Connect with us

‘ദി പ്രീസ്റ്റ്’ നിങ്ങൾക്കിഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ട്’; വാപ്പച്ചിയുടെ സിനിമയെ പറ്റി ദുൽഖർ!

Malayalam

‘ദി പ്രീസ്റ്റ്’ നിങ്ങൾക്കിഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ട്’; വാപ്പച്ചിയുടെ സിനിമയെ പറ്റി ദുൽഖർ!

‘ദി പ്രീസ്റ്റ്’ നിങ്ങൾക്കിഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ട്’; വാപ്പച്ചിയുടെ സിനിമയെ പറ്റി ദുൽഖർ!

ദി പ്രീസ്റ്റ് ഇന്ന് 11 മാർച്ച് 2021 തീയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ് . സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയോടെയാണ് ‘ദി പ്രീസ്റ്റ്’ തീയറ്ററിൽ എത്തിയിരിക്കുന്നത്, മോഹൻലാൽ അടക്കമുള്ള താരങ്ങൾ ആശംസകളുമായി എത്തുകയും ചെയ്തിരുന്നു.

ചിത്രത്തെ കുറിച്ച് സംസാരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ മഞ്ജു വാര്യരുമൊത്തുള്ള സീൻ വളരെ കുറവാണന്ന് മമ്മൂട്ടി പറഞ്ഞത് ശ്രദ്ധേയമായിരുന്നു. ചിത്രം ഇന്ന് തീയ്യേറ്ററുകളിലേക്കെത്തുമ്പോൾ മമ്മൂട്ടിയുടെ മകനും നടനുമായ ദുൽഖർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ശ്രദ്ധേയമായിരിക്കുന്നത്.

ദി പ്രീസ്റ്റിൻ്റെ ഒരു പോസ്റ്റർ പങ്കുവെച്ചുകൊണ്ടായിരുന്നു ദുൽഖറിൻ്റെ കുറിപ്പ്. കുറിപ്പിൽ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്. ‘ദി പ്രീസ്റ്റ് തീയേറ്ററുകളിൽ എത്തുന്നതിൽ താൻ വളരെയധികം സന്തുഷ്ടനാണ്. ഇതിനോടകം സിനിമ കണ്ടവരിൽ നിന്നെല്ലാം മികച്ചത് എന്ന തരത്തിലുള്ള റിവ്യുവാണ് ലഭിക്കുന്നത്.’

തീയേറ്ററുകൾക്ക് ഇതൊരു ആഘോഷവും സൽക്കാരവുമാകുമെന്നതിൽ സംശയമില്ല, മികച്ചതിൽ മികച്ചതായ ടീമിന് ഒരുപാടൊരുപാട് ആശംസകൾ നേരുന്നു. നിങ്ങൾക്കെല്ലാവർക്കും ഈ ചിത്രം ഒരുപാട് ഇഷ്ടമാകുമെന്ന് എനിക്കുറപ്പുണ്ട്’. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ദുൽഖറിന് പിന്നാലെ നിരവധി ആരാധകരാണ് കമൻ്റുമായി എത്തിയിരിക്കുന്നത്.

ചിത്രത്തിൽ മമ്മൂട്ടി വൈദികൻ്റെ വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പ്രേക്ഷകർ ഈ ചിത്രത്തിന്റെ റിലീസിനായി ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ്. മഞ്ജു വാര്യരാണ് നായിക. ദുരൂഹത നിറഞ്ഞ പശ്ചാത്തലമായിരുന്നു ചിത്രത്തിൻ്റെ ടീസറുകളിലും ട്രെയിലറുകളിലുമുണ്ടായിരുന്നത്.

നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ജഗദീഷ്, മധുപാല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയിൽ തന്നെ ചിത്രം പ്രഖ്യാപന വേളയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. തീയേറ്ററുകളിൽ സെക്കൻഡ് ഷോ അനുമതി ലഭിച്ചതോടെയാണ് ദി പ്രീസ്റ്റ് തീയേറ്റർ റിലീസ് തീയ്യതി നിശ്ചയിച്ചത്.

about the priest

More in Malayalam

Trending

Recent

To Top