Connect with us

കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീനിഷ്

Actress

കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീനിഷ്

കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള വീഡിയോ പങ്കുവെച്ച് ശ്രീനിഷ്

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. ആരാധകര്‍ ഇവരെ പേളിഷ് എന്നാണ് വിളിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ദമ്പതികള്‍ക്ക് പെണ്‍കുഞ്ഞ് ജനിച്ചത്. ഇപ്പോഴിതാ, മകളെ താലോലിയ്ക്കുന്ന ഒരു വീഡിയോ പങ്കുവയ്ക്കുകയാണ് ശ്രീനിഷ്.

‘എന്റെ കുഞ്ഞുരാജകുമാരിയ്ക്ക് ഒപ്പമുള്ള പ്ലേ ടൈം,’ എന്ന കുറിപ്പോടെയാണ് ശ്രീനിഷ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ബിഗ്‌ബോസ് മലയാളം സീസണ്‍ ഒന്നിലെ മത്സരാര്‍ത്ഥികളായിരുന്നു ഇരുവരും. ഹൗസിനുള്ളില്‍ വെച്ച് ഷോയ്ക്കിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു.

തുടര്‍ന്ന് വെളിയിലെത്തിയ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരുമായി. അതേസമയം പേളിയും കഴിഞ്ഞ ദിവസം മകളുടെ ആദ്യ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘ഒരു പെണ്‍കുഞ്ഞാണ്. ഈ മനോഹര നിമിഷം നിങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.

ഒരുമിച്ചുള്ള? ഞങ്ങളുടെ ആദ്യ ചിത്രം. പേളിയുടെ ചിത്രത്തിന് താഴെ ‘ഡാഡിയുടെ ഫോട്ടോഗ്രഹി’ എന്ന് ശ്രീനിഷും കമന്റ് ചെയ്തിരുന്നു. ശനിയാഴ്ച രാത്രിയാണ് തങ്ങള്‍ക്ക് ഒരു പെണ്‍കുഞ്ഞ് ജനിച്ച വിവരം ശ്രീനിഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഞങ്ങള്‍ രണ്ടു പേരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു. എന്നാല്‍ ശ്രീനിഷ് കുറച്ച് ക്ഷീണിതനാണ്, അത് സാരമില്ല. കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് എല്ലാവരും എന്നോട് പറഞ്ഞു. പക്ഷെ എന്റെ കുടുംബത്തെ പോലെ ഞാന്‍ സ്‌നേഹിക്കുന്ന നിങ്ങള്‍? ഓരോരുത്തരുമായും ഈ ചിത്രം പങ്കുവയ്ക്കുന്നതില്‍ ഒരു തെറ്റുമില്ലെന്ന് എനിക്ക് തോന്നി. നിങ്ങളുടെയെല്ലാം അനുഗ്രഹം വേണം,’ എന്നായിരുന്നു ചിത്രം പങ്കുവച്ചുകൊണ്ട് പേളി കുറിച്ചത്.

malayalam

Continue Reading
You may also like...

More in Actress

Trending