Malayalam
അന്ന് അവിടെ പലരും ഉണ്ടായിരുന്നില്ല, ഓഫീസിലേക്ക് പോവട്ടെയെന്ന് സംവിധായകന്, പരമ്പര നിര്‍ത്താനുള്ള യഥാര്‍ത്ഥ കാരണം !
അന്ന് അവിടെ പലരും ഉണ്ടായിരുന്നില്ല, ഓഫീസിലേക്ക് പോവട്ടെയെന്ന് സംവിധായകന്, പരമ്പര നിര്‍ത്താനുള്ള യഥാര്‍ത്ഥ കാരണം !
ഉപ്പും മുളകും പോലെ മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വിപ്ലവം സൃഷ്ടിച്ച മറ്റൊരു പരമ്പര ഇല്ലെന്ന് വേണം പറയാന്‍. അഞ്ച് വര്‍ഷത്തോളം വിജയകരമായി സംപ്രേക്ഷണം ചെയ്ത പരമ്പര അപ്രതീക്ഷിതമായിട്ടായിരുന്നു അവസാനിപ്പിച്ചത്.
ഉപ്പും മുളകും നിര്‍ത്തിയെന്ന് ആദ്യമൊന്നും പ്രേക്ഷകര്‍ക്ക് വിശ്വസിക്കുവാനായിരുന്നില്ല. പരമ്പര അവസാനിച്ചതായി ഔദ്യോഗികമായി മെയില്‍ വന്നുവെന്നും നടി അനു ജോസഫിന്റെ യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ ബിജു സോപാനം വെളിപ്പെടുത്തുകയാണ്
ചെറിയ വേഷങ്ങളൊക്കെ ചെയ്തിരുന്നെങ്കിലും ഉപ്പും മുളകിലുമാണ് പ്രധാനമായി വന്നത്. അതിന് ശേഷം സിനിമകളൊക്കെ കിട്ടി തുടങ്ങി. ഉപ്പും മുളകും ജീവിതത്തിലെ വലിയൊരു ഭാഗമായിരുന്നു. സ്ക്രീപ്റ്റില്‍ അഭിപ്രായം പറയാനും കഥാപാത്രത്തിന് ഏത് വഴിയ്ക്കും പോകാനുള്ള സ്വതന്ത്ര്യവുമൊക്കെ ഉണ്ടായിരുന്നു. എഴുതി പിടിപ്പിക്കുന്നത് പോലെയൊന്നുമല്ല ഞങ്ങള്‍ ചെയ്തിരുന്നത്. പക്ഷേ അതിന്റെ നട്ടെല്ല് സ്ക്രീപ്റ്റ് തന്നെയായിരുന്നു. സ്ക്രീപ്റ്റ് ഇല്ലെന്ന് പലരും പറയുമെങ്കിലും ഉണ്ടായിരുന്നു.
പലതും ഞങ്ങളുടെ കഥ തന്നെയാണ്. കേശുവിന്റെ കഥ വരെ ഷോ യില്‍ ചെയ്തിട്ടുണ്ട്. പാറുക്കുട്ടിയ്ക്ക് കഥ പറയാന്‍ അറിയാത്തത് കൊണ്ട് അവള് പറഞ്ഞിട്ടില്ല. ബാക്കി ഓരോരുത്തരും സാഹചര്യത്തിന് അനുസരിച്ച് ഓരോ സീനുകളും പറയുമായിരുന്നു. അങ്ങനെ ഓരോ കഥകളും പറഞ്ഞ കൂട്ടത്തില്‍ ഇനിയും കഥ പറയാനുണ്ട്. പാറുക്കുട്ടിയൊക്കെ നമ്മള് പറഞ്ഞ് കൊടുക്കുന്നത് പോലെ ആയിരിക്കില്ല പറയുക. ഞാന്‍ എനിക്കിഷ്ടമുള്ളത് ചെയ്യും. നിങ്ങള്‍ പുറകേ വന്നോളു എന്ന നിലപാടാണ് അവള്‍ക്ക്. അതിനുള്ള സ്വതന്ത്ര്യം ഷോ യിലുണ്ട്.
