Malayalam
‘സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല’; മകനോടൊപ്പം വനിതാ ദിനത്തിൽ കരീന കപൂര്‍!
‘സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല’; മകനോടൊപ്പം വനിതാ ദിനത്തിൽ കരീന കപൂര്‍!
ലോക വനിതാ ദിനത്തില്‍ ശക്തമായി സന്ദേശം പങ്കുവച്ച് ബോളിവുഡ് താരം കരീന കപൂര്‍. തന്റെ രണ്ടാമത്തെ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് താരം ആശംസ പങ്കുവച്ചത്. സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നും തന്നെയില്ല എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ച് കരീന കുറിച്ചത്. അതോടൊപ്പം എല്ലാവര്ക്കും വനിതാ ദിനത്തിന്റെ ആശംസകളും താരം നേര്‍ന്നു. തന്റെ 40-ാം വയസിലാണ് രണ്ടാമത്തെ കുഞ്ഞിനെ കരീന ഗര്‍ഭം ധരിക്കുന്നത്.
‘സ്ത്രീകള്‍ക്ക് ചെയ്യാനാവാത്തതായി ഒന്നും തന്നെയില്ല, എല്ലാവര്ക്കും എന്റെ വനിതാ ദിനാശംസകള്‍’.എന്നായിരുന്നു കരീനയുടെ കുറിപ്പ്.
തന്റെ ആദ്യ മകനായ തൈമുര്‍ അലി ഖാന് നാല് വയസ് പ്രായമുള്ളപ്പോഴാണ് രണ്ടാമത്തെ കുഞ്ഞുമായി കരീന ഗര്‍ഭം ധരിക്കുന്നത്. 2020 ആഗസ്റ്റിലാണ് ഇക്കാര്യം താരം ആരാധകരെ അറിയിച്ചത്. 2012ലാണ് കരീനയുടെയും സെയ്ഫ് അലി ഖാന്റെയും വിവാഹം കഴിയുന്നത്. 2016ലാണ് ആദ്യത്തെ കുഞ്ഞായ തൈമുര്‍ ജനിക്കുന്നത്.
ഗര്‍ഭകാലത്തെ നിമിഷങ്ങള്‍ ചിത്രങ്ങളായും വീഡിയോ രൂപത്തിലും കരീന ആരാധകർക്കായി പങ്കുവെച്ചിരുന്നു. ‘കരീനയുടെ പ്രെഗ്നെന്സി ബൈബിള്‍’ എന്ന പുസ്തകം രണ്ടാമത്തെ കുഞ്ഞുമായി ഗര്‍ഭിണിയായി ഇരിക്കവെയാണ് താരം പുറത്തുവിട്ടത്. പുസ്തകത്തില്‍ ഗര്‍ഭകാലത്തെ കുറിച്ചും, ഗര്‍ഭം ധരിക്കുന്നതിനെ കുറിച്ചുമെല്ലാം കരീന പറയുന്നു. ഒരു സ്ത്രീ എന്ന നിലയില്‍ ആ സമയങ്ങളിലെ തന്റെ ജീവിത്തെ കുറിച്ചും പുസ്തകത്തില്‍ കരീന തുറന്നെഴുതിയിട്ടുണ്ട്.
ഒരു സ്ത്രീ എന്ന നിലയിൽ മറ്റുള്ളവർക്ക് കരീന ഒരു പ്രചോദനമാണ്. മുപ്പതുകളില്‍ ആദ്യമായി ഗര്‍ഭം ധരിച്ചപ്പോഴും, അതിന് ശേഷം തിരിച്ച് അഭിനയത്തിലേക്ക് മടങ്ങിയപ്പോഴും ഉണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും, ജീവിതത്തെ കുറിച്ചും കരീന പലതവണ സംസാരിച്ചിട്ടുണ്ട്. കരീനയുടെ ഓരോ വാക്കും ആരാധകർക്ക് പ്രചോദനമാണ്.
ലാല്‍ സിങ് ചദ്ദാ എന്ന അമീര്‍ ഖാന് നായകനാവുന്ന ചിത്രത്തിലാണ് കരീന അവസാനമായി അഭിനയിച്ചത്. ഗര്‍ഭിണിയായി ഇരിക്കുമ്പോഴാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാവുന്നത്. കരീനയുടെ റേഡിയോ പരിപാടിയായ ‘വാട്ട് വിമണ്‍ വാണ്ട്’ എന്ന പരിപാടിയും കരീന ചിത്രീകരിച്ചിരുന്നു. ഇര്ഫാന് ഖാന്റെ ‘അംഗ്രേസി മീഡിയം’, ‘ഗുഡ് ന്യൂസ്’ എന്നീ ചിത്രങ്ങളാണ് അവസാനമായി പുറത്തിറങ്ങിയ കരീനയുടെ ചിത്രങ്ങള്‍.
about kareena kapur
