Malayalam
ഞങ്ങൾ വിവാഹിതരാകുന്നു; കൈയ്യിലും മുഖത്തുമെല്ലാം ചായം പൂശി കാമുകനൊപ്പം സേവ് ദ് ഡേറ്റ് ചിത്രങ്ങളുമായി ദുർഗ കൃഷ്ണ;
ഞങ്ങൾ വിവാഹിതരാകുന്നു; കൈയ്യിലും മുഖത്തുമെല്ലാം ചായം പൂശി കാമുകനൊപ്പം സേവ് ദ് ഡേറ്റ് ചിത്രങ്ങളുമായി ദുർഗ കൃഷ്ണ;
തനി നാടന്‍ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്ക് സുപരിചിതയായ ദുർഗ കൃഷ്ണ അടുത്തിടെയാണ് ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിപ്പിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ സിനിമയിൽ തന്റെതായ ഒരിടം നേടിയെടുത്തു
യുവസിനിമാ നിർമാതാവും അടുത്തസുഹൃത്തുമായ അർജുൻ രവീന്ദ്രനുമായി പ്രണയത്തിലാണെന്നും വൈകാതെ തന്നെ വിവാഹമുണ്ടാവുമെന്നും നേരത്തെ താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോൾ ഇതാ ഏപ്രില്‍ 5നാണ് ഞങ്ങളുടെ വിവാഹമെന്നും സേവ് ദ ഡേറ്റിന്റെ ചിത്രങ്ങളാണ് ദുര്‍ഗ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.
കൈയ്യിലും മുഖത്തുമെല്ലാം ചായം പൂശി കാമുകനൊപ്പം ചിരിച്ച് നില്ക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചത്. താരങ്ങളും ആരാധകരുമുള്‍പ്പടെ നിരവധി പേരാണ് ചിത്രങ്ങള്‍ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്
4 വര്‍ഷമായി താനും അര്‍ജുനും പ്രണയത്തിലാണെന്നായിരുന്നു നേരത്തെ ദുര്‍ഗ വെളിപ്പെടുത്തിയത് കാമുകനൊപ്പമുള്ള ചിത്രങ്ങളും അന്ന് ദുര്‍ഗ പോസ്റ്റ് ചെയ്തിരുന്നു.
അര്‍ജുനാണ് ആദ്യം പ്രണയം പറഞ്ഞത്. നല്ല സുഹൃത്തുക്കളായിരുന്നു ഞങ്ങള്‍. ബര്‍ത്ത് ഡേയ്ക്കെല്ലാം സര്‍പ്രൈസ് തരാറുണ്ടായിരുന്നു അദ്ദേഹം. അതെല്ലാം ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ട്. വിവാഹ ശേഷവും അഭിനയിക്കുന്നതില്‍ അദ്ദേഹത്തിന് പ്രശ്നമില്ലെന്നും ദുര്‍ഗ പറഞ്ഞിരുന്നു. നിര്‍മ്മാതാവാണ് അര്ജുന്.
അതിനാല്‍ത്തന്നെ താന്‍ അഭിനയിക്കുന്നതില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നായിരുന്നു താരം പറഞ്ഞത്
പൃഥ്വിരാജ് നായകാനായി എത്തിയ വിമാനം എന്ന ചിത്രത്തിലെ നായികയായിട്ടാണ് ദുര്‍ഗ അഭിനയ രംഗത്ത് എത്തുന്നത്. ക്ലാസിക്കല്‍ ഡാന്‍സര്‍ കൂടിയായ ദുര്‍ഗ പ്രേതം 2, കുട്ടിമാമ, ലവ് ആക്ഷന്‍ ഡ്രാമ, വൃത്തം, കിംഗ് ഫിഷ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
മോഹന്‍ലാല്‍ ചിത്രമായ റാമിലും അഭിനയിച്ചിരുന്നു താരം. മോഹന്‍ലാലിനെ കാണാനും അദ്ദേഹത്തിനൊപ്പം അഭിനയിക്കാനും കഴിഞ്ഞത് കരിയറിലെ വലിയൊരു നേട്ടമായി കാണുന്നുവെന്നായിരുന്നു ദുര്‍ഗ പ്രതികരിച്ചത്.
