Actress
അംഗവൈകല്യമോ എനിക്കോ ? ആരാധകരെ ഞെട്ടിച്ച് വർക്കൗട്ട് ഫോട്ടോയുമായി പാത്തു കുട്ടി.
അംഗവൈകല്യമോ എനിക്കോ ? ആരാധകരെ ഞെട്ടിച്ച് വർക്കൗട്ട് ഫോട്ടോയുമായി പാത്തു കുട്ടി.
ഇല്ലായ്മകളിൽ നിന്നും വളർന്നു ലോകം കീഴടക്കിയ ഒരുപാട് മഹാരഥന്മാരുടെ ചരിത്രം നാം വായിച്ചതാണ്. പട്ടിണിയും പരിവട്ടവുമായി ജീവിതം ആരംഭിച്ച് പിന്നീട് ലോകത്തിന്റെ നെറുകയിൽ എത്തിയ മഹാ വ്യക്തികളുടെ ചരിത്രം നാം കേട്ടവരാണ്. അതുപോലെതന്നെ ജീവിതത്തിൽ ഉണ്ടാകുന്ന നിസ്സാര പ്രശ്നങ്ങൾക്ക് സ്വന്തം ജീവൻ പോലും ബലി നൽകുന്ന എത്രയോ കഥകളും സംഭവവികാസങ്ങളും നമുക്ക് ചുറ്റും നാം കാണാറുണ്ട്. ജീവിതത്തിൽ വരുന്ന പ്രശ്നങ്ങളെ തരണം ചെയ്യാൻ കഴിയാത്തതാണ് ഇത്തരത്തിലുള്ള പ്രവണതകൾക്ക് കാരണം.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ പങ്കെടുത്തിട്ടുണ്ട്. താരം ഇത്തരത്തിലുള്ള ഫോട്ടോഷൂട്ടുകൾ സന്തോഷത്തോടെ ഇൻസ്റ്റഗ്രാമിലൂടെ ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ പുതിയ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഒരു കാല് ഇല്ലാതായിട്ടും ആകർഷണീയമായ മെയ് വഴക്കത്തോടെ ആണ് താരം ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നത്. ലുമിനസ് വെഡിങ് സ്റ്റുഡിയോ ആണ് ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുള്ളത്.
Im diffrent എന്നാണ് താരം തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട്ന് നൽകിയ പേര്. ആ പേരിലുള്ള വ്യത്യസ്ത തന്നെ താരത്തിന്റെ ആത്മവിശ്വാസത്തിന്റെ അളവ് നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഞാൻ ഡിഫറെന്റ് ആണ് എന്ന് ലോകത്തിന് വിളിച്ചോതുകയാണ് താരം. തന്റെ ഇല്ലായ്മയെ അഭിമാനത്തോടുകൂടി തന്റെ ഇന്സ്റ്റാഗ്രാമിലെ ഡിസ്ക്രിപ്ഷനിൽ താരം പറയുന്നുണ്ട്.
Im amputee lady.. ഞാനൊരു അംഗ പരിമിതിയുള്ള പെണ്ണ്.. എന്ന് അഭിമാനത്തോടുകൂടി താരം വിളിച്ചു പറയുകയാണ്.
പരിമിതികളെ അതിജീവിച്ച് വിജയിച്ച ഒരുപാട് പേര് നമ്മുടെ ജീവിതത്തിൽ ഒരു വലിയ പാഠം ആകാറുണ്ട്. എവറസ്റ്റ് കീഴടക്കിയ മുടന്തി ആയ ബചേന്ദ്രി പാൽ, പാര ഒളിമ്പിക്സ് ലെ മിന്നുംതാരം പിസ്റ്റോറിയസ്, വീൽചെയറിലിരുന്ന് ശാസ്ത്ര ലോകം കീഴടക്കിയ സ്റ്റീഫൻ ഹോക്കിങ് തുടങ്ങിയവർ നമ്മുടെ മുമ്പിൽ കടന്നുപോയ ഉദാഹരണങ്ങളാണ്. തന്റെ ഇല്ലായ്മയെ മുതൽ കൂട്ടാക്കി ഒരു പ്രശസ്ത മോഡൽ ആയി മാറിയ താരമാണ് പാത്തു കുട്ടി. ഒരു കാൽ നഷ്ടപ്പെട്ട താരമാണ് പാത്തു കുട്ടി. പക്ഷേ ആ കാൽ ഇല്ലായ്മ തന്റെ ഒരു പ്രൊഫഷണലിന്റെ ഏറ്റവും വലിയ ആകർഷകമായി സ്വീകരിച്ചതാണ് പാത്തു കുട്ടിയുടെ വിജയം. ഇപ്പോൾ കേരളത്തിലെ അറിയപ്പെട്ട മോഡലിൽ ഒരാളാണ് താരം.
malayalam
