Connect with us

ലൂസിഫര്‍ എഴുതിയത് ലാലേട്ടനു വേണ്ടി ആയിരുന്നില്ല!; എമ്പുരാനു മുമ്പ് ലൂസിഫറിനെ കുറിച്ച് മുരളി ഗോപി പറയുന്നു

Malayalam

ലൂസിഫര്‍ എഴുതിയത് ലാലേട്ടനു വേണ്ടി ആയിരുന്നില്ല!; എമ്പുരാനു മുമ്പ് ലൂസിഫറിനെ കുറിച്ച് മുരളി ഗോപി പറയുന്നു

ലൂസിഫര്‍ എഴുതിയത് ലാലേട്ടനു വേണ്ടി ആയിരുന്നില്ല!; എമ്പുരാനു മുമ്പ് ലൂസിഫറിനെ കുറിച്ച് മുരളി ഗോപി പറയുന്നു

പൃഥ്വിരാജ്-മുരളിഗോപി-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന, മലയാള സിനിമയുടെ ബോക്സ് ഓഫീസ് ഇളക്കിമറിച്ച ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ആദ്യം ചിത്രം കൂടിയായിരുന്നു ലൂസിഫര്‍. എന്നാല്‍ ലൂസിഫര്‍ എന്ന ചിത്രത്തിന്റെ തിരക്കഥ ഒരിക്കലും മോഹന്‍ലാല്‍ എന്ന നടനെ മനസില്‍ കണ്ട് താന്‍ എഴുതിയതല്ലെന്ന് പറയുകയാണ് മുരളി ഗോപി ഇപ്പോള്‍. നായകരായി ആരേയും കണ്ടല്ല എഴുത്ത് തുടങ്ങുന്നതെന്നും എഴുതി വരുമ്പോള്‍ ആ കഥാപാത്രം ഈ ആര്‍ട്ടിസ്റ്റ് ചെയ്താല്‍ നന്നാകും എന്ന് തോന്നുകയാണെന്നും മുരളി ഗോപി ഒരു മാഗസീന് കിയ അഭിമുഖത്തില്‍ പറയുന്നു.

‘ലൂസിഫറും അങ്ങനെ സംഭവിച്ചതാണ്. ലാലേട്ടനു വേണ്ടിയല്ല എഴുതി തുടങ്ങിയത്. മനസ്സില്‍ രൂപീകൃതമാകുന്നതിന്റെ പാതിവഴിയില്‍ സ്റ്റീഫന്‍ നെടുമ്പള്ളി ആയി മോഹന്‍ലാലിനെ അല്ലാതെ ആരെയും ചിന്തിക്കാനാകാത്ത ഘട്ടം വന്നു. ‘ലൂസിഫറി’ന്റെ ഷൂട്ട് തുടങ്ങും മുന്‍പ് സ്റ്റീഫന്‍ നെടുമ്പള്ളിയുടെ സ്വഭാവം എന്താണ് എന്നു ലാലേട്ടന്‍ ചോദിച്ചിരുന്നു. ”അകത്ത് അഗ്നിപര്‍വതം എരിയുമ്പോഴും പുറത്ത് അതൊന്നും പ്രകടിപ്പിക്കാതെ ആര്‍ദ്രതയോടെ, ശാന്തനായി നിലകൊള്ളുന്ന ഒരു മഞ്ഞുമല’ എന്നാണ് ഞാന്‍ പറഞ്ഞത്. രണ്ടു മൂന്നവസരങ്ങളില്‍ മാത്രമാണ് സ്റ്റീഫന്റെ കണ്ണുകളില്‍ ക്ഷോഭം തെളിയുന്നത്.

