Connect with us

ആ എണ്ണമറ്റ ഓര്‍മ്മകളും സിനിമയിലെ നമ്മുടെ ആ നല്ല നിമിഷങ്ങളും ഓര്‍മ്മിക്കുന്നു; ആശംസകളുമായി സുരേഷ് ഗോപി

Malayalam

ആ എണ്ണമറ്റ ഓര്‍മ്മകളും സിനിമയിലെ നമ്മുടെ ആ നല്ല നിമിഷങ്ങളും ഓര്‍മ്മിക്കുന്നു; ആശംസകളുമായി സുരേഷ് ഗോപി

ആ എണ്ണമറ്റ ഓര്‍മ്മകളും സിനിമയിലെ നമ്മുടെ ആ നല്ല നിമിഷങ്ങളും ഓര്‍മ്മിക്കുന്നു; ആശംസകളുമായി സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു നടി ശോഭനയുടെ പിറന്നാൾ. പതിനാലാം വയസിൽ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ശോഭന ഇന്ന് തന്റെ 51ാം വയസിലേക്ക് കടക്കുകയാണ്. ]

ഇതിനോടകം നിരവധി താരങ്ങളും ആരാധകരുമാണ് പ്രിയ നായികയ്ക്ക് ജൻമദിന ആശംസകളുമായി സാമൂഹിക മാദ്ധ്യമങ്ങളിൽ എത്തിയത്

ശോഭനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന താരങ്ങളുടെ കൂട്ടത്തില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ സുരേഷ്ഗോപിയുമുണ്ട്. അദ്ദേഹം ഫെയ്‌സ്ബുക്കിലൂടെയായിരുന്നു താരത്തിത് ആശംസകളുമായി രംഗത്തെത്തിയത്.പ്രിയപ്പെട്ട ശോഭന, നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍ നേരുന്നു! ആ എണ്ണമറ്റ ഓര്‍മ്മകളും സിനിമയിലെ നമ്മുടെ ആ നല്ല നിമിഷങ്ങളും ഓര്‍മ്മിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ എന്നും അദ്ദേഹം കുറിച്ചു

1970 മാർച്ച് 21 ന് തിരുവനന്തപുരത്തായിരുന്നു ശോഭന ചന്ദ്രകുമാർ പിള്ള എന്ന ശോഭനയുടെ ജനനം. 1980ൽ തമിഴിൽ അരങ്ങേറിയ ശോഭന 1984ൽ പുറത്തിറങ്ങിയ ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ബാലചന്ദ്രമേനോന്റെ നായികയായി മലയാള സിനിമയിൽ എത്തിയത്.

ആദ്യ സിനിമയിലൂടെ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ശോഭനയെ പിന്നീട് ഒരുപിടി നല്ല വേഷങ്ങൾ തേടിയെത്തി. മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമൊക്കെ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.

മണിചിത്രത്താഴില്‍ സുരേഷ് ഗോപിക്കും മോഹന്‍ലാലിനും ഒപ്പം തകര്‍ത്തഭിനയിച്ച ശോഭനയുടെ നാഗവല്ലി വേഷം ഇന്നും പ്രേക്ഷകരുടെ മനസില്‍ മായാതെ നില്‍ക്കുന്നു. ഒരു വേളയില്‍ സിനിമയില്‍ സജീവമല്ലായിരുന്ന ശോഭന 2020 ല്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ശക്തമായ തിരിച്ചുവരവ് നടത്തി.

സുരേഷ് ഗോപിക്കൊപ്പം ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച ശോഭന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. ശക്തവും മനോഹരവുമായ അഭിനയത്തിലൂടെ അവർ ആരാധകരുടെ മനംകവർന്നു.

More in Malayalam

Trending

Recent

To Top