Connect with us

നീ എല്ലാം തികഞ്ഞവളാണ്; പഴയ ഫോട്ടോ പങ്കുവെച്ച് സമീറ റെഡ്ഡി

Malayalam

നീ എല്ലാം തികഞ്ഞവളാണ്; പഴയ ഫോട്ടോ പങ്കുവെച്ച് സമീറ റെഡ്ഡി

നീ എല്ലാം തികഞ്ഞവളാണ്; പഴയ ഫോട്ടോ പങ്കുവെച്ച് സമീറ റെഡ്ഡി

വാരണം ആയിരം എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടിയാണ് സമീറ റെഡ്ഡി. ബോളിവുഡിലും ഒരു പിടി നല്ല വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. ഗൗതം മേനോന്‍ സംവിധാനം നിർവഹിച്ച വാരണം ആയിരത്തിൽ സൂര്യയുടെ നായികയായാണ് സമീറ അഭിനയിച്ചത്. സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹന്‍ലാലിനൊപ്പം ‘ഒരു നാള്‍ വരും’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തും പ്രിയങ്കരിയായിരുന്നു താരം.

വിവാഹത്തിന് ശേഷം സിനിമയില്‍നിന്ന് വിട്ടു നില്‍ക്കുകയാണ് സമീറയിപ്പോള്‍. 2014-ലാണ് സമീറ അക്ഷയ് വര്‍ധയെ വിവാഹം കഴിക്കുന്നത്. ഇപ്പോൾ സിനിമയില്‍ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ശക്തമായ നിലപാടുകളും ആരാധകരുമായി പങ്കുവക്കാറുണ്ട് താരം.

തനിക്ക് വിക്ക് ഉണ്ടായിരുന്നുവെന്ന കാര്യം മുൻപൊരു അഭിമുഖത്തിൽ സമീറ റെഡ്ഡി വെളിപ്പെടുത്തിയിരുന്നു. അക്കാരണം കൊണ്ടുതന്നെ മറ്റുളളവരോട് സംസാരിക്കാൻ തനിക്ക് ഭയമുണ്ടായിരുന്നുവെന്നും ആ പ്രശ്നത്തിൽ നിന്നും തന്നെ പുറത്തുകടക്കാൻ സഹായിച്ചത് നടൻ ഋത്വിക് റോഷൻ ആണെന്നും സമീറ പറഞ്ഞിരുന്നു.

ഇപ്പോഴിതാ വീണ്ടും കൗമാരകാലത്തെ ഒരു ചിത്രം പങ്കുവച്ച് കൈയ്യടി നേടുകയാണ് സമീറ. വ്യത്യസ്തതകളെ അംഗീകരിക്കാനും സ്വീകരിക്കാനും കുട്ടികളെ പഠിപ്പിക്കണമെന്നും അവരെ അനുകമ്പയുള്ളവരാക്കി വളര്‍ത്തണമെന്നും സമീറ പറയുന്നു.

”ഭാരക്കൂടുതലും വിക്കും ഒരു കൗമരക്കാരി എന്ന നിലയില്‍ എന്റെ ജീവിതം ദുഷ്‌കരമാക്കിയിരുന്നു. ഇന്ന് ഞാന്‍ എന്റെ കുട്ടികളെ കൂടുതല്‍ ക്ഷമയുള്ളവരാകാന്‍ പ്രാപ്തരാക്കുകയാണ്. എല്ലാവരും ഒരുപോലെയല്ല എന്ന സത്യം മനസ്സിലാക്കുക, വ്യത്യസ്തതകളെ അംഗീകരിക്കുക. വേദനിപ്പിക്കുന്ന വാക്കുകളെ അതിജീവിക്കാന്‍ വിഷമകരമാണ്.

എന്നാല്‍ ഈ കൊച്ചുപെണ്‍കുട്ടിയോട് ഞാന്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നത്, നീ എല്ലാം തികഞ്ഞവളാണെന്നാണ്. എന്റെ ഭൂതകാലത്ത് എനിക്ക് ഒരിക്കലും പറയാന്‍ സാധിക്കാതിരുന്നതും അതായിരുന്നു. അന്ന് ഞാന്‍ അത്തരത്തിലുള്ള ഒരു കാഴ്ചപ്പാടിന്റെ ലോകം ഉണ്ടാക്കിയെടുത്തിരുന്നില്ല. നമ്മള്‍ കുട്ടികളെയും അതേ ലോകത്തേക്ക് തന്നെയല്ലേ നടത്തുന്നത്. അതുകൊണ്ടു തന്നെ ശ്രദ്ധാലുക്കളാകുക, ബോധമുള്ളവരാകുക. മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുക”- എന്നാണ് സമീറ കുറിച്ചിരിക്കുന്നത്.

എനിക്ക് വിക്കിന്റെ പ്രശ്നമുള്ളതിനാൽ, ആളുകളുടെ മുന്നിൽ സംസാരിക്കാൻ ഞാൻ മടിച്ചിരുന്നു, അതുപോലെ ഓഡിഷനു പോവുമ്പോഴും ആളുകൾ എന്നെ ജഡ്ജ് ചെയ്യുമോ എന്ന ഭയമായിരുന്നു. സ്നേഹവും കരുതലുമുള്ള ഹൃത്വിക് എന്ന വ്യക്തി ഇതു ശ്രദ്ധിക്കുകയും എനിക്കൊരു പുസ്തകം സമ്മാനിക്കുകയും ചെയ്തു. അതാണെന്റെ ജീവിതം മാറ്റിയത്.

എന്റെ ഭയത്തെ അതിജീവിക്കാൻ അതെന്നെ സഹായിച്ചു. പതിയെ, എന്റെ സംസാരത്തിൽ മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. ഒപ്പം ഞാനൊരു സ്പീച്ച് തെറാപ്പിസ്റ്റിന്റെ സഹായം തേടുകയും സ്പീച്ച് കൂടുതൽ മികച്ചതാക്കാൻ ശ്രമിക്കുകയും ചെയ്തു,” വിക്ക് എന്ന പ്രശ്നത്തെ താൻ മറികടന്നതിനെ കുറിച്ച് സമീറ മുൻപൊരിക്കൽ സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെയായിരുന്നു..

about sameera reddy

More in Malayalam

Trending

Recent

To Top