Social Media
ഇവര്‍ക്ക് രണ്ടുപേര്‍ക്കും എപ്പോഴും സിനിമ മാത്രമേ സംസാരിക്കാനുളളൂ… ചിത്രം പങ്കുവെച്ച് സുപ്രിയ
ഇവര്‍ക്ക് രണ്ടുപേര്‍ക്കും എപ്പോഴും സിനിമ മാത്രമേ സംസാരിക്കാനുളളൂ… ചിത്രം പങ്കുവെച്ച് സുപ്രിയ
പ്രേഷകരുടെ പ്രിയപ്പെട്ട താരപത്നിയാണ് സുപ്രിയ മേനോന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ സുപ്രിയ എല്ലാ വിശേഷങ്ങളും പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ സുപ്രിയ പങ്കുവെച്ച ഒരു ചിത്രവും അതിന് നല്കിയ ക്യാപ്ഷനുമാണ് ശ്രദ്ധേയമാകുന്നത്. മോഹന്‍ലാലിനോടൊപ്പം പൃഥ്വിരാജ് നില്ക്കുന്ന ചിത്രമാണ് സുപ്രിയ ഷെയര്‍ ചെയ്തത്.
‘ഇവര്‍ക്ക് രണ്ടുപേര്‍ക്കും എപ്പോഴും സിനിമ മാത്രമേ സംസാരിക്കാനുളളൂ’ എന്നാണ് സുപ്രിയ ചിത്രത്തിന് നല്കിയിരിക്കുന്നു ക്യാപ്ഷന്‍. ചിത്രംഇതിനോടകം തന്നെ വൈറലായിട്ടുണ്ട്
കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാവുന്ന ‘ബറോസ്’ എന്ന ചിത്രത്തിന്റെ പൂജയ്ക്കും പൃഥ്വിയും സുപ്രിയയും എത്തിയിരുന്നു.
ചടങ്ങിനിടെ മമ്മൂട്ടിക്കൊപ്പം സുപ്രിയ പങ്കുവച്ച സെല്‍ഫി ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെയും ശ്രദ്ധ നേടുകയാണ്. ബറോസില്‍ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ബറോസില്‍ അഭിനയിക്കുന്നതിന്റെ ആവേശവും സന്തോഷവുമൊക്കെ പൃഥ്വി പങ്കുവെച്ചിരുന്നു
ചടങ്ങുകള്‍ക്ക് ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും കണ്ടപ്പോള്‍ എടുത്ത ചിത്രമായിരുന്നു ഇത്.
