Connect with us

വളർത്തു നായയുമായി അദിതി രവിയുടെ ഫോട്ടോഷൂട്ട് വൈറൽ !

Actress

വളർത്തു നായയുമായി അദിതി രവിയുടെ ഫോട്ടോഷൂട്ട് വൈറൽ !

വളർത്തു നായയുമായി അദിതി രവിയുടെ ഫോട്ടോഷൂട്ട് വൈറൽ !

മലയാള സിനിമകൾ താരനിര കൊണ്ട് സമ്പുഷ്ടമായ കാലഘട്ടമാണ് ഇത്. അതിനിടയിൽ ഒരുപാട് പ്രേക്ഷകരുള്ള യുവ അഭിനേത്രിയാണ് അതിഥി. വളർത്തു നായയെ കയ്യില്പിടിച്ച് താരത്തിന്റെ ഫോട്ടോസ് ആണ് ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ വൈറലാകുന്നത്. ലൈറ്റ് പിങ്ക് കളർ ഡ്രസ്സ് ആണ് താരം ധരിച്ചിരിക്കുന്നത്. ആ കളർ ഡ്രസ്സിൽ വളരെ ക്യൂട്ട് ആയാണ് താരത്തെ കാണുന്നത് എന്നാണ് ആരാധകരുടെ അഭിപ്രായം. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ ക്യൂട്ട് ആയി താരത്തെ കാണുന്നു എന്നാണ് ആരാധകർ സന്തോഷം പ്രകടിപ്പിക്കുന്നത് വളരെ മികച്ച പ്രതികരണങ്ങൾ നേടിയാണ് താരത്തിന്റെ ഫോട്ടോകൾ മുന്നേറുന്നത്.

സിനിമ അഭിനയവും മോഡലിംഗും ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകുന്നതിൽ താരത്തിന് വലിയ കഴിവ് തന്നെയുണ്ട്. 2014 ആണ് താരം സ്ക്രീനിലേക്ക് വരുന്നത്. ആംഗ്രി ബേബീസ് ഇൻ ലവ് ആയിരുന്നു ആദ്യ ചിത്രം. 2014 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ മരിയ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ ഉണ്ട്. 2014 മുതൽ താരം അഭിനയിക്കുന്ന ഓരോ റോളും താരം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ വൈകാതെ 2017 താരത്തിന് നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു.

അതേസമയം അലമാര എന്ന ചിത്രത്തിലൂടെയാണ് അദിതി താര നായികാ പദവിയിലേക്ക് എത്തുന്നത്. അഭിനയത്തോടൊപ്പം പഠനത്തിലും താരം മുൻപന്തിയിൽ തന്നെയാണ്. തൃശ്ശൂരിലെ ഇരിങ്ങാലക്കുടയിൽ ഉള്ള ക്രൈസ്റ്റ് കോളേജിൽ നിന്നാണ് താരം ബിരുദമെടുത്തത്. കോളേജ് പഠന സമയത്താണ് താരം മോഡലിംഗ് രംഗത്തേക്ക് ഇറങ്ങുന്നത്. മോഡലിംഗ് രംഗത്ത് സജീവമായിരിക്കുന്നതിനൊപ്പം തന്നെ പരസ്യങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ വാണിജ്യ പരസ്യത്തിലാണ് താരത്തെ ആദ്യമായി പ്രേക്ഷകർ കാണുന്നത്. അതിനുശേഷം ഒന്നിനൊന്നു മികച്ച ഒരുപാട് പരസ്യങ്ങളിൽ താരം അഭിനയിച്ചു.

2014-ൽ, സിദ്ധാർത്ഥ മേനോനുമൊത്ത് യെലോവ് എന്ന സംഗീത വീഡിയോയിൽ അഭിനയിച്ചത് വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഗായിക ശ്രേയ ഘോഷാലിന്റെ ശബ്ദത്തിൽ ആണ് താരം അതിൽ അഭിനയിച്ചത്. മികച്ച പ്രതികരണങ്ങൾ നേടാൻ ഈ ഒരൊറ്റ അഭിനയം താരത്തെ സഹായിച്ചിട്ടുണ്ട്. തേർഡ് വേൾഡ് ബോയ്സ് , ബിവേർ ഓഫ് ഡോഗ്സ്, ഉദാഹരണം സുജാത, ലവകുശ, കുട്ടനാടൻ മാർപാപ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം താരത്തിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കപ്പെട്ട സിനിമകളായിരുന്നു. രാംരാജ്, ക്രിസ്ത്യൻ മാട്രിമോണി, ഓപ്പോ ക്യാമറ ഫോണുകൾ, വർണ്ണ ഹോം ഡിസൈൻ, പോത്തീസ്, ഡീ ഫാബ്, കെ കെ ഇന്റർനാഷണൽ എന്നിവ താര ത്തിന്റെ മുഖഭാവത്തിൽ പ്രേക്ഷകരിലേക്ക് വളരെ അധികം ആഴത്തിൽ പതിഞ്ഞ പരസ്യങ്ങളാണ്.

malayalam

More in Actress

Trending

Recent

To Top