണ്

Malayalam

ഗജനി സിനിമ പോലെ പ്രണയം, സിനിമ കണ്ട് ഇറങ്ങിയതും ഫോണ്‍ കോള്‍ എത്തി, അസിന്‍ ഇപ്പോള്‍ ഇവിടെയാണ്

ഗജനി സിനിമ പോലെ പ്രണയം, സിനിമ കണ്ട് ഇറങ്ങിയതും ഫോണ്‍ കോള്‍ എത്തി, അസിന്‍ ഇപ്പോള്‍ ഇവിടെയാണ്

മലയാളികള്‍ മറക്കാത്ത താരമാണ് അസിന്‍. മോഡലിംഗില്‍ കൂടി സിനിമയില്‍ എത്തിയ താരം തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടാന്‍ അധികം കാലതാമസമൊന്നും തന്നെ വേണ്ടി വന്നില്ല.

പ്രശസ്ത മലയാളം സംവിധായകന്‍ സത്യന്‍ അന്തിക്കാട് സംവിധാനം നിര്‍വ്വഹിച്ച നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ ചലച്ചിത്രലോകത്തേക്ക് കടക്കുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ സിനിമയില്‍ നായകനായി അഭിനയിച്ചത് കുഞ്ചാക്കോ ബോബനാണ്.

തുടര്‍ന്ന്  നിരവധി ചിത്രങ്ങളാണ് അസിനെ തേടിയെത്തിയത്. ഇപ്പോള്‍ താരം സിനിമയില്‍ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. സിനിമയില്‍ നിന്നും അല്ലെങ്കിലും അസിന്റേതും ഒരു പ്രണയ വിവാഹമാണ്.

നമ്മുടെ സ്വന്തം അസിനും മൈക്രോമാക്‌സ് ഉടമ രാഹുലുമായുളള സുന്ദര പ്രണയത്തിന് സൂപ്പര്‍ഹിറ്റ് സിനിമ ഗജിനിയുമായി ഒരു അപൂര്‍വ ബന്ധമുണ്ട് എന്ന് എത്ര പേര്‍ക്ക് അറിയാം. ആ സിനിമയില്‍ സൂര്യ ചെയ്യുന്ന കഥാപാത്രം ഒരു ബിസ്സിനസ്സുക്കാരന്റെ ആണ്.

അതുപോലെ മൈക്രോമാക്‌സിനെ ഇന്ത്യയിലെ നമ്പര്‍ വണ്‍ മൊബൈല്‍ ഫോണ്‍ കമ്പനിയാക്കി മാറ്റുക എന്ന സ്വപ്നത്തിനു പിറകേയുളള യാത്രയ്ക്കിടയില്‍ രാഹുല്‍ ശര്‍മ കണ്ടിരുന്നില്ല ഗജിനി എന്ന സിനിമ. പക്ഷെ പോസ്റ്ററുകളിലും ചിത്രങ്ങളിലും മറ്റും അസിനെ ശ്രദ്ധിച്ചിരുന്നു. എന്നാല്‍, രാഹുലിന്റെ സഹോദരി ഗജിനി കണ്ടിറങ്ങി വന്നതും അനുജനെ വിളിച്ചു.

‘എടാ, നിന്റെ കഥ ദേ സിനിമയായി വന്നിരിക്കുന്നു. മൊബൈല്‍ ഫോണ്‍ കമ്പനി എന്ന സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരന്റെ കഥ. ഒറ്റ വ്യത്യാസമേയുളളൂ. നിന്റെ ജീവിതത്തിലൊരു പെണ്‍കുട്ടിയില്ല. എത്രയും വേഗം അതു പോലൊരു പെണ്‍കുട്ടിയെ കൂടി സ്വന്തമാക്കിയാല്‍ പൂര്‍ത്തിയായി എന്നായിരുന്നു സഹോദരി പരണിയിരുന്നത്.

ഇത് കേട്ട് ചിരിച്ചു തള്ളിയെങ്കിലും പിന്നീട് അത് യാഥാര്‍ഥ്യമായി എന്ന് പറയാം. ഹൗസ്ഫുള്‍ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയില്‍ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും 2016 ജനുവരിയില്‍ വിവാഹം കഴിക്കുകയും ചെയ്തു.

അസിന്റെ ആദ്യത്തെ വിജയചിത്രം അമ്മ നന്ന ഓ തമിള അമ്മായി എന്ന തെലുഗു ചിത്രമാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിക്കുകയുണ്ടായി. തമിഴില്‍ അസിന്‍ അഭിനയിച്ച ആദ്യ ചിത്രമാണ് എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി. ഈ ചിത്രത്തില്‍ മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു.

പിന്നീട് അഭിനയിച്ച ഗജിനി എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. ഈ ചിത്രവും വന്‍ വിജയമായിരുന്നു. ഈ ചിത്രം ഹിന്ദിയിലേയ്ക്ക് വിവര്‍ത്തനം ചെയ്ത് ഗജിനി എന്ന് പേരില്‍ അമീര്‍ ഖാന്‍ നായകനായി പുറത്തിറങ്ങുകയുണ്ടായി. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖനടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു.

More in Malayalam

Trending

Recent

To Top