ഷാജോണിന്റെ കഥാപാത്രം അലോഷി കൂടെ നിന്നു ചതിക്കുന്നതു തിരിച്ചറിഞ്ഞ ശേഷമുള്ള സീനില്‍ സ്റ്റീഫന്‍ ചോദിക്കുന്നു. ‘ കുഞ്ഞിന് സുഖമല്ലേ…’ ആ ഷോട്ടെടുക്കുമ്പോള്‍ കുഞ്ഞിന് എന്നതിനു ശേഷം ലാലേട്ടന്‍ ഒരു സെക്കന്‍ഡ് നിര്‍ത്തി. ആ നിമിഷം കണ്ണിമ ചിമ്മാതെ ചെറിയ മുഖചലനം. അടുത്ത നിമിഷത്തിലാണ് ”സുഖമല്ലേ…’ എന്നു ചോദ്യം പൂര്‍ത്തിയാക്കുന്നത്. ആ മുഖചലനമാണ് ആ രംഗത്തിന്റെ ഭംഗി. എഴുത്തുകാരനെയും സംവിധായകനെയും മനസ്സിലാക്കി തിരക്കഥയുടെ ഉള്‍ക്കാമ്പറിഞ്ഞ് അഭിനയിക്കുന്നതാണ് ആ പ്രതിഭയുടെ മികവ്,’ മുരളി ഗോപി പറഞ്ഞു.

മുരളി ഗോപി-പൃഥ്വിരാജ് കൂട്ടുകെട്ട് ഹിറ്റാണല്ലോ എന്ന ചോദ്യത്തിന് അങ്ങനെ ഒരു കൂട്ടുകെട്ടിന്റെ മാത്രം ആളാന്നുമല്ല താനെന്നും ക്രിയേറ്റീവ് റാപ്പോ ഉള്ളവരുമായി ജോലി ചെയ്യാനാണ് തനിക്ക് താല്‍പര്യമെന്നും രാജുവുമായി അതുണ്ടെന്നുമായിരുന്നു മുരളി ഗോപിയുടെ മറുപടി. തിരക്കഥാകൃത്താണ് ഒരു സിനിമയുടെ അമ്മ. സംവിധായകന്‍ വളര്‍ത്തമ്മയാണ്. നമ്മുടെ കുഞ്ഞിനെ ആ അമ്മയാണ് നന്നായി വളര്‍ത്തേണ്ടത്. രാജുവും ഇന്ദ്രനുമെല്ലാം സുഹൃത്തുക്കളാണ്. സിനിമയുടെ ഗ്ലാമറിലും ആഘോഷങ്ങളിലും വിശ്വസിക്കുന്ന ആളല്ല താനെന്നും മുരളി ഗോപി പറഞ്ഞു.

അതേമസയം, ലൂസിഫറന്റ രണ്ടാം ഭാഗമായി എമ്പുരാന്‍ വരുന്നു എന്നുള്ള വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘എമ്പുരാന്‍’ ആരെന്ന ചോദ്യത്തിന് ‘ലൂസിഫര്‍’ ടീം നല്‍കിയ ഉത്തരം രാജാവിനേക്കാള്‍ വലിയവനും ദൈവത്തേക്കാള്‍ ചെറിയവനുമായവന്‍’ എന്നായിരുന്നു. നീണ്ട ഇരുപത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്റ്റീഫന്‍ നെടുമ്പള്ളി തന്റെ തട്ടകത്തില്‍ മടങ്ങി എത്തുന്നത്. അത്രയും കാലം അയാള്‍ എവിടെയായിരുന്നു? ഖുറേഷി എബ്രഹാമായുള്ള അയാളുടെ ജീവിതം എന്തായിരുന്നു?

‘ലൂസിഫര്‍’ കണ്ടിറങ്ങിയപ്പോള്‍ പ്രേക്ഷകരുടെ മനസ്സില്‍ അവശേഷിച്ച എല്ലാ ചോദ്യങ്ങള്‍ക്കും പുകമറകള്‍ക്കുമുള്ള ഉത്തരവുമായിട്ടാവും ‘എമ്പുരാന്‍’ വരുന്നതെന്ന സൂചനകളാണ് പൃഥ്വിരാജും ടീമും തരുന്നത്.”സീക്വല്‍ ആണെന്നു കരുതി ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ച്ച മാത്രമല്ല ചിത്രത്തില്‍ ഉണ്ടാവുക. ആ കഥയിലേക്ക് കഥാപാത്രങ്ങള്‍ എങ്ങനെയെത്തി എന്നതും ചിത്രത്തിലുണ്ടാവും. അതിനൊപ്പം ലൂസിഫറിന്റെ തുടര്‍ച്ചയും ചിത്രത്തിലുണ്ടാകും, എന്നും ചിത്രം അനൗണ്‍സ് ചെയ്തിരുന്ന സമയത്ത് പൃഥ്വിരാജ് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top