Malayalam
ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞു! പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥി പുറത്തായി!
ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞു! പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥി പുറത്തായി!
ബിഗ് ബോസ് ഒരുമാസം പിന്നിടുമ്പോൾ ഇത് വരെ മൂന്നു എലിമിനേഷനുകൾ ആണ് നടന്നത്. ഇപ്പോൾ ഇതാ വൈൽഡ് കാർഡ് എൻട്രി ആയെത്തിയ രമ്യ പുറത്തേക്ക്. സീസണിലെ പതിനെട്ടാമത്തെ മത്സരാര്‍ഥിയായിട്ടാണ് , രമ്യ ബിഗ് ബോസ് സീസണ് 3ലേക്ക് എത്തിയത്.
ഫിറോസ്-സജിന, ഡിംപല്‍, കിടിലം ഫിറോസ്, മജിസിയ, സായ് വിഷ്ണു, രമ്യ പണിക്കര്‍ എന്നിവരാണ് കഴിഞ്ഞ വാരം നോമിനേഷന് ലിസ്റ്റില്‍ ഉണ്ടായിരുന്നത്.
അവസാന നിമിഷം വരെ സസ്പെന്‍സ് നിലനിര്‍ത്തിക്കൊണ്ടായിരുന്നു ബിഗ് ബോസിന്റെ പ്രഖ്യാപനം. മജ്സിയ ഭാനുവും രമ്യയുമാണ് എവിക്ഷനില്‍ അവസാനമുണ്ടായത്.
ബിഗ് ബോസ് ഹൗസില്‍ അടുത്ത സുഹൃത്തുക്കളായി കഴിഞ്ഞ രണ്ട് പേരാണ് ഇരുവരും. ഒരേ വൈബ് കിട്ടിയ ആളാണ് മജ്സിയ എന്നാണ് രമ്യ പ്രിയ സുഹൃത്തിനെ കുറിച്ച് പറഞ്ഞത്. എന്തുണ്ടെങ്കിലും ഞങ്ങള്‍ പരസ്പരം തുറന്നുപറയാറുണ്ട്. ലാലേട്ടനുമുന്നില്‍ മജ്സിയയും ഇതേ അഭിപ്രായമാണ് രമ്യയെ കുറിച്ച് പറഞ്ഞത്. ആര് പുറത്തുപോവണമെന്നാണ് നിങ്ങള്‍ പറയുക എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ഇവിടെ നില്‍ക്കണം അവള് പോണം എന്ന് ചിരിയോടെ രമ്യ പറഞ്ഞു. തുടര്‍ന്ന് ഇതേപോലെ തന്നെ മജ്സിയയും പറഞ്ഞു.
ഇത്തവണ പ്രേക്ഷകരുടെ പിന്തുണ ലഭിച്ചില്ല. എന്നാല്‍ മറ്റ് മല്‍സരാര്‍ത്ഥികളില്‍ നിന്നും വ്യത്യസ്തമായി അധികം കരയാതെ ബോള്‍ഡായി നിന്നാണ് രമ്യ ബിഗ് ബോസ് ഹൗസിനോട് വിടപറഞ്ഞത്.
വീക്ക്ലി ടാസ്ക്കിലെ രമ്യയുടെ കഥാപാത്രത്തിന്റെ പാട്ട് പ്ലേ ചെയ്തപ്പോഴാണ് രമ്യയാണ് പുറത്തായതെന്ന് എല്ലാവരും അറിഞ്ഞത്. നമ്മളിലെ പരിമളം എന്ന ക്യാരക്ടറായിരുന്നു രമ്യയ്ക്ക് ചെയ്തത്. ചിത്രത്തിലെ കാത്ത് കാത്തൊരു മഴയത്ത് എന്ന പാട്ടാണ് ബിഗ് ബോസ് പ്ലേ ചെയ്തത്.
ഇത് കേട്ടപ്പോള്‍ ആദ്യം ഒരു കണ്ഫ്യൂഷന് രമ്യയ്ക്കുണ്ടായെങ്കിലും പുറത്തായ വിവരം മോഹന്‍ലാല്‍ തന്നെ രമ്യയെ അറിയിച്ചു. എവിക്ഷനില്‍ അവസാനം സ്വന്തം പാട്ട് വരുന്നവര്‍ പുറത്താവുമെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. തുടര്‍ന്നാണ് രമ്യയുടെ പാട്ട് വന്നത്.
എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ് ഹൗസിലെ അനുഭവം എന്ന മോഹന്‍ലാലിന്റെ ചോദ്യത്തിന് രമ്യയുടെ മറുപടി ഇങ്ങനെ ആയിരുന്നു- “നല്ലൊരു എക്സ്പീരിയന്‍സ് ആയിരുന്നു. ഞാന്‍ ആദ്യമായിട്ടാണ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ആദ്യമായിട്ട് ബിഗ് ബോസിനും ഏഷ്യാനെറ്റിനും നന്ദി പറയുന്നു. ഒരുപാട് സന്തോഷമായി. ഇത്രയും ദിവസമെങ്കിലും എനിക്ക് മത്സരിക്കാന്‍ സാധിച്ചു. അതില്‍ ഞാന്‍ വളരെ ഹാപ്പിയാണ്”, രമ്യ പറഞ്ഞു.
ഇനിയും നിന്നിരുന്നെങ്കില്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്യാമായിരുന്നെന്ന് തോന്നിയോ എന്നായിരുന്നു മോഹന്‍ലാലിന്റെ അടുത്ത ചോദ്യം. തീര്‍ച്ഛയായും എന്ന് രമ്യയുടെ മറുപടി. “പ്രിന്‍സിപ്പലിന്റെ റോള്‍ ചെയ്ത ഗെയിമിന്റെ സമയത്ത് പനി ഉണ്ടായിരുന്നു. എന്നിട്ടും ഞാന്‍ ആ ക്യാരക്ടര്‍ വിടാതെ ടാസ്ക് കഴിയുന്നതുവരെ നിന്നു. അതുപോലെയാണ് പരിമളം എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതും.
ഉടനീളം ക്യാരക്ടര്‍ ആയിട്ടു നിന്നു. പിന്നെ എനിക്ക് തോന്നിയത് ഞാന്‍ എന്തു വന്നാലും ഓപണ്‍ ആയിട്ട് സംസാരിക്കും. ഒളിച്ചുവെക്കില്ല. അത് ഞാന്‍ ഓപ്പണ്‍ ആയിട്ട് സംസാരിച്ചു. അത് കുറച്ച് മത്സരാര്‍ഥികള്‍ക്ക് ഇഷ്ടമായില്ല. പക്ഷേ അതിനെ ഒരു ഗെയിം സ്പിരിറ്റ് ആയിട്ടേ എടുക്കുന്നുള്ളൂ”, രമ്യ പറഞ്ഞവസാനിപ്പിച്ചു.
ഒമര്‍ ലുലു സംവിധാനം ചെയ്ത ‘ചങ്ക്സ്’ എന്ന ചിത്രത്തില്‍ രമ്യ അവതരിപ്പിച്ച ‘ജോളി മിസ്’ എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. തിരുവനന്തപുരം സ്വദേശിനിയായ രമ്യ ഇപ്പോള്‍ കൊച്ചിയിലാണ് താമസം.
