Malayalam
‘ഒരു വില്ലത്തിക്കും ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ…’വൈറലായി രശ്മിയുടെ ചിത്രങ്ങള്‍
‘ഒരു വില്ലത്തിക്കും ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ…’വൈറലായി രശ്മിയുടെ ചിത്രങ്ങള്‍
മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് എന്നും സുപരിയിതയായ താരമാണ് രശ്മി സോമന്‍. സിനിമയിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ രശ്മിയ്ക്ക് ഏറെ കാലതാമസം ഒന്നും ഉണ്ടായില്ല. സോമന്‍. ഒരു കാലത്ത് മിനിസ്‌ക്രീനില്‍ സജീവസാന്നിധ്യമായിരുന്ന രശ്മി വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചെത്തിയത് അനുരാഗം എന്ന പരമ്പരയിലൂടെയായിരുന്നു.
കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് രശ്മി നിലവില്‍ അഭിനയിക്കുന്നത്. സോഷ്യല്‍മീഡിയയില്‍ സജീവമായ രശ്മി ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കുവച്ച ചിത്രമാണ് ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. നീല നിറത്തിലുള്ള സാരിയില്‍ മനോഹരിയായാണ് ചിത്രത്തില്‍ രശ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു മികച്ച ദിവസത്തിലേക്ക് നടന്നുകയറുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു രശ്മി ചിത്രം ഷെയര്‍ ചെയ്തത്. കാര്‍ത്തികദീപം പരമ്പരയില്‍ പ്രതിനായികയായെത്തുന്ന രശ്മിയുടെ ചിത്രത്തിന് രസകരമായ കമന്റുകളും ഏറെയുണ്ട്. ഒരു വില്ലത്തിക്കും ഇത്രയും സൗന്ദര്യം കൊടുക്കല്ലേ ഈശ്വരാ എന്നാണ് അതില്‍ ഒന്ന്.
അക്കരപ്പച്ച, അക്ഷയപാത്രം, ശ്രീകൃഷ്ണലീല, പെണ്‍മനസ്, മന്ത്രകോടി തുടങ്ങി നിരവധി ശ്രദ്ധേയ സീരിയലുകളിലൂടെ തിളങ്ങിയ താരമാണ് രശ്മി. തിരിച്ചുവരവിലും രശ്മിയോട് പ്രേക്ഷകര്‍ പഴയ അടുപ്പം കാട്ടുന്നുവെന്നാണ് പരമ്പരകള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസിലാവുന്നത്. കാര്‍ത്തികദീപം എന്ന പരമ്പരയില്‍ ദേവനന്ദ എന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് രശ്മി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.