ഒരു കുടുംബം പോലെയാണ് കഴിഞ്ഞത്. ഷോ നീണ്ട് പോകുമ്പോള്‍ അവിടെ കിടന്ന് ഉറങ്ങുന്ന സാഹചര്യം വരെ ഉണ്ട്. അങ്ങനെ അഞ്ച് വര്‍ഷം പോയത്. പക്ഷേ മാറ്റം അനിവാര്യമാണ്. ഓരോരുത്തരും ഓരോ രീതിയിലായി തുടങ്ങി. എനിക്ക് ഇങ്ങനെയേ പറ്റു. ഇതുപോലെയുള്ള രീതിയില്‍ പോവണം, പിള്ളേരുടെ കുട്ടിത്തമൊക്കെ മാറി. ലാസ്റ്റ് സീന്‍ ഏതാണെന്ന് ഞങ്ങളോട് പറഞ്ഞില്ല. അതുകൊണ്ട് പ്രശ്നമില്ല. പലരും അന്ന് അവിടെ ഇല്ലായിരുന്നു. പെട്ടെന്ന് ഇത് നിര്ത്തിക്കോളാന് സംവിധായകന് പറഞ്ഞു. എന്താണെന്ന് അറിയില്ല, ഓഫീസിലേക്ക് പോവട്ടെ എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ബിജു സോപാനം പറയുന്നു
പിന്നെ ആരൊക്കെയോ പറഞ്ഞു ഉപ്പും മുളകിനും രണ്ടാം ഭാഗം വരുമെന്ന്. അങ്ങനെ ഇത് ഉണ്ടോ ഇല്ലയോ എന്ന രീതിയിലാണ് മുന്നോട്ട് പോയത്. അതുകൊണ്ട് കാര്യമായ വിഷമമായില്ല. ഇതിനി ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് നമുക്ക് തന്നെ തോന്നി തുടങ്ങി. പെട്ടെന്ന് നിര്‍ത്തുകയാണെന്ന് പറഞ്ഞില്ല. മാത്രമല്ല ക്ലൈമാക്സ് എപ്പിസോഡും ഷൂട്ട് ചെയ്തിരുന്നില്ല. പണ്ട് ഈ ഷോ അവസാനിക്കുമ്പോള്‍ ക്ലൈമാക്സ് എങ്ങനെ ആയിരിക്കണമെന്ന് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിരുന്നതായിട്ടും ബിജു പറയുന്നു.
അങ്ങനെ ഒന്ന് ഉണ്ടാവല്ലേ. വിഷമമാവുമെന്ന് ഓക്കെ കരുതി ഇരുന്നതാണ്. പെട്ടെന്ന് ഷോ നിര്‍ത്തിയെങ്കിലും ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം നല്ലൊരു കഥയുമായി എത്തുമെന്ന് തന്നെയാണ് കരുതിയത്. ഓദ്യോഗികമായി അവിടെ നിന്നും മെയില്‍ വരുന്നത് വരെ ഉപ്പും മുളകും നിര്‍ത്തിയെന്ന് ഞാന്‍ വിശ്വസിച്ചിട്ടില്ല. ഇല്ലാന്നുള്ള മെയില്‍ വന്നിട്ടുണ്ടെന്ന് ബിജു സോപാനം വ്യക്തമാക്കി. റിപ്പീറ്റ് വരുന്നത് കൊണ്ട് ഇപ്പോഴും പരമ്പര നിര്‍ത്തിയിട്ടില്ലെന്ന് കരുതുന്ന ആളുകളുമുണ്ട്. അതൊക്കെയാണ് വലിയൊരു സന്തോഷമെന്നും ബിജു സോപാനം വ്യക്തമാക്കി.
