Connect with us

ത്രില്ലിലായിരുന്നു; പക്ഷെ ടെന്‍ഷനും പേടിയും കാരണം ഡയലോഗ് പറയാൻ കഴിഞ്ഞില്ല; ഒടുവിൽ മമ്മൂക്ക നേരിട്ടെത്തി; ദി പ്രീസ്റ്റ് ലെ അനുഭവം പറഞ്ഞ് സാനിയ ഇയ്യപ്പന്‍

Malayalam

ത്രില്ലിലായിരുന്നു; പക്ഷെ ടെന്‍ഷനും പേടിയും കാരണം ഡയലോഗ് പറയാൻ കഴിഞ്ഞില്ല; ഒടുവിൽ മമ്മൂക്ക നേരിട്ടെത്തി; ദി പ്രീസ്റ്റ് ലെ അനുഭവം പറഞ്ഞ് സാനിയ ഇയ്യപ്പന്‍

ത്രില്ലിലായിരുന്നു; പക്ഷെ ടെന്‍ഷനും പേടിയും കാരണം ഡയലോഗ് പറയാൻ കഴിഞ്ഞില്ല; ഒടുവിൽ മമ്മൂക്ക നേരിട്ടെത്തി; ദി പ്രീസ്റ്റ് ലെ അനുഭവം പറഞ്ഞ് സാനിയ ഇയ്യപ്പന്‍

കോവിഡ് മഹാമാരിയ്ക്കു ശേഷം, തകര്‍ന്നു പോയ സിനിമ മേഖലയെ കൈപിടിച്ചുയർത്തുകയായിരുന്നു മമ്മൂട്ടി നായകനായെത്തിയ ദി പ്രീസ്റ്റ്. കാത്തിരിപ്പിന് ശേഷം തിയേറ്ററുകള്‍ തുറന്നപ്പോള്‍ എത്തിയ ആദ്യ മമ്മൂട്ടി ചിത്രം കൂടിയായിരുന്നു ഇത്. ചിത്രം വിജയകരമായി മുന്നേറുകയാണ്

ഇപ്പോൾ ഇതാ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് നടി സാനിയ ഇയ്യപ്പന്‍ മനസ്സ് തുറക്കുന്നു . ത്രില്ലില്‍ ആയിരുന്നെങ്കിലും ടെന്‍ഷനും പേടിയുമായി ഡയലോഗ് പോലും പറയാന്‍ കഴിയാത്ത അവസ്ഥയായിരുന്നു തനിക്ക് എന്നാണ് സാനിയ പറയുന്നത്. ഒടുവില്‍ തന്നെ ഡയലോഗ് പഠിപ്പിക്കാനായി മമ്മൂട്ടി വരെ എത്തിയെന്നും സാനിയ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ പറയുന്നു

മോഹന്‍ലാലിന്റെ ലൂസിഫറിന് ശേഷം മമ്മൂട്ടിയോടൊപ്പം ഒരു ചിത്രം ചെയ്യാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലായിരുന്നു. മമ്മൂക്കയാണ് നായകനെന്ന് സംവിധായകന്‍ ജോഫിന്‍ പറഞ്ഞപ്പോള്‍ തന്നെ വളരെ എക്സൈറ്റഡ് ആയിരുന്നു. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങിയപ്പോള്‍ വളരെയധികം ടെന്‍ഷനിലായി. പേടിച്ചിട്ട് ഡയലോഗ് പോലും പറയാന്‍ പറ്റാത്ത അവസ്ഥ.

മമ്മൂക്കയുമായി ആദ്യ ദിവസം ഡയലോഗ് പറയുമ്പോള്‍ ക്ഷ, ജ്ഞ, ഠ വരച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയില്ല. നേരത്തെ മമ്മൂക്കയുടെ കൂടെ ബാല്യകാലസഖിയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അന്നൊന്നും പ്രശ്നം ഉണ്ടായിരുന്നില്ല. ജോഫിന്‍ ചേട്ടനോട് ചോദിച്ചാല്‍ അറിയാം, ഒരുമാതിരി വിറച്ചിട്ടൊക്കെയാണ് ഡയലോഗ് പറഞ്ഞു കൊണ്ടിരുന്നത്.

പിന്നെ നോക്കുമ്പോള്‍ മമ്മൂക്ക തനിക്ക് ഡയലോഗ് പഠിപ്പിച്ചു തരുന്നു. എന്നിട്ട് ചില ചോദ്യങ്ങള്‍ ചോദിക്കുന്നു, ആരാണ് അത്, ആരാണ് ഇത് എന്നൊക്കെ. അപ്പോള്‍ തനിക്ക് വീണ്ടും തെറ്റിപ്പോകും. ഫുള്‍ സീന്‍ തന്നെ അടുത്ത ദിവസം റീഷൂട്ട് ചെയ്യേണ്ടി വന്നു.

താന്‍ കാരണമാണോ അല്ലെങ്കില്‍ ടെക്നിക്കല്‍ പ്രോബ്ലമാണോ എന്ന് നാണക്കേടുകൊണ്ട് ചോദിച്ചില്ല. ടെക്നിക്കല്‍ പ്രോബ്ലമാണെന്ന് കേട്ടപ്പോള്‍ പിന്നെ സമാധാനമായി. ഇത്രയും ടെന്‍ഷന്‍ അടിച്ച മറ്റൊരു അവസരം ഉണ്ടായിട്ടില്ല. എന്നാല്‍ സീനിയര്‍ താരങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ ശരിക്കും ടെന്‍ഷന്റെ ആവശ്യമില്ലെന്നാണ് തോന്നുന്നത്. കാരണം അവരില്‍ നിന്ന് കുറേക്കാര്യങ്ങള്‍ പഠിക്കാന്‍ പറ്റുന്നുണ്ട് എന്നും സാനിയ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top