Actress
അലമ്പ് ക്ലാസിലേക്ക് പ്രിന്‍സിപ്പല്‍ കേറി വരുന്നത് പോലെയാണ് മമ്മൂക്ക വരുന്നത്: ഗായത്രി
അലമ്പ് ക്ലാസിലേക്ക് പ്രിന്‍സിപ്പല്‍ കേറി വരുന്നത് പോലെയാണ് മമ്മൂക്ക വരുന്നത്: ഗായത്രി
പരസ്പരം സീരിയലിലൂടെ മലയാളികളുടെ പ്രിയങ്കരിയായ താരമാണ് ഗായത്രി അരുണ്‍. വര്‍ഷങ്ങളോളം സംപ്രേക്ഷണം ചെയ്ത പരമ്പര കുടുംബ പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. വണില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച അനുഭവം ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി മനസുതുറന്നിരുന്നു.
മമ്മൂക്കയെ തിയ്യേറ്ററില്‍ കാണുന്ന പോലെയാണ് എനിക്ക് നേരിട്ട് കാണുമ്പോഴും തോന്നിയതെന്ന് ഗായത്രി അരുണ്‍ പറയുന്നു. നമ്മളിങ്ങനെ തിയ്യേറ്ററില്‍ കാണുന്ന പോലെ അദ്ദേഹത്തെ നോക്കിയിരുന്നു. മമ്മൂക്കയുടെ കൂടെയായിരുന്നു എന്റെ ഫസ്റ്റ് കോമ്പിനേഷന്‍ സീന്‍ വന്നത്.
പക്ഷേ അതൊരു ദൈര്‍ഘ്യമേറിയ സ്വീക്വന്‍സായിരുന്നു. അത് മൂന്നാല് ദിവസം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സിനിമയില് കുറച്ച് പ്രാധാന്യമുളള സീനാണത്. അപ്പോ അതില് മമ്മൂക്ക എന്റെ കൂടെയുളള കോമ്പിനേഷന്‍ വരുന്നത് രണ്ടാമത്തെയോ മൂന്നാമത്തെയോ ദിവസമാണ്.
ഞാന്‍ ഭയങ്കര എക്‌സൈറ്റഡായിരുന്നു. പിന്നെ മമ്മൂക്ക സെറ്റിലേക്ക് വരുന്നത് ഒരു അലമ്പ് ക്ലാസിലേക്ക് പ്രിന്‍സിപ്പല്‍ വരുന്നത് പോലെയായിരിക്കും. അതുപോലത്തെ ഒരു ഫീലാണ് മമ്മൂക്ക സെറ്റിലുളളപ്പോള്‍. എല്ലാവരും പതിയെ ഒകെയെ സംസാരിക്കൂ.
അപ്പോ മൊത്തത്തില് നമ്മള്‍ക്ക് അയ്യോ എന്നൊരു പേടിയുണ്ടാവും. മമ്മൂക്കയില്‍ നിന്നും കുറെ കാര്യങ്ങള്‍ പഠിക്കാനായി, കാരണം കുറെ വര്‍ഷം എക്‌സ്പീരിയന്‍സ് ഉളള ഒരാളല്ല, ലെജന്‍ഡ് ആണ് അദ്ദേഹം, അഭിമുഖത്തില്‍ ഗായത്രി അരുണ്‍ പറഞ്ഞു.
മമ്മൂട്ടിയുടെ എറ്റവും പുതിയ ചിത്രമായ വണ്‍ ആണ് ഗായത്രി അഭിനയിച്ച പുതിയ സിനിമ. മാര്‍ച്ച് 26നാണ് വണ്‍ തിയ്യേറ്ററുകളിലെത്തുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രം സന്തോഷ് വിശ്വനാഥനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
malayalam
